Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലിഫോർണിയ തീരത്ത് ബോട്ടിന് തീ പിടിച്ചു; എട്ട് മൃതദേഹങ്ങൾ കണ്ടെത്തി; 26 പേർ കൂടി മരിച്ചെന്ന് ആശങ്ക; രാത്രി ആഘോഷം മഹാദുരന്തമായി മാറിയതിന്റെ ഞെട്ടൽ മാറാതെ അമേരിക്ക

കാലിഫോർണിയ തീരത്ത് ബോട്ടിന് തീ പിടിച്ചു; എട്ട് മൃതദേഹങ്ങൾ കണ്ടെത്തി; 26 പേർ കൂടി മരിച്ചെന്ന് ആശങ്ക; രാത്രി ആഘോഷം മഹാദുരന്തമായി മാറിയതിന്റെ ഞെട്ടൽ മാറാതെ അമേരിക്ക

മറുനാടൻ മലയാളി ബ്യൂറോ

കാലിഫോർണിയ: തെക്കൻ കാലിഫോർണിയയുടെ തീരത്ത് ഡൈവ് ബോട്ടിന് തീ പിടിച്ചതിനെ തുടർന്ന് മുപ്പതോളം പേർ മരിച്ചതായി റിപ്പോർ്ട്ട്. നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെങ്കി്‌ലും ഇനിയും നിരവധി പേരുടെ മൃതദേഹങ്ങൾ കിട്ടാനുണ്ടെന്ന് അധികൃതർ പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ബോട്ടിന് തീ പിടിച്ചപ്പോൾ രക്ഷപ്പെടാൻ വേണ്ടി കടലിലേക്ക് ചാടിയ അഞ്ച് പേരെ മറ്റൊരു ബോട്ട് രക്ഷപ്പെടുത്തി. ലോസ് ഏഞ്ചൽസിലെ യുഎസ്ജിഎസ് സെക്ടറിന് സമീപത്തുള്ള ബീച്ചിൽ വച്ചാണ് ബോട്ടിന് തീ പിടിച്ചത്. ബോട്ടിലുണ്ടായിരുന്നവർ ഫോൺ വിളിച്ചതിനെ തുടർന്നാണ് അപകടത്തെ കുറിച്ച ്അറിയുന്നത്.

തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ബോട്ടിന്റെ മുൻഭാഗം ഇപ്പോഴും പൂർണമായി മുങ്ങിയനിലയിലാണ്. സാന്താക്രൂസ് ദ്വീപിന്റെ വടക്ക് ഭാഗത്തുള്ള പ്ലാറ്റ്‌സ് ഹാർബറിൽ നിന്ന് 20 യാർഡ് അകലെ നങ്കൂരമിടുന്നതിനിടയിലാണ് അർദ്ധരാത്രിയിൽ തീ പിടിത്തമുണ്ടായത്. രക്ഷപ്പെട്ടവരിൽ കൂടുതലും മുകൾ ഭാഗത്ത് ഇരുന്നവരാണ്. എന്നാൽ താഴെ ഭാഗത്ത് ഉണ്ടായിരുന്നവരിൽ പലരും ഉറങ്ങികിടന്നിരുന്നതിനാൽ ്അപകടം ഉണ്ടായപ്പോൾ രക്ഷപ്പെടാൻ കഴിഞ്ഞില്ല എന്നാണ് കരുതുന്നത്. താഴ്ഭാഗത്തുണ്ടായിരുന്നവരുടെ മൃതദേഹങ്ങളാണ് ഇനി കണ്ടെത്താനുള്ളത്.

ട്രൂത്ത് അക്വാട്ടിക്‌സ് എന്ന കമ്പനിയാണ് തീ പിടിച്ച ബോട്ടിന്റെ ഉടമസ്ഥർ. അപകടത്തിന് ശേഷം ഇവരും രക്ഷാപ്രവർത്തനത്തിലും അന്വേഷണത്തിലും പങ്ക് ചേർന്നിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ അവർ തയ്യാറായില്ല. കപ്പലിന്റെ ക്യാപ്റ്റനാണ് വിവരം വിളിച്ച് പറഞ്ഞത്. 33 പേർ ബോട്ടിൽ ഉണ്ടന്നും അവർക്ക് രക്ഷപ്പെടാൻ സാധിക്കുന്നില്ലെന്നുമായിരുന്നു പറഞ്ഞത്. തുടർന്ന് കോസ്റ്റ്ഗാർഡ് ബോട്ടിൽ രക്ഷാപ്രവർത്തനത്തിനുള്ള മാർഗങ്ങൾ ഒന്നും തന്നെ ഇല്ലേ എന്ന് ചോദിച്ചെങ്കിലും എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല എന്ന മറുപടി മാത്രമാണ് മറുഭാഗത്ത് നിന്ന് വന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP