Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഴുവയസുകാരനെ കഴുത്തറുത്തുകൊന്നത് 75കാരി; അരുംകൊലയിൽ ഞെട്ടി സ്വിറ്റ്‌സർലാന്റ്; ദാരുണ സംഭവം കുട്ടി സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെ

ഏഴുവയസുകാരനെ കഴുത്തറുത്തുകൊന്നത് 75കാരി; അരുംകൊലയിൽ ഞെട്ടി സ്വിറ്റ്‌സർലാന്റ്; ദാരുണ സംഭവം കുട്ടി സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെ

മറുനാടൻ ഡെസ്‌ക്‌

സ്വിറ്റ്‌സർലാന്റിനെ ഞെട്ടിച്ച് അരും കൊല. ഏഴുവയസുകാരന്റെ കഴുത്തറുത്തുകൊന്നത് 75കാരി. കുട്ടി സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയിയായിരുന്നു വൃദ്ധ ആക്രമിച്ചത്. എന്നാൽ ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായില്ല. നോർത്ത് വെസ്‌റ്റേണിലെ സെന്റ് ഗല്ലെർ റിംഗിൽ രാത്രി 12മണിയോടെയായിരുന്നു സംഭവം. വയോധിക പൊലീസ് കസ്റ്റഡിയിൽ

കുട്ടിയുടെ ടീച്ചറാണ് ഗുരുതരമായി പരിക്കേറ്റ് തറയിൽ വീണ് കിടന്ന കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവന്റെ ജീവൻ രക്ഷിക്കാനായില്ല. യൂണിവേഴ്‌സിറ്റി കുട്ടികളുടെ ആശുപത്രിയിലാണ് അവൻ മരിച്ചത്. പ്രോസിക്യൂട്ടറിന്റെ മുൻപിൽ ഹാജരായി കുട്ടിയെ ആക്രമിച്ച വിവരം അറിയിച്ചത് വയോധിക തന്നെയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ഇവർക്ക് മാനസികമായ എന്തെങ്കിലും കുഴപ്പുമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അത് അറിഞ്ഞാൽ മാത്രമെ കുട്ടിയുടെ മരണത്തിന് പിന്നിലെ കാരണം വ്യക്തമാകു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP