Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുറക് വശത്ത്കൂടി കൈയിട്ട് പൊക്കിൾ തൊടാൻ കഴിയുമോ..? കൗമാരക്കാരുടെ ഏറ്റവും പുതിയ ട്രെൻഡ് ബെല്ലി ബട്ടൻ ചലഞ്ച്

പുറക് വശത്ത്കൂടി കൈയിട്ട് പൊക്കിൾ തൊടാൻ കഴിയുമോ..? കൗമാരക്കാരുടെ ഏറ്റവും പുതിയ ട്രെൻഡ് ബെല്ലി ബട്ടൻ ചലഞ്ച്

യുവതിക്ക് എപ്പോഴും എന്തെങ്കിലുമൊരു ഭ്രമം വേണമെന്നുണ്ട്. പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിലെ പുത്തൻ തലമുറയ്ക്ക്. ഇത്തരത്തിൽ ഓരോ കാലത്തുമുണ്ടാകുന്ന ഓരോരോ പുതിയ ഭ്രാന്തുകളുടെ ലഹരിയിലാണ് അവർ ജീവിതം ആഘോഷിക്കുന്നത്. കുറച്ച് മുമ്പ് വൻ പ്രചാരം നേടിയ ഐസ്ബക്കറ്റ് ചലഞ്ച് ഇത്തരത്തിലുള്ള ഒന്നായിരുന്നു. തുടർന്ന് ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലും സ്മാരകങ്ങളിലും സന്ദർശിച്ച് തുണിയഴിച്ച് പോസ് ചെയ്ത് ആ ഫോട്ടോസ് സോഷ്യൽ മീഡിയയിലിടുന്ന ട്രെൻഡും വ്യാപകമായി.

മലേഷ്യയിൽ ബ്രിട്ടീഷ് യുവതി ഇത്തരത്തിൽ പ്രവർത്തിച്ചതിനെ തുടർന്ന് ജയിലിലായതിനെ തുടർന്ന് ഈ ട്രൻഡ് വൻ ചർച്ചാ വിഷയമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയൊരു ചലഞ്ചാണ് കൗമാരക്കാർക്കിടയിൽ പ്രചരിച്ചിരിക്കുന്നത്. ബെല്ലി ബട്ടൻ ചലഞ്ച് എന്നാണിത് അറിയപ്പെടുന്നത്. പുറക് വശത്ത്കൂടി കൈയിട്ട് പൊക്കിൾ തൊടാൻ കഴിയുമോ..?എന്നാണ് ഈ ചലഞ്ചിലൂടെ പരീക്ഷിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊന്ന് മത്സരാടിസ്ഥാനത്തിൽ പരീക്ഷിക്കാവുന്നതാണ്. എന്തായാലും ബെല്ലി ബട്ടൻ ചലഞ്ച് സോഷ്യൽ മീഡിയയിൽ പുതിയ തരംഗമാവുകയാണ്.

ട്വിറ്ററിന്റെ ചൈനീസ് പതിപ്പായ വെയ്‌ബോയിലാണീ ചലഞ്ച് ആദ്യമായി ആരംഭിച്ചത്. ഇതിനെത്തുടർന്ന് ചൈനയിലെ നിരവധി പെൺകുട്ടികളും സ്ത്രീകളും ഈ ചലഞ്ചിൽ പങ്കെടുത്തുകൊണ്ടുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിലർ വിജയകരമായി പൊക്കിൾ തൊടുമ്പോൾ തടിയുള്ളവർക്ക് ഇതിന് പ്രയാസം നേരിടുന്നതായാണ് ഇത്തരം ഫോട്ടോകളിൽ നിന്ന് വ്യക്തമാകുന്നത്. bellybuttonchallenge എന്ന ഹാഷ് ടാഗിലൂടെ ഈ ചലഞ്ച് വൈറലാവുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനെത്തുടർന്ന് ലോകത്തിലെ എല്ലാ ഭാഗത്ത് നിന്നുമുള്ള സ്ത്രീകളും ഈ മത്സരത്തിൽ പങ്കെടുത്തുകൊണ്ട് ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ചിലയിടങ്ങളിൽ നിന്ന് 10 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികൾ പോലും മത്സരത്തിൽ പങ്കെടുത്ത് പൊക്കിൾ പ്രദർശിപ്പിച്ച് കൊണ്ടുള്ള ഫോട്ടാകൾ ഇട്ടിട്ടുണ്ട്.

ഒരാളുടെ ആരോഗ്യത്തെ നിർണയിക്കുന്നതിൽ ബെല്ലി ബോട്ടം ചലഞ്ചിന് വിശ്വാസ്യതയൊന്നുമില്ലെന്നാണ് ഒരു വെയ്റ്റ് ലോസ് സ്‌പെഷ്യലിസ്റ്റ് ഒരു പത്രത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. പുറക് വശത്ത്കൂടി കൈയിട്ട് പൊക്കിൾ തൊടാൻ നിങ്ങൾക്ക് സാധിക്കന്നുണ്ടെങ്കിൽ അതിന് സാധിക്കാത്ത ഒരാളേക്കാൾ ഷെയ്പുള്ള ശരീരമാണ് നിങ്ങളുടേതെന്ന് ഉറപ്പിക്കാമെന്നാണ് വെയ്റ്റ് ലോസ് സ്‌പെഷ്യലിസ്റ്റായ ചാർളി സെൽട്ട്‌സെർ പറയുന്നത്. എന്നാൽ ഇക്കാരണത്താൽ നിങ്ങളുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്നും ഫിററാണെന്നും തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP