Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈദ് പ്രാർത്ഥനയ്ക്കിടെ ബംഗ്ലാദേശിൽ വീണ്ടും സ്‌ഫോടനം; പൊലീസുകാർ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു; ഒരു ഭീകരൻ പിടിയിൽ

ഈദ് പ്രാർത്ഥനയ്ക്കിടെ ബംഗ്ലാദേശിൽ വീണ്ടും സ്‌ഫോടനം; പൊലീസുകാർ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു; ഒരു ഭീകരൻ പിടിയിൽ

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും സ്‌ഫോടനം. ധാക്കയിൽ നിന്ന് നൂറു കിലോമീറ്റർ അകലെയുള്ള കിഷൻഗഞ്ച് എന്ന സ്ഥലത്താണ് ഈദ് പ്രാർത്ഥനയ്ക്കിടെ സ്‌ഫോടനമുണ്ടായത്.

ധാക്കയിൽ 22 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണു ബംഗ്ലാദേശിൽ വീണ്ടും സ്ഫോടനമുണ്ടായത്. സ്ഫോടനത്തിലും വെടിവെപ്പിലും നാല് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ഒരു ഭീകരനെ ജീവനോടെ പിടികൂടിയതായി ബംഗ്ലാദേശ് അറിയിച്ചു. ഈദ് ഗാഹ് നടന്നിരുന്ന സ്‌കൂൾ മൈതാനത്തിന് പുറത്തായിരുന്നു സ്ഫോടനം നടന്നത്. 2 ലക്ഷത്തോളം വിശ്വാസികൾ നമസ്‌ക്കാരത്തിനെത്തിയിരുന്നു.

ഒരുസംഘം അക്രമികൾ ഈദ് പ്രാർത്ഥന നടക്കുന്ന മൈതാനത്തിന് സമീപത്തെ പൊലീസ് ചെക് പോസ്റ്റിൽ പൊലീസുകാരനെ ബോംബെറിഞ്ഞും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടവരിൽ ഒരാൾ പൊലീസുകാരനും ഒരാൾ ഭീകരനുമാണ്. പൊലീസ് നടത്തിയ തിരിച്ചുള്ള വെടിവെപ്പിലാണ് ഭീകരൻ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP