Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രസീലിയൻ ഫുട്‌ബോൾ ക്ലബായ ഫ്‌ളെമിൻഗോയുടെ പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ പത്തു താരങ്ങൾ കൊല്ലപ്പെട്ടു; ജൂനിയർ ഫുട്‌ബോൾ താരങ്ങളെന്ന് സൂചന; റിയോ ഡി ജെനീറയിലുള്ള കേന്ദ്രത്തിന്റെ രണ്ടു കെട്ടിടങ്ങളിൽ അപകടമുണ്ടായത് രാവിലെ അഞ്ചു മണിയോടെ

ബ്രസീലിയൻ ഫുട്‌ബോൾ ക്ലബായ ഫ്‌ളെമിൻഗോയുടെ പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ പത്തു താരങ്ങൾ കൊല്ലപ്പെട്ടു; ജൂനിയർ ഫുട്‌ബോൾ താരങ്ങളെന്ന് സൂചന; റിയോ ഡി ജെനീറയിലുള്ള കേന്ദ്രത്തിന്റെ രണ്ടു കെട്ടിടങ്ങളിൽ അപകടമുണ്ടായത് രാവിലെ അഞ്ചു മണിയോടെ

മറുനാടൻ ഡെസ്‌ക്‌

റിയോ ഡി ജെനീറോ: ബ്രസീലിയൻ ഫുട്‌ബോൾ ക്ലബായ ഫ്‌ളെമിൻഗോയുടെ പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ പത്തു താരങ്ങൾ കൊല്ലപ്പെട്ടു. ഇവർ ജൂനിയർ ഫുട്‌ബോൾ താരങ്ങളാണെന്നാണ് സൂചന. റിയോ ഡി ജെനീറയിലുള്ള പരിശീലന കേന്ദ്രത്തിന്റെ രണ്ടു കെട്ടിടങ്ങളിലാണ് അപകടമുണ്ടായത്. രാവിലെ അഞ്ചു മണിയോടെയാണ് സംഭവം. സിറ്റിയുടെ പടിഞ്ഞാറ് വശത്തുള്ള വാർഗേം ഗ്രാൻഡേ എന്ന സ്ഥലത്തുള്ള കെട്ടിടങ്ങളാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്.

രണ്ടു മണിക്കൂറിനകം അഗ്നി ശമന സേനയ്ക്ക് തീയണയ്ക്കാനായി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. തീപിടുത്തമുണ്ടായ സമയം ഫ്‌ളെമിൻഗോ താരങ്ങൾ ഉറങ്ങുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. 14നും 17നും വയസിനിടയിലുള്ളവരാണ് കൊല്ലപ്പെട്ടത്. ബ്രസീലിയൻ ഫുട്‌ബോൾ ലോകത്ത് ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ട ടീമാണ് ഫ്‌ളെമിങ്‌ഗോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP