Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറിൽ സ്ഫോടനം; തീവ്രവാദി ആക്രമണമെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമം; എണ്ണ ചെങ്കടലിലേക്ക് ചോർന്നൊഴുകുന്നു

ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറിൽ സ്ഫോടനം; തീവ്രവാദി ആക്രമണമെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമം; എണ്ണ ചെങ്കടലിലേക്ക് ചോർന്നൊഴുകുന്നു

മറുനാടൻ ഡെസ്‌ക്‌

ജിദ്ദ; ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറിൽ സ്ഫോടനം. ഇറാനിലെ നാഷണൽ ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കറിലാണ് സ്ഫോടനമുണ്ടായത്. ഇതേ തുടർന്ന് എണ്ണ ചെങ്കടലിലേക്ക് ചോർന്നൊഴുകി.

ചെങ്കടലിലൂടെ പോകുകയായിരുന്ന ടാങ്കറിലാണ് സ്ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമാണ് സ്ഫോടനത്തിന് പിന്നിലെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്തു. ജിദ്ദയിൽ നിന്ന് 60 മൈൽ അകലെവച്ചാണ് സംഭവമെന്നാണ് ഇറാന്റെ വാർത്താ ഏജൻസി പറയുന്നത്.

സ്ഫോടനത്തിൽ തകർന്ന ടാങ്കറിലെ ജീവനക്കാർ സുരക്ഷിതമാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള നൗർ ഏജൻസി അറിയിച്ചു. മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഈ സംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP