Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യൻ വംശജർക്കെതിരെയും പോളീഷുകാർക്കെതിരെയും ആക്രമണം പെരുകി; മോസ്‌കുകൾക്ക് നേരെയും പരാക്രമം; ബ്രെക്‌സിറ്റിന് ശേഷം വംശീയ വിദ്വേഷം കത്തിപ്പടരുന്നു

ഏഷ്യൻ വംശജർക്കെതിരെയും പോളീഷുകാർക്കെതിരെയും ആക്രമണം പെരുകി; മോസ്‌കുകൾക്ക് നേരെയും പരാക്രമം; ബ്രെക്‌സിറ്റിന് ശേഷം വംശീയ വിദ്വേഷം കത്തിപ്പടരുന്നു

കുടിയേറ്റ വിരുദ്ധ ഉയർത്തിപ്പിടിച്ചുള്ള പ്രചാണമായിരുന്നു ലീവ് കാംപയിൻകാർ നടത്തിയിരുന്നത്. തൽഫലമായി ബ്രെക്‌സിറ്റ് വിജയിച്ചതിനെ തുടർന്ന് കുടിയേറ്റക്കാരെ ഇപ്പോൾ മിക്ക വെള്ളക്കാർക്കും കണ്ണിൽ കണ്ട് കൂടാത്ത അവസ്ഥയായെന്നാണ് പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. 23ന് നടന്ന റഫറണ്ടത്തിലൂടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ട് പോകാനുള്ള നിർണായകമായ തീരുമാനമെടുത്ത ശേഷം ഏഷ്യൻ വംശജർക്കെതിരെയും പോളീഷുകാർക്കെതിരെയും ആക്രമണം പെരുകിയിരിക്കുകയാണ്. രാജ്യത്തുടനീളം ചില മോസ്‌കുകൾക്ക് നേരെയും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ബ്രെക്‌സിറ്റിന് ശേഷം രാജ്യമാകമാനം വംശീയ വിദ്വേഷം കത്തിപ്പടരുകയാണ്.

ഇത്തരത്തിലുള്ള ഒരു കടുത്ത വംശീയ അധിക്ഷേപം ബിബിസി അവതാരിക സിമ കോറ്റെച്ചയ്ക്ക് വരെ ഇക്കഴിഞ്ഞ ദിവസം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. തന്റെ ഹോം ടൗണിൽ വച്ച് തന്നെയാണ് ഇവർക്ക് കടുത്ത വംശീയ വിദ്വേഷം സ്ഫുരിക്കുന്ന തെറി കേൾക്കേണ്ടി വന്നിരിക്കുന്നത്. 1980കൾക്ക് ശേഷം ഇവിടെ കേൾക്കാത്ത തരത്തിലുള്ള തെറിയഭിഷേകമാണ് തനിക്ക് നേരെയുണ്ടായിരിക്കുന്നതെന്നണ് ഹാംപ്‌ഷെയറിലെ ബാസിങ്‌സ്റ്റോക്കിൽ കഴിയുന്ന ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യം യൂണിയൻ വിടാനുള്ള തീരുമാനമെടുത്ത ശേഷമുള്ള ദിവസങ്ങളിലായി ഇത്തരം വംശീയ അധിക്ഷേപങ്ങളും വംശീയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ 57 ശതമാനം വർധനവുണ്ടായെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. പോളണ്ടുകാർക്കും മുസ്ലീങ്ങൾക്കും ഏഷ്യൻ വംശജർക്കും നേരെയാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ വർധിച്ചിരിക്കുന്നതെന്നും പൊലീസ് പറയുന്നു.

ഒരു പൊലീസ് ഓൺലൈൻ ഹേറ്റ് ക്രൈം റിപ്പോർട്ടിങ് സൈറ്റിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ വ്യാഴാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയിൽ ഇത്തരം കേസുകളുമായുള്ള പരാതികളുടെ എണ്ണം നാലാഴ്ചയ്ക്ക് മുമ്പുള്ള ഇതേ ദിവസങ്ങളിലുള്ളതിനേക്കാൾ 57 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.നാഷണൽ പൊലീസ് ചീഫ്‌സ് കൗൺസിൽ(എൻപിസിസി) ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ രംഗത്തെത്തിയിട്ടുണ്ട്. ബിബിസി റേഡിയോ 4ലെ ടുഡേ പ്രോഗ്രാമിന്റെ റിപ്പോർട്ടറും ബിബിസി വണ്ണിന്റെ എട്ട് മണി വാർത്തയുടെ അവതാരികയുമായ കോറ്റെച്ചയ്ക്കാണ് വംശീയമായ അധിക്ഷേപം നേരിടേണ്ടി വന്നിരിക്കുന്നത്. ഇതിനെക്കുറിച്ച് അവർ ട്വീറ്റ് ചെയ്യുകയുമുണ്ടായിരുന്നു.ഇതിനെ പിന്തുണച്ച് മെസേജയച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു ഇവർക്ക് നേരെ അധിക്ഷേപമുണ്ടായത്.

ബ്രക്‌സിറ്റിനെ തുടർന്ന് സ്ഥാനത്ത് നിന്നും രാജി വച്ച പ്രധാനമന്ത്രി കാമറോൺ കോമൺസിൽ ആദ്യമായി എംപിമാരെ അഭിമുഖീകരിക്കാനെത്തിയപ്പോഴായിരുന്നു ഇത്തരം ആക്രമണങ്ങളെ അപലപിച്ചത്. രാജ്യത്തെ ഒന്നിച്ച് കൊണ്ടു പോകുന്നതിനുള്ള അടിസ്ഥാനപരമായ ഉത്തരവാദിത്വം നമുക്കുണ്ടെന്നും ഇത്തരം ആക്രമണങ്ങളോട് യോജിക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. പോളിഷ് സമൂഹത്തിന് നേരെയാണ് ബ്രെക്‌സിറ്റിന് ശേഷം ആക്രമണവും അധിക്ഷേപവും ഏറ്റവും കൂടുതൽ വർധിച്ചിരിക്കുന്നതെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. ഇക്കഴിഞ്ഞ വീക്കെൻഡിൽ ഈസ്റ്റ് ലണ്ടനിലെ അപ്ടൗൺ പാർക്കിൽ വച്ച് രണ്ട് പോളീഷുകാർക്ക് മർദനമേറ്റിരുന്നു. മുസ്ലീങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളും ഇസ്ലാമോഫോബിയയും വർധിച്ചിട്ടുണ്ടെന്ന് മുസ്ലിം കൗൺസിൽ ഫോർ ബ്രിട്ടൻ പരാതിപ്പെടുന്നുണ്ട്. ബ്രെക്‌സിറ്റിന് ശേഷം മൂസ്ലീങ്ങൾക്കെതിരെ 100ൽ അധികം ആക്രമണങ്ങൾ നടന്നതായിും എംസിബി റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച ഒരു മോസികിന് മുന്നിൽ പ്രതിഷേധപ്രകടനം നടത്തിയതിന് രണ്ട് പേരെ ബെർമിങ്ഹാമിൽ അറസ്റ്റ് ചെയ്തിരുന്നു. മുസ്ലീങ്ങളോടും മറ്റും സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള നീക്കങ്ങളും ബ്രിട്ടനിൽ ശക്തിപ്പെട്ട് വരുന്നുണ്ടെന്ന് എംസിബി വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP