Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിലെ ഏറ്റവും സമ്പന്നൻ ബിൽഗേറ്റ്സ്; മെക്രോസോഫ്റ്റ് സഹസ്ഥാപകൻ ഒന്നാമനായത് ആമസോൺ തലവനെ പിന്തള്ളി; ബിൽഗേറ്റ്സിന്റെ സമ്പത്ത് 110ബില്യൺ ഡോളർ

ലോകത്തിലെ ഏറ്റവും സമ്പന്നൻ ബിൽഗേറ്റ്സ്; മെക്രോസോഫ്റ്റ് സഹസ്ഥാപകൻ ഒന്നാമനായത് ആമസോൺ തലവനെ പിന്തള്ളി; ബിൽഗേറ്റ്സിന്റെ സമ്പത്ത് 110ബില്യൺ ഡോളർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നനായി ബിൽഗേറ്റ്സ്. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. ആമോസോൺഡോട്ട്‌കോമിന്റെ ജെഫ് ബെസോസായിരുന്നു രണ്ടുവർഷം ഈ സ്ഥാനം നിലനിർത്തിയിരുന്നത്.

ഒക്ടോബർ 25ന് പെന്റഗണിന്റെ 10 ബില്യൺ ഡോളർ മൂല്യമുള്ള ക്ലൗണ്ട് കമ്പ്യൂട്ടിങ് കരാർ ലഭിച്ചിരുന്നു. ഇതോടെ മൈക്രോസോഫ്റ്റിന്റെ ഓഹരി വില 4 ശതമാനം കുതിച്ചു. പെന്റഗണിന്റെ പ്രഖ്യാപനത്തോടെ ആമസോണിന്റെ ഓഹരി വിലയിൽ രണ്ടുശതമാനം താഴ്ചയുണ്ടായി.

ബ്ലൂംബർഗ് ബില്യണയർ സൂചിക പ്രകാരം ബിൽ ഗേറ്റ്‌സിന്റെ സമ്പത്ത് ഇതോടെ 110 ബില്യൺ ഡോളറായി ഉയർന്നു. ബെസോസിന്റെ സമ്പത്ത് 108.7 ബില്യൺ ഡോളറാകുകയും ചെയ്തു. നടപ്പ് വർഷം മൈക്രോസോഫ്റ്റിന്റെ ഓഹരി വിലയിൽ 48 ശതമാനമാണ് വളർച്ചയുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP