Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കറുത്തവർഗക്കാരനായ ഭർത്താവിനും കറുത്തവർഗക്കാരിയായ ഭാര്യക്കും എങ്ങനെ തനി വെള്ളയായ മകൻ ജനിക്കും? കുടുംബ ഫോട്ടോ ട്വിറ്ററിലിട്ട ബാസ്‌കറ്റ്‌ബോൾ താരത്തിന് ഭാര്യയെ ഉപേക്ഷിക്കേണ്ടിവരുമോ?

കറുത്തവർഗക്കാരനായ ഭർത്താവിനും കറുത്തവർഗക്കാരിയായ ഭാര്യക്കും എങ്ങനെ തനി വെള്ളയായ മകൻ ജനിക്കും? കുടുംബ ഫോട്ടോ ട്വിറ്ററിലിട്ട ബാസ്‌കറ്റ്‌ബോൾ താരത്തിന് ഭാര്യയെ ഉപേക്ഷിക്കേണ്ടിവരുമോ?

നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കായികതാരങ്ങൾക്കുനേരെ ലോകത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടാകാറുണ്ട്. എൻബിഎ താരം മൈക്ക് കോൺലി ജൂനിയറിനെതിരെ ഇപ്പോഴുയരുന്നതും അത്തരത്തിലുള്ള അധിക്ഷേപമാണ്. കറുത്തവർഗക്കാരനായ മൈക്കിനും കറുത്തവർഗക്കാരിയായ ഭാര്യയ്ക്കും എങ്ങനെ വെളുത്ത മകനുണ്ടാകുമെന്ന തരത്തിലുള്ള അധിക്ഷേപമാണ് ഇന്റർനെറ്റ് ലോകത്ത് നടക്കുന്നത്.

മൈക്ക് കോൺലി ജൂനിയറിന്റെ ഭാര്യയ്ക്ക് വേറെ കാമുകനുണ്ടെന്ന തരത്തിലാണ് അധിക്ഷേപങ്ങളുടെ പോക്ക്. ഇവരുടെ കുടുംബചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ടർഫ് ടോക്ക് ബോയ്‌സ് എന്ന ഗ്രൂപ്പാണ് അധിക്ഷേപങ്ങൾക്ക് തുടക്കമിട്ടത്. തന്നെ വഞ്ചിച്ച് മറ്റൊരാളുടെ കുട്ടിയെ പ്രസവിച്ച ഭാര്യയ്‌ക്കൊപ്പം മൈക്ക് എന്നായിരുന്നു ഇവരുടെ പുതിയ കുടുംബചിത്രത്തോടൊപ്പമുള്ള കമന്റുകളിലൊന്ന്.

മെംഫിസ് ഗ്രിസ്‌ലേഴ്‌സിന്റെ താരമായ മൈക്ക് അധിക്ഷേപങ്ങളിൽ തളരാൻ തയ്യാറല്ല. 2016-ലാണ് മൈക്കിനും ഭാര്യ മേരിക്കും മൈൽസ് എന്ന മകൻ ജനിച്ചത്. തന്റെ കുഞ്ഞിന്റെ നിറത്തിന്റെ പേരിൽ തന്നെ അധിക്ഷേപിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്ന് മൈക്ക് പറയുന്നു.

ഇതാദ്യമായല്ല, കുഞ്ഞിന്റെ നിറത്തെച്ചൊല്ലി ഇന്റർനെറ്റ് ലോകം മൈക്കിനെ അധിക്ഷേപിക്കുന്നത്. കഴിഞ്ഞ ഫാദേഴ്‌സ് ഡേയിൽ തന്റെ ഷൂവുകൾക്കൊപ്പം കളിക്കുന്ന മകന്റെ ചിത്രം മൈക്ക് പോസ്റ്റ് ചെയ്തപ്പോഴും അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

എൻബിഎയുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാണ് മൈക്ക് കോൺലി. ഗ്രിസ്‌ലേഴ്‌സുമായി 2016-ൽ 15.3 കോടി ഡോളറിന്റെ കരാറിലാണ് മൈക്ക് ഏർപ്പെട്ടത്. 2007 മുതൽ ഗ്രിസ്‌ലേഴ്‌സിന്റെ ഭാഗമാണ് മൈക്ക് കോൺലി. കഴിഞ്ഞ സീസണിൽ ഓരോ മത്സരത്തിലും ശരാശരി 20.5 പോയന്റും 6.3 അസിസ്റ്റുകളും കോൺലിയുടെ വകയായുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP