Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്മയെപ്പോലെതന്നെ മകളും ബാത്ത്ടബ്ബിൽ മുങ്ങി ശ്വാസം മുട്ടിയതെങ്ങനെ? മ്യൂസിക് ഇതിഹാസം വിറ്റ്‌നി ഹൂസ്റ്റണിന്റെ മകൾ ബോബിയുടെ നില അതീവ ഗുരുതരം

അമ്മയെപ്പോലെതന്നെ മകളും ബാത്ത്ടബ്ബിൽ മുങ്ങി ശ്വാസം മുട്ടിയതെങ്ങനെ? മ്യൂസിക് ഇതിഹാസം വിറ്റ്‌നി ഹൂസ്റ്റണിന്റെ മകൾ ബോബിയുടെ നില അതീവ ഗുരുതരം

മൂന്നുവർഷം മുമ്പൊരു ഫെബ്രുവരിയിലാണ് പോപ്പ് ഗായിക വിറ്റ്‌നി ഹൂസ്റ്റൺ ബാത്ത് ടബ്ബിൽ മുങ്ങിമരിച്ചത്. ആ നടുക്കത്തിൽനിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കുടുംബത്തിലേക്ക് മറ്റൊരു ദുരന്തവാർത്ത കൂടി. വിറ്റ്‌നിയുടെയും സംഗീതജ്ഞൻ ബോബി ബ്രൗണിന്റെയും മകളായ ബോബി ക്രിസ്റ്റീന ബ്രൗണും ബാത്ത് ടബ്ബിൽ മുങ്ങി മരണത്തോട് മല്ലിടുകയാണ്.

ശനിയാഴ്ച ഭർത്താവ് നിക്ക് ഗോർഡനാണ് ബോബിയെ അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ കണ്ടെത്തിയത്. നിറയെ വെള്ളമുണ്ടായിരുന്ന ടബ്ബിൽ കമിഴ്ന്ന് കിടക്കുകയായിരുന്നു ബോബി. പെട്ടെന്ന് പ്രഥമ ശുശ്രൂഷ നൽകിയതുകൊണ്ടാണ് ബോബിയുടെ ജീവൻ അപ്പോൾ രക്ഷിക്കാനായത്. ആശുപത്രിയിലെത്തിച്ച അവർ ഇപ്പോഴും ബോധം വീണ്ടെടുത്തിട്ടില്ല.

21-കാരിയായ ബോബി ക്രിസ്റ്റീനയുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. തലച്ചോറിനേറ്റ ക്ഷതമാണ് സ്ഥിതി ഗുരുതരമാക്കിയത്. തലച്ചോറിന്റെ പ്രവർത്തനം ഏറെക്കുറെ നിശ്ചലമാണെന്ന് കുടുംബത്തോടടുത്ത വൃത്തങ്ങൾ പറയുന്നു. 

അമിതമായി മയക്കുമരുന്ന് കഴിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിലാണ് വിറ്റ്‌നി ഹൂസ്റ്റൺ ബാത്ത്ടബ്ബിൽ മുങ്ങിമരിച്ചത്. എന്നാൽ, ബോബിക്കുണ്ടായ അപകടത്തെ ഇതുമായി താരതമ്യം ചെയ്യേണ്ടെന്ന് കുടുംബസുഹൃത്തുക്കൾ പറഞ്ഞു. അമ്മയുടെ മരണശേഷം ആകെ തളർന്ന അവസ്ഥയിലായിരുന്നു ബോബി. അറിയപ്പെടുന്ന ഗായികയായി മാറാൻ ബോബി ശ്രമിക്കുന്നതിനിടെയാണ് അമ്മയുടെ മരണം ഉണ്ടാകുന്നത്. പിന്നീട് അവരുടെ കരിയർ ആകെ തകരാറിലായി.

പിതാവ് ബോബി ബ്രൗണാണ് ഇപ്പോൾ ആശുപത്രിയിൽ ബോബിയ്‌ക്കൊപ്പമുള്ളത്. സ്വകാര്യതയ്ക്കുവേണ്ടി സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തിവിടാനാവില്ലെന്ന് ഒരു പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. ബെവെർലി ഹിൽസിലെ ഹിൽട്ടൺ ഹോട്ടലിന്റെ ബാത്ത് ടബ്ബിൽ മുങ്ങിയാണ് വിറ്റ്‌നി ഹൂസ്റ്റൺ മരിച്ചത്. 2012 ഫെബ്രുവരി 11-നായിരുന്നു ആ സംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP