Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഗുഡ്‌നൈറ്റ് സ്‌റ്റോറീസ് ഫോർ റെബൽ ഗേൾസ്' എന്ന പുസ്തകത്തിൽ നിന്ന് ആങ് സാങ് സൂചിയുടെ പേര് നീക്കണം; റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരായ സൈനിക അട്ടിമറിയെ ന്യായീകരിച്ചത് ശരിയല്ലെന്നും ആരോപണം

'ഗുഡ്‌നൈറ്റ് സ്‌റ്റോറീസ് ഫോർ റെബൽ ഗേൾസ്' എന്ന പുസ്തകത്തിൽ നിന്ന് ആങ് സാങ് സൂചിയുടെ പേര് നീക്കണം;  റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരായ സൈനിക അട്ടിമറിയെ ന്യായീകരിച്ചത് ശരിയല്ലെന്നും ആരോപണം

ബർമ്മ: കുട്ടികൾക്കായുള്ള 'ഗുഡ്‌നൈറ്റ് സ്‌റ്റോറീസ് ഫോർ റെബൽ ഗേൾസ്' എന്ന പുസ്തകത്തിൽ നിന്ന് ആങ് സാങ് സൂചിയുടെ പേര് നീക്കണമെന്ന് ആവശ്യമുയരുന്നു. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പെൺകുട്ടികൾക്ക് പ്രചോദനം നൽകുന്ന പുസ്തകമാണിത്.

റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരായ സൈനിക അട്ടിമറിയെ ന്യായീകരിച്ചതാണ് ആങ് സാങ് സൂചിക്കെതിരെ പ്രതിഷേധമുയരാൻ കാരണം. തുടർന്നാണ് സൂചിയുടെ ജീവിതകഥ പുസ്തകത്തിൽനിന്ന് നീക്കംചെയ്യണമെന്ന ആവശ്യവുമായി ഒരുകൂട്ടം രക്ഷിതാക്കൾ രംഗത്തുവന്നത്. ആറുവയസ്സിനു മുകളിലുള്ള കുട്ടികൾക്കായാണ് പുസ്തകം പുറത്തിറക്കിയത്. പുസ്തകത്തിലെ രേഖാചിത്രങ്ങൾ വരച്ചതും വനിതകളാണ്. സൂചിയുടെ വാചകങ്ങളും ഉദ്ധരിക്കുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP