Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനയിൽ പാർട്ടി നിയന്ത്രണത്തിലുള്ള സഭയുടെ ഭാഗമാകാൻ 'വിസ്സമ്മതിച്ചു' ; ബിഷപ്പിനെ കാണാതായതിന് പിന്നാലെ അധികൃതർ കസ്റ്റഡിയിലെടുത്തെന്ന് കത്തോലിക്കാ വാർത്താ ഏജൻസിയുടെ അറിയിപ്പ്; അനുരഞ്ജനത്തിന്റെ പാതയിൽ ഒന്നിക്കാൻ കമ്മ്യൂണിസ്റ്റ് ഭരണകൂടവും കത്തോലിക്കാ സഭയും

ചൈനയിൽ പാർട്ടി നിയന്ത്രണത്തിലുള്ള സഭയുടെ ഭാഗമാകാൻ 'വിസ്സമ്മതിച്ചു' ; ബിഷപ്പിനെ കാണാതായതിന് പിന്നാലെ അധികൃതർ കസ്റ്റഡിയിലെടുത്തെന്ന് കത്തോലിക്കാ വാർത്താ ഏജൻസിയുടെ അറിയിപ്പ്; അനുരഞ്ജനത്തിന്റെ പാതയിൽ ഒന്നിക്കാൻ കമ്മ്യൂണിസ്റ്റ് ഭരണകൂടവും കത്തോലിക്കാ സഭയും

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ചൈനയിൽ സർക്കാരിനൊപ്പം കൈകോർക്കാൻ കത്തോലിക്കാ സഭയും. കമ്മ്യൂണിസ്റ്റ് നേതൃത്വം നൽകുന്ന ഭരണകൂടവും കത്തോലിക്കാ സഭയും ഒന്നിച്ച് മുന്നോട്ട് നീങ്ങാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കത്തോലിക്കാ ബിഷപ്പിന്റെ തിരോധാനത്തിന്റെ വാർത്തകളും പുറത്ത് വരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഭയുടെ ഭാഗമാകാൻ വിസ്സമ്മതിച്ച ബിഷപ്പ് പീറ്റർ ഷാവോ ഷുമിനെയാണ് കാണാതായത്.

എന്നാൽ ബിഷപ്പിനെ അധികൃതർ കസ്റ്റഡിയിലെടുത്തതാണെന്നു കത്തോലിക്കാ വാർത്താ ഏജൻസി അറിയിച്ചു. പീറ്റർ ഷാവോ ഷുമിനെ 2016 ൽ ആണ് ദക്ഷിണ പൂർവ നഗരമായ വെൻഷൗവിൽ മാർപാപ്പ ബിഷപ്പായി നിയമിച്ചത്. ചൈനയിലെ തന്നെ ഏറ്റവുമധികം ക്രിസ്ത്രീയ വിശ്വാസികൾ ഉള്ള പ്രദേശമാണിത്. ബിഷപ്പിനെ കാണാതായതോടെ ഭരണകൂടത്തിനെതിരെ വിശ്വാസികളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP