Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗ്രെൻഫെൽ ടവർ ദുരന്തത്തിന് പിന്നാലെ ബ്രിട്ടനിൽ മറ്റൊരു ദുരന്തം; വീടിന് തീപിടിച്ച് മൂന്ന് കുഞ്ഞുങ്ങളും അമ്മയും വെന്ത് മരിച്ചു; ജനാലയിൽ കൂടി ചാടിയ കുടുംബനാഥന്റെ വാതിൽ തുറന്ന് രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു

ഗ്രെൻഫെൽ ടവർ ദുരന്തത്തിന് പിന്നാലെ ബ്രിട്ടനിൽ മറ്റൊരു ദുരന്തം; വീടിന് തീപിടിച്ച് മൂന്ന് കുഞ്ഞുങ്ങളും അമ്മയും വെന്ത് മരിച്ചു; ജനാലയിൽ കൂടി ചാടിയ കുടുംബനാഥന്റെ വാതിൽ തുറന്ന് രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു

ലണ്ടൻ: ലണ്ടനിലെ ഗ്രെൻഫെൽ ടവറിന് തീപിടിച്ച് 80ഓളം പേർ മരിച്ച ഞെട്ടലിൽ നിന്നും രാജ്യം മുക്തമാകുന്നിന് മുമ്പിതാ മറ്റൊരു അഗ്‌നിദുരന്തം കൂടിയുണ്ടായിരിക്കുന്നു. ഇപ്രാവശ്യം ബോൾട്ടനിലെ വീടിന് തീപിടിച്ച് മൂന്ന് കുഞ്ഞുങ്ങളും അമ്മയുമാണ് വെന്ത് മരിച്ചിരിക്കുന്നത്. മരണത്തെ മുഖാ മുഖം കണ്ട കുടുംബനാഥൻ ജനാലയിൽ കൂടി രക്ഷപ്പെടുകയും വാതിൽ എങ്ങനെയെങ്കിലും തുറന്ന് തന്റെ എല്ലാമെല്ലാമായവരെ രക്ഷിക്കാൻ അങ്ങേയറ്റം ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു. 13 വയസുള്ള രണ്ട് ആൺകുട്ടികളും ഏഴ് വയസുള്ള ഒരു പെൺകുട്ടിയും അവരുടെ അമ്മയുമാണ് അഗ്‌നിബാധയിൽ എരിഞ്ഞടങ്ങിയത്. 

രക്ഷപ്പെട്ട കുടുംബനാഥന്റെ പേര് സുബൈർ ഉമെർജി എന്നാണ്. ഇതിൽ ഒരു കുട്ടിയുടെ മരണം ഡൗബ്ഹിൽ പ്രദേശത്തെ വീട്ടിൽ വച്ച് തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ അമ്മയുടെയും മറ്റ് രണ്ട് കുട്ടികളുടെയും മരണം സംഭവിച്ചത് സമീപത്തെ ഹോസ്പിറ്റലിൽ വച്ചായിരുന്നു. പുറത്തെത്തിയ സുബൈർ വീടിന്റെ മുൻവാതിൽ ഇടിച്ച് തകർത്ത് ഇവരെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും നടക്കാതെ പോവുകയായിരുന്നു. എന്നാൽ പിന്നീട് ഫയർ ഫൈറ്റർമാർ എത്തിയതിന് ശേഷം മാത്രമേ അകത്ത് കടക്കാൻ സാധിച്ചിരുന്നുള്ളൂ. അപ്പോഴേക്കും അവർ മരണത്തിനടുത്തെത്തുകയും ചെയ്തിരുന്നു.

കടുത്ത തീയിൽ നിന്നും ഇവരെ പുറത്തെടുക്കാൻ പാരാമെഡിക്സും ഫയർ ഫൈറ്റർമാരും പാടുപെട്ടിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. ടെറസ് വീടിന് തീ പിടിക്കാൻ തുടങ്ങിയപ്പോൾ ഗൃഹനാഥൻ ഒന്നാംനിലയിലെ വിൻഡോയിലൂടെ തെരുവിലേക്ക് ചാടി രക്ഷപ്പെടുകയും അവരെ രക്ഷിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് ഒരു മുതിർന്ന ഫയർ ഫൈറ്റർ വെളിപ്പെടുത്തുന്നത്. തീ വീടിനുള്ളിലെ പ്ലാസ്റ്ററിനെ ഉരുക്കിയതിനാൽ ഇതിനുള്ളിലേക്ക് കടക്കുക ബുദ്ധിമുട്ടായിത്തീർന്നിരുന്നു. തീപിടിച്ച് ഉള്ളിലുള്ളവർ മരണഭയത്തോടെ കരയുന്നത് കേട്ട് സമീപത്തെ പാർട്ട്ടൈം വെയിറ്ററായ ബിലാൽ ഫയർ ഫൈറ്റർമാരെ വിളിച്ച് വരുത്തുകയായിരുന്നു.

സൂബൈർ കരയുന്നുണ്ടായിരുന്നുവെന്നും രക്ഷാശ്രമത്തിനിടയിൽ ഏറ്റ അയാളുടെ മുഖത്തെ പരുക്കിൽ നിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നുവെന്നും ബിലാൽ പറയുന്നു. തീപിടിത്തത്തെ തുടർന്ന് ഡൗബ് ഹിൽ പ്രദേശത്തെ ടൗൺ പൊലീസ് പൂർണമായും സീൽ ചെയ്യുകയും ഫയർ ഫൈറ്റർമാർ തീപിടിച്ച വീട് ചുറ്റിപ്പറ്റി അന്വേഷണം നടത്തുന്നുമുണ്ട്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ റോസമോണ്ട് സ്ട്രീറ്റിലെ ഈ വീട്ടിലേക്ക് എമർജൻസി സർവീസുകളെ വിന്യസിച്ചിരുന്നു. അയൽക്കാരെല്ലാം തീപിടിത്തത്തിൽ ഭയവിഹ്വലരായിരുന്നു. തീപിടിത്തത്തിൽ വീട് ഏതാണ്ട് പൂർണമായും കത്തി നശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP