Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുറത്താക്കപ്പെട്ട അർജന്റീനിയൻ ബിഷപ്പിനെ പോപ്പ് ഫ്രാൻസിസ് കരുതിയത് സ്വന്തം മകനെപ്പോലെ; നഗ്ന സെൽഫിയെടുത്തും പരസ്യ ലൈംഗിക ചേഷ്ടകൾ നടത്തിയും തൃപ്തിയടഞ്ഞ മെത്രാനെ പുറത്താക്കിയത് ജനരോക്ഷത്തെ തുടർന്ന്

പുറത്താക്കപ്പെട്ട അർജന്റീനിയൻ ബിഷപ്പിനെ പോപ്പ് ഫ്രാൻസിസ് കരുതിയത് സ്വന്തം മകനെപ്പോലെ; നഗ്ന സെൽഫിയെടുത്തും പരസ്യ ലൈംഗിക ചേഷ്ടകൾ നടത്തിയും തൃപ്തിയടഞ്ഞ മെത്രാനെ പുറത്താക്കിയത് ജനരോക്ഷത്തെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ബ്യൂണിസ് അയേഴ്‌സ്: ബാലപീഡനത്തിന് പുറത്തായ അർജന്റീനയിലെ ബിഷപ്പ് ഗുസ്താവോ സാൻചേറ്റയെ പോപ്പ് ഫ്രാൻസിസ് സ്വന്തം മകനെപ്പോലെയാണ് കരുതിയിരുന്നതെന്ന് വെളിപ്പെടുത്തൽ. വേദപാഠം പഠിക്കാനെത്തിയിരുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന സെൽഫിയെടുക്കുകയും പരസ്യമായി ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്‌തെന്ന പരാതികളെത്തുടർന്ന് 2017 ഓഗസ്റ്റിലാണ് സാൻചേറ്റയുടെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത്. നോർത്തേൺ അർജന്റീനയിലെ ബിഷപ്പായിരുന്നു സാൻചേറ്റ. സഹവികാരികളും വിശ്വാസികളും ഉയർത്തിയ പ്രതിഷേധത്തിനൊടുവിലാണ് ബിഷപ്പിനെ പുറത്താക്കാൻ വത്തിക്കാൻ തീരുമാനിച്ചത്.

സഭയ്ക്കുള്ളിലെ ലൈംഗിക പീഡനങ്ങൾ അന്വേഷിക്കുന്നതിലും നടപടിയെടുക്കുന്നതിലും വത്തിക്കാന് അയഞ്ഞ സമീപനമാണെന്ന ആരോപണം നേരത്തേയുണ്ട്. അതിന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളും. സാൻചേറ്റയുടെ രാജി സ്വീകരിച്ചശേഷം, അദ്ദേഹത്തെ വത്തിക്കാനിലേക്ക് വരുത്തി മറ്റൊരു സുപ്രധാന സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. ഇതും ലൈംഗിക കുറ്റവാളികളോടുള്ള വത്തിക്കാന്റെ നിലപാട് സംശയത്തിലാക്കുന്നതാണ്.

സാൻചേറ്റയെ രാജിവെക്കാൻ അനുവദിക്കുകയാണ് വത്തിക്കാൻ ചെയ്തതെന്ന് സാൻചേറ്റയുടെ കീഴിൽ ഇടവക വികാരിയായി പ്രവർത്തിച്ചിട്ടുള്ള യുവാൻ ഹോസെ മൻസാനോ പറഞ്ഞു. ആരോഗ്യകാരണങ്ങളുടെ പേരിലാണ് രാജിവെച്ചത്. തന്റെ അനുയായികളുടെ തെറ്റുകൾക്കുനേരെ കണ്ണടയ്ക്കുന്ന നിലപാടാണ് പോപ്പിനുള്ളതെന്ന ആരോപണമാണ് സാൻചേറ്റ സംഭവവും തെളിയിക്കുന്നത്. സാൻചേറ്റയ്‌ക്കെതിരെ ശക്തമായ തെളിവുകളടക്കം പരാതികൾ 2015-ൽത്തന്നെ നൽകിയിരുന്നതായി മൻസാനോ പറയുന്നു.

ബിഷപ്പ് പകർത്തിയ നഗ്ന സെൽഫികളുടെയും പരസ്യമായ ലൈംഗിക ചേഷ്ടകളുടെയും ഡിജിറ്റൽ തെളിവുകളടക്കമാണ് 2015ൽ മൻസാനോയും സംഘവും പരാതി നൽകിയത്. എന്നാൽ, വത്തിക്കാൻ ഇതിൽ ഇടപെട്ടില്ല. പകരം ബിഷപ്പിനെ വിളിച്ചുവരുത്തി കാര്യങ്ങൾ ആരാഞ്ഞു. തന്റെ മൊബൈൽ ഫോൺ ആരോ ഹാക്ക് ചെയ്തതാണെന്ന ബിഷപ്പിന്റെ വിശദീകരണത്തിൽ വത്തിക്കാൻ തൃപ്തരാവുകയും ചെയ്തുവെന്നും മൻസാനോ പറയുന്നു.

അർജന്റീനയിലെ സാൽട്ട പ്രവിശ്യയിലെ ഒറാൻ എന്ന പ്രദേശത്താണ് സാൻചേറ്റ സേവനമനുഷ്ഠിച്ചിരുന്നത്. പോപ്പ് ഫ്രാൻസിസാണ് 2013-ൽ സാൻചേറ്റയെ അവിടേക്ക് നിയോഗിച്ചത്. മാർപാപ്പയാകുന്നതിന് മുമ്പുതന്നെ സാൻചേറ്റയെ പോപ്പ് ഫ്രാൻസിസിസിന് നല്ലവണ്ണം അഠിയാമായിരുന്നു. അർജന്റൈൻ ബിഷപ്പ്‌സ് കോൺഫറൻസിന്റെ എക്‌സിക്യുട്ടീവവ് അണ്ടർ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നയാളാണ് സാൻചേറ്റ. 2005 മുതൽ 2011 വരെ ബിഷപ്പ്‌സ് കോൺഫറൻസിന്റെ തലവനായിരുന്നു അന്ന് കർദിനാളായിരുന്ന പോപ്പ് ഫ്രാൻസിസ്.

പോപ്പ് ഫ്രാൻസിസ് ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയുടെ ചുമതലയിലിരുന്ന കാലത്ത് ക്വിൽമെസ് രൂപതയിലാണ് സാൻചേറ്റ പ്രവർത്തിച്ചുരുന്നത്. അക്കാലത്ത് അദ്ദേഹത്തിനിതെരേ നിരവധി സാമ്പത്തിക കുറ്റാരോപണങ്ങൾ ഉയർന്നിരുന്നു. അതിൽ പലതും ശരിയാണെന്ന് തെളിയുകയും ചെയ്തു. എന്നിട്ടും സാൻചേറ്റയ്‌ക്കെതിരേ നടപടിയെടുക്കാതെ ഒറാനിലേക്ക് മാറ്റുകയാണ് പോപ്പ് ഫ്രാൻസിസ് ചെയ്തതെന്ന് മൺസാനോ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP