Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടൻ ശ്വാസം അടക്കി പിടിച്ചിരുന്നപ്പോൾ ഇംഗ്ലണ്ടിനെ തറപറ്റിച്ച് വെയിൽസിന്റെ വെന്നിക്കൊടി; ഹാരിക്ക് കടുത്ത നിരാശയെങ്കിലും വില്യമിനും കെയ്റ്റിനും ആഹ്ലാദ പെരുമഴ

ബ്രിട്ടൻ ശ്വാസം അടക്കി പിടിച്ചിരുന്നപ്പോൾ ഇംഗ്ലണ്ടിനെ തറപറ്റിച്ച് വെയിൽസിന്റെ വെന്നിക്കൊടി; ഹാരിക്ക് കടുത്ത നിരാശയെങ്കിലും വില്യമിനും കെയ്റ്റിനും ആഹ്ലാദ പെരുമഴ

ബ്രിട്ടൺ എന്ന ഒറ്റ വികാരത്തിനപ്പുറം കായിക മത്സരങ്ങളിൽ വേറെയും ദേശീയതകൾ ഉണ്ടാവും. ഫുട്‌ബോളിലും റെഗ്‌ബിയിലും ക്രിക്കറ്റിലും ഒക്കെ ഇംഗ്ലണ്ടും വെയിൽസും സ്‌കോട്ട്‌ലന്റും വേറിട്ടു കളിക്കുക പതിവാണ്. ഒരു രാജ്യം മുഴുവൻ ശ്വാസം അടക്കി കാത്തിരുന്ന അത്തരം ഒരു മാച്ചായിരുന്നു ഇന്നലെ ഇംഗ്ലണ്ടും വെയിൽസും തമ്മിൽ ലോകകപ്പ് റഗ്‌ബിയിൽ നടന്ന മത്സരം. ബ്രിട്ടീഷ് രാജകുമാരൻ ആണെങ്കിലും വില്ല്യം ഭാവിയിലെ പ്രിൻസ് ഓഫ് വെയിൽസാണ് എന്നത് കണക്കിലെടുക്കുമ്പോൾ പരസ്യമായി തന്നെ വെയിൽസിന് പിന്തുണ പ്രഖ്യാപിച്ച് വില്ല്യം രാജകുമാരൻ എത്തിയത് ഏറെ കൗതുകരമായി. ഇപ്പോഴത്തെ പ്രിൻസ് ഓഫ് വെയിൽസ് ചാൾസ് രാജാവായി കഴിയുമ്പോൾ അടുത്ത പ്രിൻസ് ഓഫ് വെയിൽസ് ആകുന്നത് വില്ല്യമാണ് കിരീടാവാകാശങ്ങൾക്കുള്ള പദവിയാണ് അത്.

ദശാബ്ദങ്ങൾക്കിടെ ഇരുരാജ്യങ്ങൾ തമ്മിലുള്ള മത്സരമെന്നതിലുപരി രാജകുടുംബാംഗങ്ങൾ തമ്മിലുള്ള മത്സരമായിരുന്നു ഇത്. വെയിൽസിന്റെ വിജയം വില്യം ആഘോഷിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ തോൽവിയിൽ ഹാരിക്ക് കടുത്ത നിരാശയാണുണ്ടായിരുന്നത്. അത് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. വൈറ്റ് ഇംഗ്ലണ്ട് റിപ്ലിക്ക് ടോപ്പ് അണിഞ്ഞായിരുന്നു ഹാരിയുടെ ഇരുപ്പ്. ആകാശത്തേക്ക് നോക്കിയായിരുന്നു രാജകുമാരന്റെ ഇരുപ്പ്. എന്നാൽ അദ്ദേഹത്തിന്റെ സഹോദരനായ വില്യമും ഭാര്യയും നല്ല സന്തോഷത്തിൽ വെയിൽസിന്റെ വിജയം ആഘോഷിക്കുന്ന തിരക്കിലായിരുന്നു. വിജയാന്മാദത്തിൽ അവർ ഒരു വേള തുള്ളിച്ചാടുന്നതും കാണാമായിരുന്നു. ഇംഗ്ലണ്ടിനെ തോൽപിക്കാൻ വെയിൽസിനെ ദിവസങ്ങൾക്ക് മുമ്പ് വില്യം ആഹ്വാനം ചെയ്തിരുന്നു. ഈ ആഹ്വാനം പാലിക്കാനെന്നോണം ചരിത്രപരമായ വിജയമാണ് 25നെതിരെ 28 പോയിന്റുകൾ നേടി വെയിൽസ് നേടിയിരിക്കുന്നത്.

വെൽഷ് റഗ്‌ബി യൂണിയന്റെ വൈസ് പാട്രനാണ് വില്യം. താൻ ഈ മത്സരം സഹോദരനൊപ്പം കാണുമെന്ന് കളിക്കാരുമായി വേൾഡ് കപ്പ് വെൽകം സെറിമണിക്കിടെ ലണ്ടനിൽ വച്ച് കണ്ടപ്പോൾ വില്യം പറഞ്ഞിരുന്നു. അതിനാൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ തറപറ്റിക്കണമെന്നും അദ്ദേഹം കളിക്കാരോട് ആഹ്വാനം ചെയ്യുകയുമുണ്ടായി. അദ്ദേഹം വാക്കു പാലിക്കുകയും കളികാണാനെത്തുകയുമായിരുന്നു. സഹോദരന്റെ നീരസത്തെ അവഗണിച്ച് ടീമിന്റെ വിജയം അദ്ദേഹവും ഭാര്യയും നന്നായി ആഘോഷിക്കുകയും ചെയ്തു. ഇംഗ്ലണ്ട് 2015ന്റെ ഹോണററി പ്രസിഡന്റാണ് ഹാരി. ടൂർണമെന്റ് നടത്തുന്ന ഓർഗനൈസിങ് കമ്മിറ്റിയാണിത്. റഗ്‌ബി ഫുട്‌ബോൾ യൂണിയന്റെ വൈസ് പാട്രനുമാണ് ഹാരി. രണ്ടു പ്രാവശ്യം ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും മത്സര രംഗത്തുണ്ട്. ഇംഗ്ലണ്ടും വെയിൽസു തമ്മിലുള്ള ആവേശകരമായ മത്സരം കാണാൻ ട്വിക്കൻഹാം സ്‌റ്റേഡിയം തിങ്ങി നിറഞ്ഞിരുന്നു. ഇതിന് പുറമെ 10 മില്യൺ പേർ ടിവിയിലും കളികണ്ടിരുന്നു.

സ്റ്റേഡിയത്തിലേയ്ക്ക്‌ ബസിറങ്ങി വസ്ത്രം മാറാനെത്തുമ്പോൾ ഇംഗ്ലണ്ട് ടീമംഗങ്ങൾ ചിരിച്ചുല്ലസിച്ചായിരുന്നു കാണപ്പെട്ടത്. തങ്ങളുടെ ആരാധകരോട് കൈവീശി രണ്ടു ലൈനായിട്ടായിരുന്നു അവർ അവർ ട്വിക്കൻഹാം ലയൺഗേറ്റ് എൻട്രസ് കടന്നത്.സ്‌റ്റേഡിയത്തിനകത്തും അവർക്ക് ഏറെ സപ്പോർട്ടർമാരുണ്ടായിരുന്നു.വെയിൽസിന്റെ ആരാധകരും കുറവായിരുന്നില്ല. ഇരുരാജ്യങ്ങളുടെയും പതാകകൾ വീശി അവർ ആവേശം പകർന്നു. ചിലർ രാജ്യങ്ങളെ സൂചിപ്പിക്കുന്ന നിറം മുഖത്ത് പൂശിയാണ് പിന്തുണയേകിയത്. ഇവർക്കൊപ്പം വില്യമിന്റെയും ഹാരിയുടെയും മത്സരം നിറഞ്ഞ് പെരുമാറ്റങ്ങൾ കൂടിയായപ്പോൾ ഈ ടൂർണമെന്റിന്റെ ആവേശം പരകോടിയിലെത്തുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP