Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകത്തെ ഏറ്റവും വലിയ തീംപാർക്ക് നിർമ്മിക്കാൻ ഒരുങ്ങി ദുബായ്; 25 ദശലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന പാർക്കിന് ചെലവിടുന്നത് 20,000 കോടിരൂപ

ലോകത്തെ ഏറ്റവും വലിയ തീംപാർക്ക് നിർമ്മിക്കാൻ ഒരുങ്ങി ദുബായ്; 25 ദശലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന പാർക്കിന് ചെലവിടുന്നത് 20,000 കോടിരൂപ

ലോകത്തെ ഏറ്റവും വലിയ തീംപാർക്ക് നിർമ്മിക്കാനൊരുങ്ങുകയാണ് ദുബായ്. രണ്ടരക്കോടി ചതുരശ്ര അടി വലിപ്പത്തിൽ ഒരുങ്ങുന്ന തീംപാർക്കിന്റെ നിർമ്മാണച്ചെലവ് 20,000 കോടി രൂപയാണ്. തീം പാർക്കിന്റെ മോഡൽ കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ചടങ്ങിൽ പുറത്തിവിട്ടു.

ആറുതരത്തിലുള്ള വിനോദങ്ങളാണ് പാർക്കിൽ ലഭ്യമാവുക. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി ദുബായിയെ വളർത്തുകയെന്നതാണ് ഈ തീം പാർക്കിലൂടെ ഉദ്ദേശിക്കുന്നത്. താജ് മഹലിന്റെ മാതൃകയിലുള്ള തീയറ്ററുകളും വ്യത്യസ്തമായ സിനിമാ അനുഭവവും കുട്ടികൾക്കുള്ള വിവിധ റൈഡുകളും തടാകങ്ങളും പൂന്തോട്ടങ്ങളുമെന്നു വേണ്ട വിനോദത്തിനുള്ള എല്ലാം ഇവിടെയുണ്ടാകും.

ദുബായ് പാർക്‌സ് ആൻഡ് റിസോർട്‌സ് എന്ന് പേരിട്ടിട്ടുള്ള ഈ തീം പാർക്ക് ഇക്കൊല്ലം ഒക്ടോബറോടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നൂറോളം സവിശേഷതകൾ ഇവിടെയുണ്ടാകും. 2020 ഓടെ രണ്ടുകോടി സന്ദർശകരെയാണ് ഈ വിനോദകേന്ദ്രത്തിൽ സഞ്ചാരികളായി അധികൃതർ പ്രതീക്ഷിക്കുന്നത്.

മോഷൻഗേറ്റ് ദുബായ് എന്ന തീം പാർക്കിലെ ഹംഗർ ഗെയിംസാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. നാൽപ്പത് ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള മോഷൻഗേറ്റിൽ പ്രതിവർഷം മുപ്പത് ലക്ഷം സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന 27 വ്യത്യസ്ത തരം റൈഡുകൾ ഇവിടെയുണ്ട്.

തൊട്ടുചേർന്നുതന്നെ സിനിമാപ്രേമികൾക്കായി ബോളിവുഡ് പാർക്കുമുണ്ട്. 850 പോർക്കിരിക്കാവുന്ന തീയറ്ററാണിത്. ലെഗോലാൻഡ് തീം പാർക്ക്, ലെഗോലാൻഡ് വാട്ടർ പാർക്ക്, ലോകത്തെ എല്ലാ വിഭവങ്ങളും ലഭിക്കുന്ന ഹോട്ടൽ, ഷോപ്പിങ് കേന്ദ്രം എന്നിവയും ഇവിടെയുണ്ടാകും. ലഗൂണുകളും റൂഫ്‌ടോപ്പ് ബാറുകളും സ്പാകളുമൊക്കെയുള്ള വിനോദ കേന്ദ്രമാണ് ലാപ്പിറ്റ എന്ന ഹോട്ടൽ സമുച്ചയത്തിലുണ്ടാവുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP