Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോറിസ് ജോൺസന്റെ അമ്മായിയമ്മ ഇന്ത്യാക്കാരി ആണെന്നറിയാമോ? അമ്മായി അച്ഛൻ ഇന്ത്യയിൽ ജീവിച്ചിട്ടുണ്ടെന്നറിയാമോ? ഭാവി ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാക്കാരെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

ബോറിസ് ജോൺസന്റെ അമ്മായിയമ്മ ഇന്ത്യാക്കാരി ആണെന്നറിയാമോ? അമ്മായി അച്ഛൻ ഇന്ത്യയിൽ ജീവിച്ചിട്ടുണ്ടെന്നറിയാമോ? ഭാവി ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാക്കാരെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

ബ്രിട്ടീഷ് വിദേശ കാര്യ മന്ത്രിയും മുൻ ലണ്ടൻ മേയറും ഭാവി ബ്രിട്ടീഷ് പ്രാധാനമന്ത്രിയെന്ന് വിശേഷിപ്പിക്കുന്ന നേതാവുമായ ബോറിസ് ജോൺസന്റെ ഇന്ത്യ ബന്ധം എത്ര പേർക്കറിയാം. പടിഞ്ഞാറൻ പഞ്ചാബിലെ സിഖ് കുടുംബത്തിലെ അംഗമായ ദീപ് സിംഗാണ് ബോറിസിന്റെ അമ്മായി അമ്മ. ഇന്ത്യാ വിഭജനത്തിന് ശേഷം ഇവർ ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. ബോറിസിന്റെ അമ്മായി അച്ഛനായ സർ ചാൾസ് വീലർ 1950കളിൽ ബിബിസിയുടെ സൗത്ത് ഏഷ്യ കറസ്‌പോണ്ടന്റായിരുന്നു. 1959ലെ ടിബറ്റൻ കലാപം അദ്ദേഹമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ബോറിസിന്റെ ഭാര്യയായ മറിന ക്യുസി തന്റെ ഇന്ത്യൻ പാരമ്പര്യം നിലനിർത്താനെന്നോണം കുർത്ത സ്ലീവ് ഉപയോഗിച്ച് വരുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തോടനുബന്ധിച്ചാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടിരിക്കുന്നത്.

ഇന്ത്യക്കാർ മുമ്പില്ലാത്ത വിധത്തിൽ ഇപ്പോൾ യുകെ സന്ദർശിക്കുന്നുണ്ടെന്നാണ് ബോറിസ് പറയുന്നത്. 2010ൽ 40,000 ഇന്ത്യൻ വിദ്യാർത്ഥികൾ യുകെയിൽ പഠിച്ചിരുന്നുവെങ്കിൽ 2016ൽ അത് 19,000 ആയി താഴ്ന്നിരിക്കുന്നുവല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയെന്നോണമാണ് ബോറിസ് ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നും യുകെയിലേക്കുള്ള വിസ നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 10 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും ബോറിസ് വ്യക്തമാക്കുന്നു. വിസക്കുള്ള അപേക്ഷകളിൽ 91 ശതമാനവും വിജയിക്കുന്നുവെന്നും ഫോറിൻ സെക്രട്ടറി എടുത്ത് കാട്ടുന്നു.

കഴിവുറ്റവും മികച്ചവരുമായ ഇന്ത്യൻ വിദ്യാർത്ഥികളെ യുകെയിലെ മഹത്തായ യൂണിവേഴ്‌സിറ്റികളിലേക്ക് എത്തിക്കാനാണ് യുകെ എന്നും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തനതായ കഴിവുകളുള്ള എത്ര ഇന്ത്യൻ വിദ്യാർത്ഥികൾക്കും യുകെയിലെ യൂണിവേഴ്‌സിറ്റികളിൽ പഠിക്കാൻ അവസരമുണ്ട്. അതിന് യാതൊരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്നും ബോറിസ് വ്യക്തമാക്കുന്നു. നിരവധി ഇന്ത്യൻ വിദ്യാർത്ഥികളും യുവ പ്രഫഷണലുകളും യുകെയിലേക്ക് പോകാനുള്ള വഴി തെരഞ്ഞെടുക്കുന്നുണ്ടെന്നും അതവരുടെ ആഗ്രഹങ്ങൾ കൂടുതൽ സഫലീകരിക്കുന്നതിന് വേണ്ടിയാണെന്നും ബ്രിട്ടൻ ബിസിനസുകൾക്ക് വേണ്ടി ഇപ്പോഴും തുറന്നിരിക്കുന്നുവെന്നാണിതിലൂടെ വെളിപ്പെടുന്നതെന്നും ബോറിസ് എടുത്ത് കാട്ടുന്നു.

ഇന്ത്യയിൽ യുകെ മികച്ച വിസ സർവീസുകൾ പ്രദാനം ചെയ്യുന്നുണ്ടെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ടെന്നും അത് തിരുത്തേണ്ടിയിരിക്കുന്നുവെന്നും ബോറിസ് പറയുന്നു. ഇതിനായി മൂന്ന് പ്രധാനപ്പെട്ട പോയിന്റുകളാണ് ബോറിസ് എടുത്ത് കാട്ടുന്നത്. ഇതിൽ ഒന്ന് നിലവിൽ ഇതുവരെയുണ്ടാകാത്ത വിധത്തിൽ കൂടുതലായി ഇന്ത്യക്കാർ യുകെ സന്ദർശിക്കുന്നുണ്ടെന്നും ഇതിന് മുമ്പില്ലാത്ത വിധത്തിൽ ഇന്ത്യക്കാർക്ക് കൂടുതലായി യുകെ വിസ അനുവദിക്കുന്നുണ്ടെന്നതിന്റെ ഉദാഹരണമാണിതെന്നും ബോറിസ് ചൂണ്ടിക്കാട്ടുന്നു. ഈ വർഷം ജൂൺ വരെയുള്ള കാലത്തിൽ ഏതാണ്ട് അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാർക്ക് വിസ നൽകിയിട്ടുണ്ട്. ഇതിന് മുമ്പത്തെ വർഷത്തേക്കാൾ എട്ട് ശതമാനം വർധനവാണിത്. ചൈനയെ മാറ്റി നിർത്തിയാൽ ബ്രിട്ടൻ ഏറ്റവും കൂടുതൽ വിസ നൽകുന്ന രാജ്യമായിത്തീർന്നിരിക്കുകയാണ് ഇന്ത്യയെന്നും ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ഉയർത്തിക്കാട്ടുന്നു.

യുകെയിലെ വിസകൾക്കായി ഇന്ത്യക്കാർ സമർപ്പിക്കുന്ന അപേക്ഷകളിൽ 90 ശതമാനവും അംഗീകരിക്കപ്പെടുന്നുവെന്നത് രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യമാണെന്നും ബോറിസ് പറയുന്നു. ഇത്തരത്തിൽ ലഭിക്കുന്ന 99 ശതമാനം അപേക്ഷകളും 15 പ്രവർത്തി ദിനങ്ങൾക്കുള്ളിൽ പ്രൊസസ് ചെയ്യപ്പെടുന്നുമുണ്ട്. ഇന്ത്യയിൽബ്രിട്ടന് 17 വിസ അപേക്ഷാ കേന്ദ്രങ്ങളാണുള്ളതെന്നും ബോറിസ് പറയുന്നു. ലോകത്തിൽ മറ്റൊരു രാജ്യത്തും ഇത്രയധികം കേന്ദ്രങ്ങളില്ല. മൂന്നാമത്തെ പ്രധാനപ്പെട്ട കാര്യമെന്താണെന്ന് വച്ചാൽ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കൂടുതൽ യുകെ വർക്ക് വിസകൾ ഇന്ത്യക്കാണ് അനുവദിക്കുന്നതെന്നും ബോറിസ് പറയുന്നു. ഇത്തരത്തിൽ ഇന്ത്യക്കാർക്ക് ലഭിക്കുന്ന യുകെ വർക്ക് വിസകളിൽ ഭൂരിഭാഗവും ടയർ 2 വിസകളാണ്.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP