Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

18-കാരിയായ കാമുകി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; ഗ്രീസിൽനിന്നും പറന്നെത്തിയ കാമുകൻ മരിച്ച വിരലുകളിൽ മോതിരം ഇട്ടുകൊടുത്ത് വിവാഹ നിശ്ചയം പ്രഖ്യാപിച്ചു

18-കാരിയായ കാമുകി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; ഗ്രീസിൽനിന്നും പറന്നെത്തിയ കാമുകൻ മരിച്ച വിരലുകളിൽ മോതിരം ഇട്ടുകൊടുത്ത് വിവാഹ നിശ്ചയം പ്രഖ്യാപിച്ചു

ങ്കാളികളിലൊരാൾ മരിച്ചാലും പ്രണയത്തിന് അവസാനമുണ്ടാകില്ലെന്ന് തെളിയിക്കുകയാണ് ഈ സംഭവം. അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ കാമുകിയുടെ മരിച്ച വിരലുകളിൽ മോതിരം അണിയിച്ച് കാമുകൻ വിവാഹ നിശ്ചയം പ്രഖ്യാപിച്ചു. തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് സുഹൃത്തുക്കളെ അറിയിക്കാനും കാമുകൻ മടിച്ചില്ല. ഇംഗ്ലണ്ടിലെ ഷെഫീൽഡിലാണ് മരിക്കാത്ത പ്രണയത്തിന്റെ നിമിഷങ്ങൾ പിറന്നത്.

ഒരാഴ്ച മുമ്പ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ ചേർന്ന 18-കാരിയായ അബിഗൽ ഹാൾ ഹോസ്റ്റൽ മുറിയിൽവച്ച് പെട്ടെന്ന് മരിക്കുകയായിരുന്നു. അബിഗലിന്റെ കാമുകനും ഗ്രീസിൽ ടെന്നീസ് പരിശീലകനുമായ ജോഷ് തോംസൺ വിവരമറിഞ്ഞ് പെട്ടെന്നുതന്നെ വീട്ടിലേക്കെത്തി. അബിഗലിന്റെ മാതാപിതാക്കളുടെ അനുമതിയോടെ തന്റെ കൈയിലുണ്ടായിരുന്ന മോതിരം അവളുടെ വിരലുകളിൽ അണിയിക്കുകയായിരുന്നു.

അബിഗലും ഞാനും വിവാഹിതരായി. അവളാണെന്റെ ജീവിതം-ഫേസ്‌ബുക്കിൽ ജോഷ് കുറിച്ചു.ഞങ്ങൾക്കിടയിലെ പ്രണയം വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. ഓരോ ദിവസവും ഞാൻ ഉണരുന്നതുതന്നെ അവളെ കാണുന്നതിനാണ്. അബിഗൽ എന്നും ഇവിടെയുണ്ടാകും. എനിക്കൊപ്പം- ജോഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് അവസാനിക്കുന്നത്.

അടുത്തവർഷം അബിഗലിനെ വിവാഹം ചെയ്യാനാണ് താൻ തീരുമാനിച്ചിരുന്നതെന്ന് ജോഷ് പറഞ്ഞു. അബിഗൽ മരിച്ചതിന്റെ തൊട്ടുതലേന്നാണ് സുഹൃത്തിനൊപ്പം പോയി എൻഗേജ്‌മെന്റ് മോതിരം വാങ്ങിയത്. മോതിരം വാങ്ങി താമസസ്ഥലത്തെത്തിയ ജോഷിന് വൈകാതെ കാമുകിയുടെ മരണവാർത്തയാൾ കേൾക്കേണ്ടിവന്നത്. ഇനി മറ്റൊരാൾ തന്റെ ജീവിതത്തിലുണ്ടാവില്ലെന്നും ജോഷ് ഫേസ്‌ബുക്കിലൂടെ പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP