Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനുമായി ചേർന്ന് കൂട്ടക്കൊല: രണ്ട് നേതാക്കൾക്ക് ബംഗ്ലാദേശിൽ കൊലക്കയർ; വധശിക്ഷ നടപ്പാക്കിയത് ദയാഹർജി പ്രസിഡന്റ് തള്ളിയതിനെ തുടർന്ന്

പാക്കിസ്ഥാനുമായി ചേർന്ന് കൂട്ടക്കൊല: രണ്ട് നേതാക്കൾക്ക് ബംഗ്ലാദേശിൽ കൊലക്കയർ; വധശിക്ഷ നടപ്പാക്കിയത് ദയാഹർജി പ്രസിഡന്റ് തള്ളിയതിനെ തുടർന്ന്

ധാക്ക: ചിറ്റഗോങിലെ കുന്നിൻ മുകളിൽ സമരസേനാനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രണ്ട് നേതാക്കളെ ബംഗ്ലാദേശ് തൂക്കിക്കൊന്നു. ബംഗ്ലാദേശ് വിമോചന സമരകാലത്ത് പാക്കിസ്ഥാൻ സൈന്യവുമായി ചേർന്ന് പ്രവർത്തിച്ചാണ് കൊല നടത്തിയത്. ശനിയാഴ്ച പ്രസിഡന്റ് ദയാഹർജി തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കിയത്.

1971 ൽ സമരസേനാനികളെ കൂട്ടക്കൊല നടത്തിയ കേസിലാണ് ഇവർക്ക് വധശിക്ഷ. ശനിയാഴ്ച രാത്രി 12.55 ന് ധാക്ക സെൻട്രൽ ജയിലിൽ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് സലാവുദ്ദീൻ ഖാദർ ചൗധരി, ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ അലി അഹ്‌സൻ മുഹമ്മദ് മുജാഹിദ് എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. കഴിഞ്ഞ ബുധനാഴ്ച ഇവരുടെ റിവ്യൂ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.

ചിറ്റഗോങിലെ കുന്നിൻ മുകളിൽ സമരസേനാനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര കോടതി 2013 ലാണ് മുൻ മന്ത്രികൂടിയായ സലാവുദ്ദീൻ ഖാദറിന് വധശിക്ഷ വിധിച്ചത്. 1971 ലെ സമരകാലത്ത് പത്രപ്രവർത്തകരേയും ശാസ്ത്രജ്ഞരേയും ബുദ്ധിജീവികളേയും മറ്റും കൂട്ടക്കൊല ചെയ്യാൻ പദ്ധതിയിട്ടതിനാണ് അലി അഹ്‌സൻ മുഹമ്മദ് മുജാഹിദിന് 2013 ജൂലൈ 17 ന് അന്താരാഷ്ട്രകോടതി വധശിക്ഷ വിധിച്ചത്.

ഹിന്ദുക്കളുടെ കൂട്ടക്കൊലക്കും ഇയാൾ ഉത്തരവാദിയാണെന്ന് കണ്ടെത്തി. ബീഗം ഖാലിദാസിയയുടെ മന്ത്രിസഭയിലെ അംഗമായിരുന്നു മുജാഹിദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP