Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോളനി വാഴ്ച അവസാനിച്ചിട്ടും ബ്രിട്ടീഷ് രാജകുടുംബം അവസാനിപ്പിക്കാത്ത ഒരു ഇന്ത്യൻ ശീലം അറിയാമോ? ബോക്സിങ് ഡേയിൽ രാജ്ഞിയും കുടുംബവും കഴിച്ചത് ഇന്ത്യൻ ഭക്ഷണം; പതിവ് തെറ്റിക്കാതെ ഇക്കുറിയും രാജ്ഞി ആംഗ്ലോ-ഇന്ത്യൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ

കോളനി വാഴ്ച അവസാനിച്ചിട്ടും ബ്രിട്ടീഷ് രാജകുടുംബം അവസാനിപ്പിക്കാത്ത ഒരു ഇന്ത്യൻ ശീലം അറിയാമോ? ബോക്സിങ് ഡേയിൽ രാജ്ഞിയും കുടുംബവും കഴിച്ചത് ഇന്ത്യൻ ഭക്ഷണം; പതിവ് തെറ്റിക്കാതെ ഇക്കുറിയും രാജ്ഞി ആംഗ്ലോ-ഇന്ത്യൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ദശാബ്ദങ്ങൾ ഇന്ത്യ അടക്കി ഭരിച്ചതിൽ നിന്നും ബ്രിട്ടന് പകർന്ന് കിട്ടിയ ഇന്ത്യൻ ഭക്ഷണശീലങ്ങളിലൊന്ന് ആവർത്തിച്ചാണ് എലിസബത്ത് രാജ്ഞി ഇപ്രാവശ്യത്തെ ബോക്സിങ് ഡേ ഇന്നലെ ആരംഭിച്ചതെന്ന് റിപ്പോർട്ട് . ബ്രിട്ടൻ കോളനി വാഴ്ച അവസാനിപ്പിച്ചിട്ടും ബ്രിട്ടീഷ് രാജകുടുംബം അവസാനിപ്പിക്കാത്ത ഒരു ഇന്ത്യൻ ഭക്ഷണശീലമാണിത്. ഫ്ലാക്ക് ചെയ്ത മത്സ്യം, മുട്ട, കറി പൗഡറും ഉപ്പിട്ടുണക്കിയ പന്നിമാംസവുമാണ് രാജ്ഞിയും കുടുംബവും ബോക്സിങ് ഡേയിൽ കഴിച്ചിരിക്കുന്നത്. ഇതുവരെയുള്ള പതിവ് തെറ്റിക്കാതെയാണ് ഇക്കുറിയും രാജ്ഞി ആംഗ്ലോ- ഇന്ത്യൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരിക്കുന്നത്.

ഇന്ത്യയിൽ 14ാം നൂറ്റാണ്ടിൽ ആവിർഭവിച്ച ബ്രേക്ക്ഫാസ്റ്റാണിത്. മുട്ട വളരെ നേരെ തിളപ്പിച്ചാണിതിന് വേണ്ടി തയ്യാറാക്കുന്നത്. ഇതിന് വേണ്ടിയുള്ള അരിയും മറ്റും ക്രീമും കറി പൗഡറുമുപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഈ ഭക്ഷണം തന്നെയാണ് വില്യം രാജകുമാരനും ഭാര്യ കേയ്റ്റും മറ്റ് ചില രാജകുടുംബാംഗങ്ങളുമെല്ലാം അന്നേ ദിവസം കഴിച്ചിരിക്കുന്നത്. തൊട്ടു മുമ്പത്തെ ദിവസമായ ക്രിസ്മസിന് ഏറെ രുചികരമായ വിഭവങ്ങൾ കഴിച്ചതിന് ശേഷമാണ് രാജ്ഞിയും കുടുംബവും ബോക്സിങ് ഡേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരിക്കുന്നത്.

ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ഈ നല്ല ബ്രേക്ക് ഫാസ്റ്റ് കഴിച്ച് കൊണ്ടാണ് രാജകുടുംബം അവരുടെ ദിവസം തുടങ്ങിയിരിക്കുന്നതെന്നാണ് മെയിൽ ഓൺ സൺഡേയുടെ യു മാഗസിൻ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് ശേഷം ഇവർ വർഷം തോറും നടത്തി വരാറുള്ള ബോക്സിങ് ഡേ വെടിവയ്പിന് പോവുകയും ചെയ്തിരുന്നു. ഒരു തരം കോഴിയെയാണ് ഈ അവസരത്തിൽ രാജകുടുംബാംഗങ്ങൾ വേട്ടയാടി പിടിക്കാറുള്ളത്. എന്നാൽ ഇപ്രാവശ്യം ഈ വിനോദത്തിന് ഹാരി രാജകുമാരന്റെ അസാന്നിധ്യം പരക്കെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഭാര്യ മേഗനോടും മകൻ ആർച്ചിയോടുമൊപ്പം കനേഡിയൻ ടൂറിലാണ് ഹാരി.

ക്രിസ്മസിന്റെ അന്ന് രാവിലെ രാജ്ഞി ഒരു ്രേട ഫ്രൂട്സ്, ടോസ്റ്റ്,കോഫീ എന്നിവ സഹിതമാണ് തുടങ്ങിയിരുന്നത്. തുടർന്ന് ചർച്ച് സർവീസിന് ശേഷമായിരുന്നു പ്രീ-ലോഞ്ച് ഡ്രിങ്ക്സുകൾ കഴിച്ചിരുന്നത്. അപ്പോൾ ജിന്നും ഡബോണെറ്റുമായിരുന്നു രാജ്ഞി കഴിച്ചിരുന്നത്. എന്നാൽ വില്യം കഴിച്ചത് ബിയറായിരുന്നു. തുടർന്ന് ക്രിസ്മസ് ഭക്ഷണത്തിന് രാജ്ഞി മേശയുടെ മധ്യത്തിലായിരുന്നു കസേരയില് ഇരുന്നത്. ഈ മേശ കാൻഡിൽബ്രാകളാൽ അലങ്കരിച്ചിരുന്നു.ഇതിന് പുറമെ വൈൻ ഡെകാൻഡേർസും കാണാമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP