Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരേസ മേയുടെ പിൻഗാമി ബോറിസ് ജോൺസൺ എന്നുകന്നെ ഉറപ്പിച്ച ആദ്യ റൗണ്ട് വോട്ടെടുപ്പ്; മറ്റ് ഒമ്പത് സ്ഥാനാർത്ഥികൾക്കും കൂടി ആകെ ലഭിച്ചതിനെക്കാൾ വോട്ട് നേടി കടമ്പ കടന്ന് മുൻ ലണ്ടൻ മേയർ; 313 എംപിമാരിൽ 113 പേരുടെ പിന്തുണയോടെ ജോൺസന്റെ കുതിപ്പ്

തെരേസ മേയുടെ പിൻഗാമി ബോറിസ് ജോൺസൺ എന്നുകന്നെ ഉറപ്പിച്ച ആദ്യ റൗണ്ട് വോട്ടെടുപ്പ്; മറ്റ് ഒമ്പത് സ്ഥാനാർത്ഥികൾക്കും കൂടി ആകെ ലഭിച്ചതിനെക്കാൾ വോട്ട് നേടി കടമ്പ കടന്ന് മുൻ ലണ്ടൻ മേയർ; 313 എംപിമാരിൽ 113 പേരുടെ പിന്തുണയോടെ ജോൺസന്റെ കുതിപ്പ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: തെരേസ മേയുടെ പിൻഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുക അവരുടെ ഏറ്റവും വലിയ എതിരാളിയായിരുന്ന ബോറിസ് ജോൺസണാകുമെന്ന് ഏറെക്കുറെ ഉറപ്പായി. കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ മറ്റ് പ്രധാന സ്ഥാനാർത്ഥികൾ ചേർന്ന് നേടിയതിനെക്കാൾ പിന്തുണ ഉറപ്പിച്ചാണ് ബോറിസ് മുന്നേറുന്നത്. രണ്ടും മൂന്നും നാലും സ്ഥാനത്തുവന്ന ജെറമി ഹണ്ട്, മൈക്കൽ ഗോവ്, ഡൊമിനിക് റാബ് എന്നിവർ ചേർന്ന് നേടിയതിനെക്കാൾ പിന്തുണ ബോറിസിന് എംപിമാരിൽനിന്ന് ലഭിച്ചു.

ഒമ്പത് പേരാണ് ടോറി നേതൃസ്ഥാനത്തിനായി രംഗത്തുള്ളത്. ഇതിൽ, ആദ്യഘട്ടത്തിൽ നാലാം സ്ഥാനത്തുവന്ന ഡൊമിനിക് റാബ് മുതൽ മറ്റുള്ളവരോട് മത്സരരംഗത്തുനിന്ന് പിന്മാറാൻ ബോറിസിന്റെ അനുയായികൾ ആവശ്യപ്പെട്ടു. സാജിദ് ജാവിദ്, മാറ്റ് ഹാൻകോക്ക്, റോയ് സ്റ്റിയുവർട്ട് തുടങ്ങിയ പ്രമുഖരും ഇതിൽപ്പെടുന്നു. ചുരുക്കം വോട്ടുകൾ നേടിയ മറ്റു സ്ഥാനാർത്ഥികൾ മത്സരത്തിന്റെ ആവേശം കെടുത്താനായി മാത്രമാണ് രംഗത്തുനിൽക്കുന്നതെന്നും ബോറിസിനെ പിന്തുണയ്ക്കുന്നവർ പറയുന്നു.

313 എംപിമാരിൽ 114 പേരുടെ പിന്തുണയാണ് ബോറിസ് ജോൺസണിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ജെറമി ഹണ്ടിന് 43 എംപിമാരുടെയും മൂന്നാമതുള്ള മൈക്കൽ ഗോവിന് 37 എംപിമാരുടെയും ഡൊമിനിക് റാബിന് 27 എംപിമാരുടെയും പിന്തുണയാണുള്ളത്. സാജിദ് ജാവിദ് (23), മാറ്റ് ഹാൻകോക്ക് (20), റോയ് സ്റ്റിയുവർട്ട് (19) എന്നിങ്ങനെയാണ് മറ്റ് പ്രമുഖർക്ക് കിട്ടിയ പിന്തുണ. അവസാന മൂന്ന് സ്ഥാനത്തെത്തിയ ആൻഡ്രു ലീഡ്‌സൺ (11), മാർക്ക് ഹാർപർ (10), എസ്തർ മക്‌വേ(9) എന്നിവർ പുറന്തള്ളപ്പെട്ടു. കുറഞ്ഞത് 14 വോട്ടെങ്കിലും ലഭിച്ചെങ്കിലേ മത്സരരംഗത്ത് തുടരാനാകൂ.

നിലവിൽ ശേഷിക്കുന്ന ഏഴുപേരിൽ, ആരുംതന്നെ ഇനിയുള്ള വോട്ടെടുപ്പുകളിലും മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണിനെ മറികടക്കില്ലെന്ന് ഉറപ്പാണ്. ജോൺസണിന് ലഭിച്ച വമ്പിച്ച ഭൂരിപക്ഷം അപ്രതീക്ഷിതമാണെന്ന് രണ്ടാ സ്ഥാനത്തെത്തിയ ജെറമി ഹണ്ട് പറഞ്ഞു. നേകൃൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാനാവശ്യമായ പിന്തുണ ബോറിസ് കരസ്ഥമാക്കിക്കഴിഞ്ഞതായും അദദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, ഇനിയുള്ള റൗണ്ടുകളിൽ ബോറിസിന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്നാണ് സൂചന.

ബ്രെക്‌സിറ്റ് നടപടികൾ പൂർത്തിയാക്കുന്നതിന് വേണമെങ്കിൽ പാർലമെന്റ് സസ്‌പെൻഡ് ചെയ്യുമെന്ന ബോറിസ് ജോൺസണിന്റെ പ്രസ്താവനയാണ് എതിരാളികൾ മുഖ്യമായും ആയുധമാക്കുന്നത്. അത്തരമൊരു നീക്കത്തിലേക്ക് ബോറിസ് തിരിയുകയാണെങ്കിൽ, ബോറിസിനെ സ്ഥാനഭൃഷ്ടനാക്കാൻ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള വോട്ടെടുപ്പിൽ നിലവിൽ അവസാന സ്ഥാനത്തുള്ള റോറി സ്റ്റിയുവർട്ട് വ്യക്തമാക്കി. നോ ഡീൽ ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിനായി പാർലമെന്റ് സസ്‌പെൻഡ് ചെയ്യുമെന്നാണ് ബോറിസ് സൂചി്പ്പിച്ചിരുന്നത്.

പുറത്താക്കപ്പെട്ട മൂന്നുപേരുടെ പിന്തുണ ആർജിക്കാനാവും നിലനിൽ മത്സരരംഗത്തുള്ളവരുടെ ഇനിയുള്ള ശ്രമം. എ്ന്നാൽ, എത്രതന്നെ പിന്തുണ നേടിയാലും ബോറിസിനുള്ള വലിയ ലീഡ് മറികടക്കാൻ ഹണ്ടിനും ഹാൻകോക്കിനും റാബിനും സാധിക്കുമോ എന്ന സംശയം ശക്തമായുണ്ട്. വോട്ടെടുപ്പ് ഫലത്തിൽ തൃപ്തിയുണ്ടെന്ന് സൂചിപ്പിച്ച ബോറിസിന്റെ വക്താവ്, ഇനിയുമേറെ മുന്നേറാനുണ്ടെന്നും പ്രതീക്ഷയോടെയാണ് ബോറിസ് മുന്നേറുന്നതെന്നും അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP