Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കത്തോലിക്കാ സഭയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ബൊളീവിയൻ പ്രസിഡന്റിനെ കാണാൻ പോപ് എത്തി; അരിവാൾ ചുറ്റികയിൽ തറച്ച യേശുവിന്റെ ക്രൂശിത രൂപം നൽകി പ്രസിഡന്റ്

കത്തോലിക്കാ സഭയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ബൊളീവിയൻ പ്രസിഡന്റിനെ കാണാൻ പോപ് എത്തി; അരിവാൾ ചുറ്റികയിൽ തറച്ച യേശുവിന്റെ ക്രൂശിത രൂപം നൽകി പ്രസിഡന്റ്

ബൊളീവിയയിലെത്തിയ മാർപാപ്പയ്ക്ക് പ്രസിഡന്റ് ഇവോ മോറാലിസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ സമ്മാനമായി നൽകിയത് തടിയിൽ നിർമ്മിച്ച അരിവാൾ ചുറ്റികയിൽ തറച്ച യേശുവിന്റെ ക്രൂശിത രൂപം! ആദ്യം സമ്മാനം കണ്ട് ഒന്നമ്പരന്നെങ്കിലും പെട്ടെന്ന് തന്നെ മുഖത്ത് പുഞ്ചിരി വിരിയിച്ച് സന്തോഷത്തോടെ ഫ്രാൻസിസ് മാർപാപ്പ സമ്മാനം ഏറ്റം വാങ്ങി. ബോളിവിയയിലെ തലസ്ഥാനമായ ലാ പാസിലെത്തിയപ്പോഴാണ് മാർപാപ്പയ്ക്ക് പ്രസിഡന്റ് ഇവോ സമ്മാനം നൽകിയത്. പർവതനഗരമായ ലാ പാസിലെത്തിയ പാപ്പയെ പ്രസിഡന്റ് ആലിംഗനം ചെയ്താണു സ്വീകരിച്ചത്. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയുടെ സ്വദേശപര്യടനത്തിന്റെ ഭാഗമായാണു ബൊളീവിയ അടക്കമുള്ള രാജ്യങ്ങളിലെ സന്ദർശനം.

കത്തോലിക്കാ സഭയുടെ കടുത്ത വിമർശകനായ ഇവോ മോറാലിസ് സഭാ നടപടികളെയും രീതികളെയും വെല്ലുവിളിച്ചിരുന്ന ആളാണ്. പ്രസിഡന്റായി സ്ഥാനമേറ്റ ഉടൻ തന്നെ തന്റെ ഔദ്യോഗിക ഓഫീസിൽനിന്നും ഇവോ ബൈബിളും കുരിശും മാറ്റിയിരുന്നു. ഇതുവരെയുണ്ടായിരുന്ന മാർപാപ്പമാരിൽനിന്നും തീർത്തും വ്യത്യസ്തമായ നിലപാടുകളുള്ള ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റതോടെയാണു ഇവോ മോറാലിസ് സഭയുമായി സൗഹൃദം പുനഃസ്ഥാപിച്ചത്. ഇതിനാൽ തന്നെ ലോകം മുഴുവൻ മാർപാപ്പയും ഇവോയുമായുള്ള കൂടിക്കാഴ്ച ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയത്. മുമ്പ്് രണ്ടുതവണ ഇവോ വത്തിക്കാൻ സന്ദർശിച്ചിട്ടുണ്ട്. അന്ന് ഒരു പുസ്തകമാണ് ഇവോ മാർപാപ്പയ്ക്ക് കൈമാറിയത്.

'ബൊളീവിയൻ ജനത അങ്ങയെ ഇപ്പോൾ ആഹ്ലാദത്തോടും പ്രതീക്ഷയോടെയും സ്വാഗതം ചെയ്യുന്നു' എന്ന് ആശംസിച്ചാണ് പ്രസിഡന്റ് ഇവോ മാർപാപയെ സ്വാഗതം ചെയ്തത്. അതേസമയം ബൊളീവിയയിലെ ഇടതുപക്ഷ സർക്കാരിന്റെ സാമൂഹിക പരിഷ്‌കരണങ്ങളെ ഫ്രാൻസിസ് മാർപാപ്പയും പ്രശംസിച്ചു. ഭൗതികസമ്പത്തിനെ സമൃദ്ധിയായി കാണരുതെന്നും അത് അഴിമതിയും സംഘർഷവുമാണ് ഉൽപാദിപ്പിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു.

ബൊളീവിയയിലെ കുപ്രസിദ്ധമായ പാൽമസോല ജയിലും ഫ്രാൻസിസ് മാർപാപ്പ ഇന്നു സന്ദർശിച്ചേക്കും. ലഹരിമരുന്നു കടത്തുകാരും കൊടുംകുറ്റവാളികളും വാഴുന്ന ജയിലിൽ ജയിൽ അധികൃതർക്കു കാര്യമായ നിയന്ത്രണമില്ല. പണമുണ്ടെങ്കിൽ എന്തും കിട്ടുന്ന ജയിലിനകത്തു തടവുകാർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ പതിവാണ്. 2013ലെ സംഘർഷത്തിൽ 30 തടവുകാരാണു കൊല്ലപ്പെട്ടത്. ഇവിടെ അടക്കം ബൊളീവിയയിലെ വിവിധ ജയിലുകളിൽ 12,000 തടവുകാരാണു വിചാരണ കാത്തു കഴിയുന്നത്. കഴിഞ്ഞദിവസം ഇക്വഡോറിൽ 20 ലക്ഷം പേരാണു മാർപാപ്പയെ കാണാനെത്തിയത്. എഴുതിത്ത്ത്തയാറാക്കിയ പ്രസംഗം ഉപേക്ഷിച്ചാണ് അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP