Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രാർത്ഥനയ്‌ക്കെത്തിയ മൂന്നു വയസുകാരൻ അക്രമിയുടെ അടുത്തേക്ക് ഓടിയെത്തിയത് വീഡിയോ ഗെയിം എന്ന് തെറ്റിധരിച്ച്! സൊമാലി കുടുംബത്തിൽ നിന്നുള്ള മൂന്ന് വയസുകാരൻ ന്യൂസിലന്റിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാൾ; കുഞ്ഞു മൗദിയുടെ നേർക്ക് അക്രമി നിറയൊഴിച്ചത് പിതാവിനും മൂത്ത സഹോദരനും മുൻപിൽവെച്ച്

പ്രാർത്ഥനയ്‌ക്കെത്തിയ മൂന്നു വയസുകാരൻ അക്രമിയുടെ അടുത്തേക്ക് ഓടിയെത്തിയത് വീഡിയോ ഗെയിം എന്ന് തെറ്റിധരിച്ച്!  സൊമാലി കുടുംബത്തിൽ നിന്നുള്ള മൂന്ന് വയസുകാരൻ ന്യൂസിലന്റിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാൾ; കുഞ്ഞു മൗദിയുടെ നേർക്ക് അക്രമി നിറയൊഴിച്ചത് പിതാവിനും മൂത്ത സഹോദരനും മുൻപിൽവെച്ച്

മറുനാടൻ ഡെസ്‌ക്‌

ക്രൈസ്റ്റ് ചർച്ച്: കഴിഞ്ഞ ദിവസം ന്യൂസിലന്റിലെ മുസ്ലിം പള്ളിയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 50 പേരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളായ മൂന്നു വയസുകരാൻ മൗദിയെ പറ്റിയാണ് ഇപ്പോൾ ലോകം നിറകണ്ണുകളോടെ പറയുന്നത്. കുട്ടി അക്രമിയുടെ അടുത്തേക്ക് ഓടിയെത്തിയത് സംഗതി വീഡിയോ ഗെയിം എന്ന് കരുതിയായിരുന്നു. എന്നാൽ പിതാവിന്റെയും സഹോരന്റെയും മുന്നിൽ വച്ച ആ കുരുന്നിനേയും അക്രമി ഒരു ദാക്ഷണ്യവുമില്ലാതെ വെടിവച്ചു വീഴ്‌ത്തി.

ന്യൂസിലന്റിലെ സൊമാലി കുടുംബാംഗമാണ് മൗദി. മൗദിയുടെ കുടുംബം 20 വർഷങ്ങൾക്ക് മുൻപാണ് സൊമാലിയയിൽ നിന്നും ന്യൂസിലന്റിലേക്ക് കുടിയേറി പാർത്തത്. അച്ഛൻ അദൻ ഇബ്രാഹിമിനും മൂത്ത സഹോദരനും ഒപ്പമാണ് മൗദി വെള്ളിയാഴ്‌ച്ച പള്ളിയിലേക്ക് പ്രാർത്ഥനയ്ക്കായി പോയത്. പുരുഷന്മാർ ഇരുന്ന വശത്തേക്ക് അക്രമി നിറുത്താതെ നിറയൊഴിക്കുന്നത് കണ്ട് സഹോദരന്മാർ കളിക്കുന്ന വീഡിയോ ഗെയിമിന് സമാനമായ എന്തോ ആണെന്നാണ് മൗദി കരുതിയത്.

ഇതോടെ മൗദി അക്രമിയുടെ അടുത്തേക്ക് ഓടിയടത്തു. ഇത് കണ്ടപാടെ അക്രമി കുഞ്ഞിന് നേർക്കും നിറയൊഴിക്കുകയായിരുന്നു. അക്രമി തങ്ങളെ കണ്ടതോടെ പിതാവും സഹോദരനും പുറത്തേക്ക് രക്ഷപെട്ടോടിയിരുന്നു. എന്നാൽ ഇതിനിടെ പിതാവിനു വെടിയേറ്റെങ്കിലും പരുക്ക് ഗുരുതരമല്ല. മൗദീ വളരെ ഊർജസ്വലനും കുസൃതിയുയുമായ കുട്ടിയും ആയിരുന്നുവെന്ന് സഹോദരൻ അബ്ദിഫത്താ പറഞ്ഞു.

മരിച്ചവരെ തിരിച്ചറിഞ്ഞതിന് പിന്നാലെ നെഞ്ചുപൊട്ടിക്കരഞ്ഞ് ബന്ധുക്കൾ

ന്യൂസിലൻഡിലെ ക്രിസ്റ്റ് ചർച്ചിൽ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പിൽ മരിച്ച 50 പേരിൽ 49 പേരെയും തിരിച്ചറിഞ്ഞുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. 28 വയസുള്ള ഓസ്‌ട്രേലിയക്കാരനായ ബ്രെന്റൻ ടാറന്റായിരുന്നു രണ്ട് മുസ്ലിം പള്ളികൾക്ക് നേരെ വെടിയുതിർത്ത് ഈ കൂട്ടക്കുരുതി നടത്തിയത്. ന്യൂസിലൻഡിൽ മാസ്റ്റേഴ്സ് ഡിഗ്രി പഠിക്കാനെത്തിയ മലയാളി യുവതി ആൻസി അലിബാവ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.മകനെ കാണാൻ വിസിറ്റിങ് വിസയിൽ എത്തിയ ഹതഭാഗ്യനായ ഇന്ത്യക്കാരനും കൊല്ലപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്.

കൊല്ലപ്പെട്ടവരിൽ ഏറ്റവും അധികം പേർ പാക് പൗരന്മാരാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തോക്കിനിരകളായവരിൽ ബംഗ്ലാദേശിൽ നിന്നും ഫലസ്തീനിൽ നിന്നും ജോർദാനിൽ നിന്നും അടക്കം അനേരം രാജ്യങ്ങളിലെ പൗരന്മാരുണ്ട്. കുട്ടികൾ, സ്റ്റുഡന്റ് പൈലറ്റ്, ഡിസൈൻ എൻജിനീയർ, ഹെൽത്ത് കെയർ വർക്കർ തുടങ്ങിയ നിരവധി പേരുടെ ജീവനാണ് ഇവിടെ തോക്കിന്മുനയിൽ പൊലിഞ്ഞിരിക്കുന്നത്.

കൊല്ലപ്പെട്ടവരിലെ മലയാളിയായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ആൻസി മേയിൽ നടക്കുന്ന തന്റെ മാസ്റ്റേർസ് ഡിഗ്രിയുടെ ഗ്രാജ്വേഷൻ ചടങ്ങിൽ പങ്കെടുക്കാൻ ആവേശത്തോടെ കാത്തിരിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങേണ്ടി വന്നിരിക്കുന്നത്. വെടിവയ്പിൽ കൊല്ലപ്പെട്ട മറ്റൊരു ഇന്ത്യക്കാരനായ മഹെബൂബ് അല്ലാരാഖ ഖോഖർ എന്ന 65കാരൻ തന്റെ മകനെ സന്ദർശിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങവെയാണ് മരണത്തിന് കീഴടങ്ങിയത്.

മുകാദ് ഇബ്രാഹി(3), അബ്ദുള്ളാഹി ഡിറി(4), സയദ് മിൽനെ(14), ഖാലെദ് മുസ്തഫ (45) , ഹംസ(16), നയീം റാഷിദ് ,ടൽഹാ(21)ഷ താരിഖ് ഒമർ(24), ഓസയിർ കാദിർ(24), സയിദ് അരീബ് അഹമ്മദ്(26)ഷ ആൻസി അലിബാവ(25), രമീസ് വോറ(28), ഫർഹാജ് അഹ്‌സൻ(30), മൊജാമെൽ ഹോഖ്(30)ഷ അറ്റ എല്ല്യാൻ(33), ഹുസൈൻ അൽ ഉമറി(36),മുഹമ്മദ് ഒമർ ഫറുഖ്(36), ജുനൈദ് ഇസ്മായിൽ(36),ഒസാമ അഡ്‌നാൻ അബ്ദു ക്വിക്ക്(37), സീഹാൻ റാസ(38), കമെൽ ഡാർവിഷ് (39), ഡോ. ഹരൂൺ മഹ്മൂദ്(40), ഹസ്‌നെ അര പർവീൻ (42), സയിദ് ജഹൻബാദ് അലി( 43),മുഹമ്മദ് ഇംറാൻ ഖാൻ(47), മതുല്ലാഹ് സാഫി(55), അംജദ് ഹമീദ്(57)

ലിലിക് അബ്ദുൾ ഹമീദ്(58),അറിഫ് ബായ് മുഹമ്മദലി വോറ( 58), ഗുലാം ഹുസൈൻ (60), കരം ബിബി (60), മൂസ വാലി സുലൈമാൻ പട്ടേൽ(60).അഷറഫ് അലി( 61),മോഹ്‌സിൻ അൽ ഹർബി (63), ലിൻഡ് ആംസ്‌ട്രോംഗ്(65), മഹെബൂബ് അബ്ദുസി സമദ്(66),അലി എൽമദാനി(66), മൗനിർ സോലിമാൻ(68)ഷ അഹമ്മദ് ഗമാലുദ്ദീൻ അബ്ദെൽ ഗനി(68),ഹുസൈൻ മുസ്തഫ(70), അബ്ദുൾ ഖാദിർ എൽമി( 70), ഹാജി ഡൗദ് നബി(71), എന്നിവരാണ് മരിച്ചിരിക്കുന്നത്. സക്കറിയ ബുലിയാൻ എന്നയാളെ ഇനിയും കണ്ടെത്തിയിട്ടില്ല. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP