Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലിബിയൻ ഭരണാധികാരി ഗദ്ദാഫിയെ മറിച്ചിട്ടത് തന്റെ ഭരണത്തിലെ ഏറ്റവും വലിയ പിഴ; പിന്മുറക്കാരെ കണ്ടെത്തി അധികാരം ഏൽപ്പിക്കുന്നതിൽ പരാജയം: തെറ്റുകൾ ഏറ്റുപറഞ്ഞ് ബറാക് ഒബാമ

ലിബിയൻ ഭരണാധികാരി ഗദ്ദാഫിയെ മറിച്ചിട്ടത് തന്റെ ഭരണത്തിലെ ഏറ്റവും വലിയ പിഴ; പിന്മുറക്കാരെ കണ്ടെത്തി അധികാരം ഏൽപ്പിക്കുന്നതിൽ പരാജയം: തെറ്റുകൾ ഏറ്റുപറഞ്ഞ് ബറാക് ഒബാമ

വാഷിങ്ടൺ: ലോകത്തിന്റെ കാൻസറായി ഐസിസ് തീവ്രവാദം മാറുന്നതിന് ഇടയാക്കിയത് ഒരുപരിധിവരെ കാരണക്കാർ അമേരിക്കയാണ്. ശക്തരായ ഭരണാധികാരികളെ മറിച്ചിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിച്ചതിനാലാണ് ഐസിസ് തീവ്രവാദം അതിവേഗം മുളച്ചുപൊന്തിയത്. ഒടുവിൽ ഇതിൽ കുറ്റഭാരം ഏറ്റെടുത്ത് അമേരിക്കൻ പ്രസഡന്‌റ് ബറാക്ക് ഒബാമ രംഗത്തെത്തി. ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയെ മറിച്ചിട്ടത് എട്ടുവർഷത്തെ ഭരണത്തിനിടയിലെ തന്റെ ഏറ്റവും വലിയ പിഴയെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. പിന്മുറക്കാരെ കണ്ടത്തെി അധികാരമേൽപിക്കുന്നതിനെ കുറിച്ച് തീരുമാനങ്ങളില്ലാതെയാണ് ലിബിയൻ ഭരണാധികാരിയെ മറിച്ചിട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് തെറ്റായ നടപടിയായെന്നും ഒബാമ പറഞ്ഞു.

അമേരിക്കൻ സ്വകാര്യ ടെലിവിഷൻ ചാനലായ ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ലിബിയയിൽ ഗദ്ദാഫിയെ മറിച്ചിടലിൽ കവിഞ്ഞ് അജണ്ടകളില്ലായിരുന്നുവെന്ന് ഒബാമ കുറ്റസമ്മതം നടത്തിയത്. 2011ൽ അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന സൈനിക ഇടപെടലിനൊടുവിൽ ഗദ്ദാഫി വീണതോടെ രാജ്യം കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക് വീണിരുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും മിലീഷ്യകളുടെ നിയന്ത്രണത്തിലായെന്നു മാത്രമല്ല, പാശ്ചാത്യ പിന്തുണയോടെ നിലവിൽ വന്നതുൾപ്പെടെ മൂന്നു സമാന്തര സർക്കാറുകൾ ഭരണം അവകാശപ്പെട്ട് രംഗത്തത്തെുകയും ചെയ്തു. സമ്പൂർണ അരാജകത്വം വാഴുന്ന രാജ്യത്തെ പ്രശ്‌നങ്ങൾക്കു കാരണക്കാർ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും മറ്റു യൂറോപ്യൻ നേതാക്കളുമാണെന്ന് അടുത്തിടെ ഒബാമ കുറ്റപ്പെടുത്തിയിരുന്നു.

ലിബിയയിലെ സിവിലിയൻ ജനതയെ രക്ഷപ്പെടുത്താൻ ആവശ്യമായതെന്തും സ്വീകരിക്കാൻ 2011 മാർച്ചിൽ ചേർന്ന യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ട്രിപളിയിൽ യു.എസും സഖ്യകക്ഷികളും ബോംബിങ് ശക്തമാക്കിയതും ഒക്ടോബറിൽ ഗദ്ദാഫിയെ കൊലപ്പെടുത്തിയതും. ലിബിയൻ ദൗത്യത്തിൽ അന്നത്തെ യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്‌ളിന്റൺ നേരിട്ട് നടത്തിയ ഇടപെടലുകൾ അടുത്തിടെ വെളിച്ചത്തുവന്നിരുന്നു.

നാലു പതിറ്റാണ്ടിലേറെ ഭരണം കൈയാളിയ ഗദ്ദാഫി ഇല്ലാതായതോടെ ഐ.എസ് ഉൾപ്പെടെ ഭീകര സംഘടനകളുടെ താവളമായി രാജ്യം മാറി. അഞ്ചു വർഷത്തിനിടെ പതിനായിരങ്ങൾ കൊല്ലപ്പെട്ട ലിബിയയിൽ നാലു ലക്ഷത്തിലേറെ പേർ അഭയാർഥികളായിട്ടുണ്ട്. ആഫ്രിക്കയിൽ നിന്ന് യൂറോപ്പിൽ അഭയം തേടി കപ്പലേറുന്നവരുടെ താവളവുമാണ് ലിബിയ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP