Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈയിടെ തല്ലിയോടിച്ച കാമുകിയെ ബോറിസ് ഫസ്റ്റ് ലേഡിയായി നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലേക്ക് കൊണ്ട് വരുമോ..? പെണ്ണുപിടിയനായ പ്രധാനമന്ത്രിയുടെ ലൗ ചർച്ചയാക്കി ബ്രിട്ടീഷ് ജനത

ഈയിടെ തല്ലിയോടിച്ച കാമുകിയെ ബോറിസ് ഫസ്റ്റ് ലേഡിയായി നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലേക്ക് കൊണ്ട് വരുമോ..? പെണ്ണുപിടിയനായ പ്രധാനമന്ത്രിയുടെ ലൗ ചർച്ചയാക്കി ബ്രിട്ടീഷ് ജനത

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: തെരേസ മേയുടെ പിൻഗാമിയായി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ടോറി നേതാവുമായി ബോറിസ് ജോൺസൻ ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ സ്ത്രീലമ്പട സ്വഭാവം വീണ്ടും ചർച്ചയാക്കി ബ്രിട്ടീഷ് ജനതയും മാധ്യമങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ബോറിസിനെ തന്റെ ഫ്ലാറ്റിൽ നിന്നും തല്ലിയോടിച്ച കാമുകി കാരി സൈമണ്ട്സിനെ ബോറിസ് ഫസ്റ്റ് ലേഡിയായി നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലേക്ക് കൊണ്ടു വരുമോ...? എന്ന ചോദ്യം ചോദിച്ചും ഈ അവസരത്തിൽ നിരവധി പേർ മുന്നോട്ട് വരുന്നുണ്ട്. പെണ്ണുപിടിയനായ പുതിയ പ്രധാനമന്ത്രിയുടെ ലൗ ഇത്തരത്തിൽ വീണ്ടും ചർച്ചയാവുകയാണ്.

ഇന്നലെ ബോറിസിന്റെ വിജയം ആഘോഷിക്കാൻ അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ഏവരും മത്സരിച്ച് മുന്നോട്ട് വന്നപ്പോൾ തന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയയായിരുന്നു അദ്ദേഹത്തിന്റെ കാമുകിയായ കാരി സൈമണ്ട്സ്. ഇക്കഴിഞ്ഞ ജൂൺ 21ന് സൗത്ത് ലണ്ടനിലെ തന്റെ ഫ്ലാറ്റിൽ നിന്നായിരുന്നു കാരി സൈമണ്ട്സ് ബോറിസിനെ തല്ലിപ്പുറത്താക്കിയിരുന്നത്. ഇരുവരും തമ്മിൽ ഒന്നും രണ്ടും പറഞ്ഞാരംഭിച്ച വഴക്കിനൊടുവിലായിരുന്നു ഈ സംഭവം അരങ്ങേറിയതെന്ന് അന്ന് അയൽക്കാർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞോ എന്ന ചോദ്യവും ഇന്നലെ കാരിയുടെ അസാന്നിധ്യം കാരണം ഉയർന്നിട്ടുണ്ട്.

കാരിയുമായുള്ള ബോറിസിന്റെ ബന്ധത്തെ തുടർന്നായിരുന്നു കഴിഞ്ഞ 25 വർഷങ്ങളായി തന്റെ ഭാര്യയും തന്റെ നാല് മക്കളുടെ അമ്മയുമായ മരിന വീലറുമായുള്ള ബോറിസിന്റെ ദാമ്പത്യം പൊലിഞ്ഞത്. 55 വയസുള്ള ബോറിസിനേക്കാൾ 24 വയസ് കുറവുള്ള 31കാരിയായ കാരി സൈമണ്ട്സ് ഡൗണിങ് സ്ട്രീറ്റിലേക്ക് ഫസ്റ്റ് ലേഡിയായി എത്തുമെന്ന സൂചന ഇതിനിടെ ശക്തമായിട്ടുമുണ്ട്. കാരി സൈമണ്ട്സിനെ സാധാരണയായി ബോറിസിന്റെ ഗേൾഫ്രണ്ട് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ഉത്തരവാദപ്പെട്ട സ്ഥാനത്തെത്തിയ ബോറിസിനെ കാരിയുടെ ബോയ്ഫ്രണ്ട് എന്ന് വിശേഷിപ്പിക്കുന്നതിലെ അനൗചിത്യം ഈ അവസരത്തിൽ നിരവധി പേർ എടുത്ത് കാട്ടുന്നുണ്ട്.

ഇത്തരത്തിൽ രേഖാമൂലം ബന്ധമില്ലാത്ത രണ്ട് പേർ നമ്പർ പത്തിൽ ഒരുമിച്ച് താമസിക്കുന്നതിന്റെ പൊരുത്തക്കേടും ഇതിനെ ബക്കിങ്ഹാം പാലസും വൈറ്റ്ഹാളും എത്തരത്തിൽ സ്വീകരിക്കുമെന്നും ചിലർ ആശങ്കയോടെ ഈ അവസരത്തിൽ ചോദിക്കുന്നുണ്ട്. ഇത്തരം ചോദ്യങ്ങളെ നേരിടാനാവാത്തതിനാൽ കാരി സൈമണ്ട്സ് ഇന്നലത്തെ വിജയാഘോഷത്തിൽ നിന്നും വിട്ട് നിന്നത് പോലെ ഇന്ന് ബോറിസ് അധികാരമേൽക്കുമ്പോഴും തന്റെ അസാന്നിധ്യം കാത്ത് സൂക്ഷിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. പുതിയ പ്രധാനമന്ത്രിമാർ അധികാരമേൽക്കുമ്പോൾ തങ്ങളുടെ പങ്കാളിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന പതിവുണ്ട്.

ബോറിസിന്റെ കാര്യത്തിൽ ഈ സ്ഥാനത്ത് പോസ് ചെയ്യാൻ കാരി എത്തുമോയെന്ന ചർച്ചയും സജീവമാണ്. രണ്ട് വിവാഹ ബന്ധങ്ങൾ വേർപിരിഞ്ഞ ബോറിസിന് കാരിക്ക് പുറമെ അതിന് മുമ്പ് മറ്റ് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന ആരോപണം നേരത്തെയുള്ളതാണ്. ഇത്തരത്തിലുള്ള ഒരാളെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതിലൂടെ പരമ്പരാഗത കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്ക് ധാർമികതയെക്കുറിച്ചുള്ള മനോഭാവത്തിൽ കാര്യമായ മാറ്റമുണ്ടായിരിക്കുന്നുവെന്നാണ് ഈ സമയത്ത് നിരവധി പേർ എടുത്ത് കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP