Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹോട്ടലിൽ നിന്നും ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തേക്ക് കാൽനടയായി എത്തി ഭൂട്ടാൻ പ്രധാനമന്ത്രിയും സംഘവും; ലോട്ടേ ഷെറിംഗും സംഘവും എത്തിയത് ആരോഗ്യവും കാലാവസ്ഥയും സംബന്ധിച്ച ചർച്ചയ്ക്ക്

ഹോട്ടലിൽ നിന്നും ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തേക്ക് കാൽനടയായി എത്തി ഭൂട്ടാൻ പ്രധാനമന്ത്രിയും സംഘവും; ലോട്ടേ ഷെറിംഗും സംഘവും എത്തിയത് ആരോഗ്യവും കാലാവസ്ഥയും സംബന്ധിച്ച ചർച്ചയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: ഐക്യരാഷ്ട്രസഭയിലേക്ക് കാൽനടയായി എത്തി ഭൂട്ടാൻ പ്രധാനമന്ത്രിയും പ്രതിനിധി സംഘവും. ആരോഗ്യവും കാലാവസ്ഥയും എന്ന വിഷയം സംബന്ധിച്ച ഉന്നതതല മീറ്റിഗിനെത്തിയപ്പോഴാണ് തങ്ങളുടെ ഹോട്ടലിൽ നി്ന്നും യുഎൻ ആസ്ഥാനത്തേക്ക് ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടേ ഷെറിംഗും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘവും നടന്നെത്തിയത്.

'മീറ്റിങ് നടക്കുന്നയിടം നടന്നെത്താവുന്ന ദൂരത്തിലായിരുന്നു. ആരോഗ്യത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുമുള്ള ചർച്ചയ്ക്കായിരുന്നു ഞങ്ങളെത്തിയത്'. അത്തരത്തിലൊരു വിഷയത്തെക്കുറിച്ച് സംസാരിക്കാനെത്തിയ ശേഷം കാറിൽ യാത്ര ചെയ്യുന്നത് വളരെ വിഷമകരമായി തോന്നിയതിനാലാണ് മീറ്റിങ് നടക്കുന്നിടത്തേക്ക് നടന്നു പോകാൻ തീരുമാനിച്ചതെന്നാണ് ഇതേക്കുറിച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ വില കൂടിയ വാഹനത്തിൽ എത്തുമ്പോൾ കാൽ നടയായി എത്തി മാതൃകയാകുകയാണ് ഭൂട്ടാൻ പ്രധാനമന്ത്രി.

ഐക്യരാഷ്ട്രസഭയിൽ ഭൂട്ടാനെ പ്രതിനിധീകരിച്ച് ഉന്നതതല മീറ്റിംഗിന് എത്തിയതായിരുന്നു പ്രധാനമന്ത്രി ലോട്ടേ ഷെറിംഗും പ്രതിനിധി സംഘവും. ആരോഗ്യവും കാലാവസ്ഥയും എന്ന വിഷയത്തിലായിരുന്നു ചർച്ച. മറ്റ് രാജ്യങ്ങളിലെ പ്രതിനിധികൾ വാഹനത്തിൽ എത്തിയപ്പോൾ കാൽ നടയായാണ് യുഎൻ ഹെഡ് ക്വാട്ടേഴ്‌സിലേക്ക് ഭൂട്ടാൻ പ്രധാനമന്ത്രി എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP