Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇംഗ്ലണ്ടിൽ നിന്നെത്തിയ കുരങ്ങനെ ക്രൂരമായി മർദ്ദിച്ച് ജർമ്മൻ മൃഗശാലയിലെ കുരങ്ങന്മാർ ! പേടിച്ചരണ്ട് മൂലയിൽ ഒതുങ്ങിക്കൂടിയ 'ബില്ലി'യുടെ വീഡിയോ കണ്ണു നിറയ്ക്കുന്നത്; ബില്ലിയുടെ കരച്ചിൽ കേട്ട് ഭയന്ന് സന്ദർശകർ; ക്രൂര മർദ്ദനത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ കുരങ്ങനെ മാറ്റാനായി അപേക്ഷ

ഇംഗ്ലണ്ടിൽ നിന്നെത്തിയ കുരങ്ങനെ ക്രൂരമായി മർദ്ദിച്ച് ജർമ്മൻ മൃഗശാലയിലെ കുരങ്ങന്മാർ ! പേടിച്ചരണ്ട് മൂലയിൽ ഒതുങ്ങിക്കൂടിയ 'ബില്ലി'യുടെ വീഡിയോ കണ്ണു നിറയ്ക്കുന്നത്; ബില്ലിയുടെ കരച്ചിൽ കേട്ട് ഭയന്ന് സന്ദർശകർ; ക്രൂര മർദ്ദനത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ കുരങ്ങനെ മാറ്റാനായി അപേക്ഷ

മറുനാടൻ മലയാളി ബ്യൂറോ

വുപ്പെർട്ടാൽ: മൃഗശാലയിലെ കൂട്ടിുൽ കിടക്കുന്ന ചിമ്പാൻസിയെ മറ്റുള്ള ചിമ്പാൻസികൾ ചേർന്ന് ക്രൂമായി മർദ്ദിക്കുന്നു. ചോരയൊലിപ്പിച്ച് മുറുകളുമായി നിൽക്കുന്ന കുരങ്ങനെ കണ്ട് സന്ദർശകർ അടക്കമുള്ളവർക്ക് ഇപ്പോൾ സങ്കടം സഹിക്കാൻ സാധിക്കുന്നില്ല. ജർമ്മനിയിലെ വുപ്പെർട്ടാലിലുള്ള മൃഗശാലയിൽ നിന്നുമാണ് കരളലിയിക്കുന്ന കഥ പുറത്ത് വരുന്നത്. ഇവിടെ ബില്ലി എന്ന കുരങ്ങനാണ് ഒപ്പം കൂട്ടിൽ കഴിയുന്ന കുരങ്ങന്മാരുടെ ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നത്. ഇംഗ്ലണ്ടിൽ ജനിച്ച ബില്ലി ജർമ്മനിയിൽ എത്തിയതെങ്ങനെയാണെന്ന കഥ കേൾവിക്കാരുടെ കണ്ണ് നിറയ്ക്കും.

2008ൽ ബ്രിട്ടണിലെ തൈക്രോസ് മൃഗശാലയിലാണ് ബില്ലി ജനിച്ചത്. എന്നാൽ ജനിച്ച് കുറച്ച് നാൾ കഴിഞ്ഞപ്പോൾ മുതൽ ബില്ലിയെ നോക്കുന്നതിൽ ബില്ലിയുടെ അമ്മ മരിംഗയ്ക്ക് ഒട്ടും താൽപര്യമില്ലാതെയായി. ഇതോടെ 2009ൽ ഫ്രാങ്കഫർട്ടിലേക്ക് കൊണ്ടുപോയ ബില്ലിയെ പെൺ കുരങ്ങുകളാണ് ഒരമ്മയുടെ വാത്സല്യം നൽകി വളർത്തിയത്. അവിടെ ഏറെ സന്തോഷവാനായി കഴിഞ്ഞു വരവേയാണ് യുറോപ്യൻ സുവോളജിക്കൽ കമ്മ്യുണിറ്റിയിലെ വിദഗ്ദ്ധർ ബില്ലിയെ ജർമ്മനിയിലെ തൈക്രോസ് മൃഗശാലയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചത്. എന്നാൽ ബില്ലിക്ക് ഇവിടെ ഏറെ ദുരിതങ്ങൾ നേരിടേണ്ടി വന്നതിന് പിന്നാലെ ഇവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു.

 ബില്ലിയുടെ മുഖത്തും കൈകാലുകളിലും വലിയ മുറിവുകളാണുണ്ടായത്. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നതോടെ ബില്ലിയെ ഉടൻ മാറ്റണമെന്നാണ് ഇപ്പോൾ ആവശ്യമുയർന്നിരിക്കുന്നത്. അമേരിക്കയിലെ വിർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്ൻ ഗുഡ്ഗാൽ എന്ന ആഗോള മൃഗ-പ്രകൃതി സംരക്ഷണ സംഘടനയും ഇപ്പോൾ ബില്ലിയുടെ കാര്യത്തിൽ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്. മൃഗശാലയിലെ കൂട്ടിൽ ഒരു മൂലയ്ക്ക് ഒതുങ്ങിക്കൂടി പേടിച്ചരണ്ടിരുന്ന ബില്ലിയെ കൂട്ടിന് താഴെ പിടിച്ചു വലിച്ചിറക്കിയാണ് മറ്റ് കുരങ്ങന്മാർ മർദ്ദിച്ചത്. സേവ് ബില്ലി എന്ന് പറഞ്ഞ് ഇപ്പോൾ ഇന്റർനെറ്റിലും ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP