Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടുപേരിൽ കൂടുതൽ പൊതുസ്ഥലങ്ങളിൽ ഒത്തുചേരാൻ പാടില്ല; ഔട്ട് ഡോർ ജിമ്മുകളും കളിസ്ഥലങ്ങളും തിങ്കളാഴ്‌ച്ചമുതൽ അടച്ചിടും; കൊവിഡ്19നെതിരായ സാമൂഹിക നിയന്ത്രണങ്ങൾ ഫലം കണ്ട് തുടങ്ങിയതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ഓസ്ട്രേലിയ

രണ്ടുപേരിൽ കൂടുതൽ പൊതുസ്ഥലങ്ങളിൽ ഒത്തുചേരാൻ പാടില്ല; ഔട്ട് ഡോർ ജിമ്മുകളും കളിസ്ഥലങ്ങളും തിങ്കളാഴ്‌ച്ചമുതൽ അടച്ചിടും; കൊവിഡ്19നെതിരായ സാമൂഹിക നിയന്ത്രണങ്ങൾ ഫലം കണ്ട് തുടങ്ങിയതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ഓസ്ട്രേലിയ

മറുനാടൻ മലയാളി ബ്യൂറോ

കാൻബെറ: കൊവിഡ്19നെതിരായ സാമൂഹിക നിയന്ത്രണങ്ങൾ ഫലം കണ്ടു തുടങ്ങുന്നുവെന്ന സൂചനകൾക്കിടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ഓസ്ട്രേലിയൻ സർക്കാർ. കെട്ടിടങ്ങൾക്കുള്ളിലും പുറത്തുമുള്ള പൊതുസ്ഥലങ്ങളിൽ പത്തുപേർ വരെ ഒത്തുകൂടാം എന്നതായിരുന്നു ഇതുവരെ നിലനിന്ന നിയന്ത്രണം. ഇത് കൂടുതൽ കർശനമാക്കാനാണ് ദേശീയ ക്യാബിനറ്റ് യോഗം തീരുമാനിച്ചത്. ഇതനുസരിച്ച് പൊതു സ്ഥലങ്ങളിൽ രണ്ടു പേരിൽ കൂടുതൽ ഒത്തുചേരുന്നതിന് നിരോധനം പ്രഖ്യാപിച്ചു.

തിങ്കളാഴ്ച മുതൽ രണ്ടു പേരിൽ കൂടുതൽ പൊതുസ്ഥലങ്ങളിൽ ഒത്തുചേരാൻ പാടില്ല. കുടുംബാംഗങ്ങളോ ഒരേ വീട്ടിൽ താമസിക്കുന്നവരോ ആണെങ്കിൽ മാത്രമേ ഇതിൽ കൂടുതൽ പേർക്ക് ഒരുമിച്ച് പുറത്തു പോകാൻ കഴിയൂ. ഔട്ട്ഡോർ ജിമ്മുകളും, കളിസ്ഥലങ്ങളുമെല്ലാം തിങ്കളാഴ്ച മുതൽ അടച്ചിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ബൂട്ട് ക്യാംപുകളിലും പരമാവധി രണ്ടു പേർക്ക് മാത്രമേ അനുവാദമുള്ളൂ. ഫലത്തിൽ ഇത് ബൂട്ട് ക്യാംപ് ആകില്ലെന്നും, നിങ്ങൾക്കും പരിശീലകനും മാത്രമേ ഒരുമിച്ച് നിൽക്കാൻ കഴിയൂ എന്നും സ്കോട്ട് മോറിസൻ പറഞ്ഞു. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനും കർശനമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

താഴെ പറയുന്ന സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങാൻ പാടില്ല:

  • അത്യാവശ്യമുള്ള സാധനങ്ങളുടെ ഷോപ്പിങ്
  • ഭക്ഷണസാധനങ്ങൾ വാങ്ങാൻ
  • ചികിത്സാ ആവശ്യങ്ങൾക്ക് അല്ലെങ്കിൽ അടുത്ത ബന്ധുക്കളെ സഹായിക്കാനോ അവരുടെ മരണമുൾപ്പെടെയുള്ള സാഹചര്യങ്ങളിലോ
  • വ്യായാമം ചെയ്യാൻ
  • ജോലി-പഠന ആവശ്യങ്ങൾക്ക്: വീട്ടിലിരുന്ന് ജോലി ചെയ്യാനോ പഠിക്കാനോ കഴിയില്ലെങ്കിൽ മാത്രം.
  • ചില സംസ്ഥാനങ്ങളിൽ ഇത് നിയമം മൂലം നടപ്പാക്കുമെന്നും, മറ്റു ചില സംസ്ഥാനങ്ങൾ മറ്റു രീതികളിലാകും നടപ്പാക്കുക എന്നും പ്രധാനമന്ത്രിവ്യക്തമാക്കി.
  • അതായത്, നിങ്ങൾ പുറത്തിറങ്ങിയാൽ പരമാവധി ഒരാളെ മാത്രമേ ഒരേ സമയം നേരിൽ കണ്ട് ഇടപെടാൻ കഴിയൂ.

70 വയസിൽ പ്രായമുള്ളവർ പരമാവധി വീട്ടിൽ തന്നെയിരിക്കണമെന്നാണ് ഉപദേശമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദീർഘകാല രോഗങ്ങളുള്ള 60 വയസിനു മേൽ പ്രായമുള്ളവരും പരമാവധി വീടിനു പുറത്തിറങ്ങരുത്.

ഓസ്ട്രേലിയയിൽ രോഗബാധ കൂടുന്നതിന്റെ നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. നിയന്ത്രണങ്ങൾ ഫലപ്രദമാകുന്നു എന്ന സൂചനയുടെ പശ്ചാത്തലത്തിൽ അത് പരമാവധി പ്രയോജനപ്പെടുത്താനാണ് സർക്കാർ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP