Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയെ ഈ നിലയിൽ ആക്കിയത് ബ്രിട്ടീഷ് സാമ്രാജ്യത്വം; മുടിപ്പിച്ചത് നെഹ്രു; ബ്രിട്ടീഷുകാരുടെ കൊള്ളക്കഥകൾ പൊളിച്ച് ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ വ്യവസായിയുടെ വിവാദ പുസ്തകം

ഇന്ത്യയെ ഈ നിലയിൽ ആക്കിയത് ബ്രിട്ടീഷ് സാമ്രാജ്യത്വം; മുടിപ്പിച്ചത് നെഹ്രു; ബ്രിട്ടീഷുകാരുടെ കൊള്ളക്കഥകൾ പൊളിച്ച് ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ വ്യവസായിയുടെ വിവാദ പുസ്തകം

തിറ്റാണ്ടുകൾ നീണ്ട ഭരണത്തിലൂടെ ബ്രിട്ടീഷുകാർ ഇന്ത്യയെ മുടിപ്പിച്ചുവെന്നുള്ള ആരോപണത്തിന് ഏറെ പഴക്കമുണ്ട്. ഇപ്പോഴിതാ അതിന് അടിവരയിട്ടു കൊണ്ട് ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ വ്യവസായിയായ കാർട്ടാർ ലാൽവാനി രംഗത്തെത്തിയിരിക്കുന്നു.' ദി മെയ്‌ക്കിങ് ഓഫ് ഇന്ത്യ; ദി അൺടോൾഡ് സ്‌റ്റോറി ഓഫ് ബ്രിട്ടീഷ് എന്റർപ്രൈസ്' എന്നാണീ പുസ്തകത്തിന്റെ പേര്. ഇന്ത്യയെ ഈ നിലയിലാക്കിയത് ബ്രിട്ടീഷ് സാമ്രാജ്യത്വവും മുടിപ്പിച്ചത് നെഹ്രുവുമാണെന്ന് ലാൽവാനി ഈ പുസ്തകത്തിലൂടെ ആരോപിക്കുന്നു. ബ്രിട്ടീഷുകാരുടെ കൊള്ളക്കഥകൾ ഈ പൊളിക്കുകയാണീ പുസ്തകം ചെയ്യുന്നത്.ബ്രിട്ടീഷുകാരുടെ ഭരണം കൊണ്ട് ഇന്ത്യയ്ക്ക് നേട്ടമൊന്നുമുണ്ടായില്ലെന്നും അതൊരു ദുരന്തമായിരുന്നുവെന്നും ലാൻവാനി വാദിക്കുന്നു.

50 വർഷങ്ങളായി ഇംഗ്ലണ്ടിൽ ജീവിക്കുന്നയാളാണ് ലാൻവാനി. ബ്രിട്ടീഷുകാർ ഇന്ത്യയിലെ സമ്പത്ത് ഊറ്റിയെടുത്തുവെന്നു ഇവിടുത്തെ പാവപ്പെട്ടവരെ തങ്ങളുടെ കാലിനടിയിൽ ഞെരിച്ചമർത്തിയെന്നും ലാൻവാനി പുസ്തകത്തിലൂടെ ആരോപിക്കുന്നു.ബ്രിട്ടനിലെ ഏറ്റവും വിജയിച്ച വൈറ്റമിൻ കമ്പനികളിലൊന്നായ വിറ്റാബയോട്ടിക്‌സിന്റെ സ്ഥാപകനായ അദ്ദേഹം വളരെ തിരക്കേറിയ വ്യക്തിയാണ്. ബ്രിട്ടീഷ് ഭരണം ഇന്ത്യയെ ദുഷിപ്പിച്ചുവെന്ന് ആരോപിക്കുന്ന ലാൻവാനി ഇത് തെളിയിക്കാൻ വേണ്ടി വിശദമായ ഗവേഷണം നടത്തുകയും ചെയ്തിരുന്നു.ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് 70 വർഷങ്ങൾക്ക് ശേഷവും ഇവിടെ ദാരിദ്ര്യം നിലനിൽക്കുകയാണെന്നും ഈ പുസ്തകത്തിലൂടെ അദ്ദേഹം ആരോപിക്കുന്നു.

എന്നാൽ ഇന്ത്യ നിത്യദാരിദ്ര്യത്തിലാകാൻ കാരണം ബ്രിട്ടീഷ് ഭരണം മാത്രമല്ലെന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവും അതിനുത്തരവാദിയാണെന്നും ലാൻവാനി ആരോപിക്കുന്നു.ലെനിനോട് സമാനനായ വ്യക്തിയാണെന്നാണ് ലാൻവാനി നെഹ്രുവിനെ ഉപമിക്കുന്നത്. തൽഫലമായി ഇന്ത്യയിലെ വ്യവസായങ്ങളുടെ വളർച്ച മുരടിക്കുകയും ചെയ്തു.എന്നാൽ ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് ചെയ്ത അതുല്യ സംഭാവനകളെ തീർത്തും അവഗണിച്ച് കൊണ്ടാണ് ലാൽവാനി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നത് വ്യക്തമാണ്. മികച്ച ഒരു നിയമവ്യവസ്ഥ, കാര്യക്ഷമതയുള്ള ഒരു പൊലീസ് സേന, നല്ലൊരു ഉദ്യോസ്ഥ വ്യവസ്ഥ, ഗതാഗത സൗകര്യങ്ങൾ, മികച്ച വിദ്യാഭ്യാസ വ്യവസ്ഥ തുടങ്ങിയവ ബ്രിട്ടീഷുകാർ ഇന്ത്യയ്‌ക്കേകിയ സംഭാവനകളിൽ ചിലത് മാത്രമാണ്. ഇത്തരം കാര്യങ്ങളെ തീർത്തും വിസ്മരിച്ച് കൊണ്ടാണ് ലാൽവാനി പുസ്തകമെഴുതിയിരിക്കുന്നതെന്ന ആരോപണം ശക്തമാകുന്നുണ്ട്. ബ്ലൂംസ്ബറി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന് 25 പൗണ്ടാണ് വില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP