Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കൾ പ്രകൃതിയോടൊത്ത് വളരാൻ മോഹം; സുഖജീവിതം ഉപേക്ഷിച്ച് മാതാപിതാക്കൾ കാട്ടിൽ താമസം തുടങ്ങി

മക്കൾ പ്രകൃതിയോടൊത്ത് വളരാൻ മോഹം; സുഖജീവിതം ഉപേക്ഷിച്ച് മാതാപിതാക്കൾ കാട്ടിൽ താമസം തുടങ്ങി

ഴവെള്ളത്തിലൊന്ന് കളിച്ചാൽ.... മുറ്റത്ത് കൂടെയോ പറമ്പിലൂടെയോ ഒന്ന് നടന്നാൽ... മരത്തിന് മുകളിൽ ഒന്ന് കാലെടുത്ത് വച്ചാൽ.. പോലും മക്കളെ തല്ലുകയും മണ്ണിലിറങ്ങരുതെന്ന് മക്കളെ വിലക്കുകയും ചെയ്യുന്ന മാതാപിതാക്കൾ പെരുകുന്ന കാലമാണിത്. ആ ഒരു കാലഘട്ടത്തിലാണ് ഈ മാതാപിതാക്കൾ മക്കളോടൊപ്പം കാട്ടിലേക്ക് താമസം മാറിയിരിക്കുന്നത്. മക്കൾ പ്രകൃതിയോടൊത്ത് വളരാൻ മോഹിച്ചതു കൊണ്ടാണ് ഇവർ സുഖജീവിതം ഉപേക്ഷിച്ച് കാനനവാസം തെരഞ്ഞെടുത്തിരിക്കുന്നത്. ജർമൻകാരനായ ബോറിസും വിൽറ്റ്‌ഷെയറിലെ വ്രാക്‌സാളിലുള്ള കാര്യൻ വോൺ എൻജെൽബ്രെച്ച്‌ടെനുമാണ് ഈ വിപ്ലവാത്മകാകമായ തീരുമാനമെടുത്ത് എട്ട് വർഷങ്ങൾക്ക് മുമ്പ് ടോംഗയിലെ വാവൗ ഐസ്ലൻഡിലെ ഫോഫോവയിലേക്ക് താമസം മാറ്റിയത്. ആരും കടന്ന് ചെല്ലാൻ പേടിക്കുന്ന വിദൂരമായ ദ്വീപസമൂഹത്തിലെ ദ്വീപാണിത്. സൗത്ത് പസിഫിക്ക് സമുദ്രത്തിലെ ചെറിയ ദ്വീപസമൂഹമാണിത്. 

മക്കളെ പ്രകൃതിയുടെ മടിത്തട്ടിൽ വളർത്താനുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ ബലത്തിലാണ് മുൻ ഹോട്ടൽ ബോസായ ബോറിസും മുൻ ഐടി മാനേജരായ എൻജെൽബ്രെച്ച്‌ടെനും ഈ തീരുമാനമെടുത്തിരിക്കുന്നത്. തങ്ങളുടെ മൂന്ന് മക്കളായ ജാക്ക്, ലുക, ഫെലിക്‌സ് എന്നിവർക്കൊപ്പമാണ് ഇവർ കടൽ കടന്ന് എട്ട് വർഷം മുമ്പ് കാട്ടിലേക്ക് കുടിയേറിയിരിക്കുന്നത്. താൻ മിക്ക സമയവും ലണ്ടനിലേക്കുള്ള എം4 മോട്ടോർവേയിലാണ് ചെലവഴിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവിൽ വോൺ ലോകം ചുറ്റാനുളഌതീരുമാനമെടുക്കുകയായിരുന്നു. ആ യാത്രക്കിടയിലാണ് ജർമൻകാരനായ ബോറിസിനെ കണ്ട് പരിചയപ്പെട്ട് അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നത്. തുടർന്ന് അവർ ഫൊഫോവയിൽ സെറ്റിൽ ചെയ്യുകയുമുണ്ടായി.

ടോംഗയിലെ പ്രദേശവാസികളുടെ സഹായത്താൽ ദ്വീപിൽ ഒരു വീട് നിർമ്മിക്കാൻ അവർക്ക് സാധിച്ചു. കടലിനോട് ചേർന്നാണ് സുന്ദരഭവനം നിലകൊള്ളുന്നത്. ദ്വീപിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ മാത്രം ഉപയോഗിച്ച് കൊണ്ടാണീ വീട് കെട്ടിപ്പടുത്തിരിക്കുന്നത്. ഈ കുടുംബത്തിന്റെ കഥ ചാനൽ 4ലെ കെവിൻ മാക് ക്ലൗഡിന്റെ എസ്‌കേപ്പ് ടു ദി വൈൽഡിൽ തിങ്കളാഴ്ച പ്രക്ഷേപണം ചെയ്തിരുന്നു. താൻ സ്വീഡനിലാണ് ജനിച്ചതെന്നും ബാത്തിലാണ് സ്‌കൂളിൽ പഠിച്ചതെന്നും തുടർന്ന് ലണ്ടനിൽ ജോലി ചെയ്യാൻ പോവുകയായിരുന്നുവെന്നും വോൺ പരിപാടിക്കിടെ മാക് ക്ലൗഡിനോട് വെളിപ്പെടുത്തിയിരുന്നു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും എം 4 മോട്ടോർ വേയിലാണ് ചെലവഴിച്ചതെന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവിൽ നിന്നാണ് താൻ വിപ്ലവാത്മകമായ തീരുമാനങ്ങളെടുത്തതെന്നും വോൺ പറയുന്നു. തുടർന്ന് നടത്തിയ യാത്രക്കിടെയാണ് ബോറിസിനെ കണ്ടുമുട്ടി ഒരുമിച്ച് ജീവിതം തുടങ്ങിയതെന്നും അവർ വ്യക്തമാക്കി.



ഇതിന് മുമ്പ് ഇവർ മക്കളൊടൊപ്പം ന്യൂസീലാൻഡിലായിരുന്നു താമസിച്ചിരുന്നത്. പ്രകൃതിയൊടൊത്ത് പുതിയൊരു സാഹസിക ജീവിതം തുടങ്ങാൻ വേണ്ടിയാണ് ടോംഗ തന്നെ തെരഞ്ഞെടുത്തതെന്ന് ഇവർ പറയുന്നു. പാശ്ചാത്യ ജീവിതരീതികളിൽ നിന്നും അകന്ന് ഇവിടെയുള്ള ജീവിതം വളരെ സുന്ദരമാണെന്നും ഈ ദമ്പതികൾ വെളിപ്പെടുത്തുന്നു. ഈ ദ്വീപ് കാണാനെത്തുന്നവർക്കുള്ള ഗസ്റ്റ്ഹൗസായും ഇവരുടെ വീടിനെ പ്രയോജനപ്പെടുത്തുന്നുണ്ട്. രണ്ട് ബെഡ്‌റൂമുകളും രണ്ട് ബാത്ത്‌റൂമുകളും ഒരു ലിവിങ് റൂമും ഡൈനിങ് റൂമും ഉള്ള ഈ വീട് നിർമ്മിച്ചത് 70,000 പൗണ്ട് ഉപയോഗിച്ചാണ്. സോളാർ പാനലിൽ നിന്നുള്ള ഊർജമാണ് വീട്ടിൽ പ്രയോജനപ്പെടുത്തുന്നത്. 60 ശതമാനവും സ്വയം പര്യാപ്തമായാണ് ദ്വീപിൽ കഴിയുന്നതെന്നും അവർ പറയുന്നു. അതായത് അവശ്യമായ സാധനങ്ങളിലധികവും ഇവിടെ വിളയിച്ചെടുക്കുന്നുണ്ട്.

ഭൂകമ്പത്തിന്റെയും സുനാമിയുടെയും കൊടുങ്കാറ്റിന്റെയും നിരന്തര ഭീഷണിക്ക് മുന്നിലാണിവർ ജീവിക്കുന്നത്. കുട്ടികൾ വീട്ടിൽ വച്ച് തന്നെയാണ് വിദ്യാഭ്യാസം നിർവഹിക്കുന്നത്. എന്നാൽ മൂത്തമകനായ ജാക്ക് ന്യൂസിലാന്റിലെ ബോർഡിങ് സ്‌കൂളിൽ പഠിക്കാൻ പോകാൻ ഒരുങ്ങുന്നുണ്ട്. അഞ്ച് ദിവസത്തെ കഠിനയാത്ര നടത്തിയാൽ മാത്രമെ ഈ ദ്വീപിലെത്താൻ സാധിക്കുകയുള്ളൂ. എന്തൊക്കെ പ്രതികൂല സാഹചര്യങ്ങളുണ്ടെങ്കിലും ഈ ജീവിതത്തിൽ അവർ പരിപൂർണ തൃപ്തരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP