Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ ഗ്രാമത്തിൽ എന്നും റാഫിൾ ടിക്കറ്റ് വിൽപന തകൃതി; നറുക്ക് വീഴുന്നവർക്ക് സമ്മാനം ഒരു രാത്രി ഒപ്പം ഉറങ്ങാൻ പെൺകുട്ടികൾ

ഈ ഗ്രാമത്തിൽ എന്നും റാഫിൾ ടിക്കറ്റ് വിൽപന തകൃതി; നറുക്ക് വീഴുന്നവർക്ക് സമ്മാനം ഒരു രാത്രി ഒപ്പം ഉറങ്ങാൻ പെൺകുട്ടികൾ

ബ്രസീലിയ: പലതരത്തിലുള്ള നറുക്കെടുപ്പുകളെക്കുറിച്ചും അതിനെത്തുടർന്ന് ലഭിക്കുന്ന സമ്മാനങ്ങളെക്കുറിച്ചും നിങ്ങൾ കേട്ടിരിക്കാം. എന്നാൽ നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് സമ്മാനമായി ഒരു രാത്രി ഒപ്പം ഉറങ്ങാൻ പെൺകുട്ടികളെ സമ്മാനമായി ലഭിക്കുന്ന നറുക്കെടുപ്പുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ...? . എന്നാൽ സംഗതി സത്യമാണ്. ബ്രസീലിലെ ഒരു ഗ്രാമത്തിലാണ് ഇത്തരം അപൂർവ റാഫിൾ നടക്കുന്നത്. ഇവിടെ എന്നും ഈ റാഫിൾ ടിക്കറ്റ് വിൽപന തകൃതിയായി നടക്കുന്നുമുണ്ട്. നറുക്കടിക്കുന്നവർക്കൊപ്പം ഒരു രാത്രി ശയിക്കാൻ ഇവിടെ പെൺകുട്ടികൾ തയ്യാറായി നിൽക്കുകയുമാണ്.

റാഫിൾസിലെയും ബിൻഗോ ഗെയിമിലെയും വിജയികൾക്ക് ഇത്തരത്തിൽ പെൺകുട്ടികളെ സമ്മാനമായി നൽകുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയറിഞ്ഞ് പൊലീസ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. വടക്ക് കിഴക്കൻ ബ്രസീലിലെ എൻക്രുസിൽഹാഡയിലെ വഴിപിഴച്ച പുരുഷന്മാരാണ് ഇത്തരം റാഫിൾ ടിക്കറ്റ് വാങ്ങി ഭാഗ്യം പരീക്ഷിക്കുന്നത്. ഇതിൽ വിജയിക്കുന്നവർക്ക് യുവതികളെ ഒപ്പം കഴിയാൻ ലഭിക്കുന്നുണ്ടെന്ന് അവിടുത്തെ ഒരു പ്രാദേശിക ചാരിറ്റിയും സ്ഥിരീകരിക്കുന്നുണ്ട്. യുവതികളെ മോഹിച്ച് നൂറുകണക്കിന് പുരുഷന്മാരാണ് നിത്യവും അഞ്ച് പൗണ്ട് വിലയുള്ള റാഫിൾ ടിക്കറ്റ് വാങ്ങുന്നത്. ഇതിന്റെ നറുക്കെടുപ്പ് ഈ പ്രദേശത്തിന് ചുറ്റുപാടുമായാണ് നടക്കുന്നത്. കന്യകമാരായ പെൺകുട്ടികളെ വാഗ്ദാനം ചെയ്തുകൊണ്ട് ഇത്തരത്തിൽ നിരവധി നറുക്കെടുപ്പുകളാണ് ഈ പ്രദേശത്ത് നടക്കുന്നത്. പല ടിക്കറ്റുകളും ഉയർന്ന വിലയ്ക്കാണ് വിറ്റ് പോകുന്നത്.

ഈ പട്ടണത്തിലെ ഒരിടത്ത് വച്ച് ആഴ്ചയിൽ ബിൻഗോ നൈറ്റ് സംഘടിപ്പിക്കാറുണ്ടെന്നാണ് ബ്രിട്ടീഷ് ചാരിറ്റിയായ മെനിനാഡാൻക സാക്ഷ്യപ്പെടുത്തുന്നത്. ഇവിടെ വച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാറുമുണ്ട്. ഈ പ്രദേശത്തെ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്ന ഇരകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ചാരിറ്റിയാണ് മെനിനാഡാൻക. പകൽ വെളിച്ചത്തിലാണ് അധാർമികമായ ഇത്തരം ചൂഷണങ്ങളിൽ പലതും അരങ്ങേറുന്നതെന്നും ചാരിറ്റി വെളിപ്പെടുത്തുന്നു. പൊലീസിന്റെയും മറ്റ് അധികൃതരുടെയും അറിവോടെയാണീ ഇത്തരം പരിപാടികൾ നടക്കുന്നതെന്നും ചാരിറ്റി ആരോപിക്കുന്നു.

ഇത്തരം നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നതിനായി സമീപത്തെ ടൗണുകളിൽ നിന്ന് പോലും പുരുഷന്മാർ ഇവിടേക്ക് വരുന്നുണ്ടെന്നാണ് റാഫിളുകളെക്കുറിച്ച് അന്വേഷിക്കുന്ന തദ്ദേശീയനായ അഭിഭാഷകനായ മൈക്കൽ ഫറിയാസ് പറയുന്നത്. തെക്കൻ ബ്രസീലിലെ ബഹിയ സംസ്ഥാനത്താണീ പ്രദേശം ഉൾക്കൊള്ളുന്നത്. 11നും 17നും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടികളാണ് കൂടുതലായും ഇത്തരത്തിൽ നറുക്കെടുപ്പിലെ സമ്മാനങ്ങളായി മാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മൈലുകൾക്കപ്പുറത്തുള്ള പുരുഷന്മാർ പോലും ഈ നറുക്കെടുപ്പുകളെക്കുറിച്ച് ആവേശത്തോടെ സംസാരിക്കാറുണ്ടെന്നാണ് മൈക്കൽ പറയുന്നത്. സമ്മാനമായി വാഗ്ദാനം ചെയ്യപ്പെടുന്ന പെൺകുട്ടി കന്യകയാണെന്ന് തെളിഞ്ഞാൽ നറുക്കെടുപ്പിനുള്ള ടിക്കറ്റ് ചാർജ് കുത്തനെ വർധിക്കുകയും ചെയ്യും. നറുക്കെടുപ്പ് വലിയ ചടങ്ങായാണ് സംഘടിപ്പിക്കുക. പിന്നീട് ഈ പെൺകുട്ടി തന്റെ പുരുഷനെ കാത്തിരിക്കുകയും ചെയ്യും. ഇതിന് പുറകിലുള്ള സംഘങ്ങൾ പെൺകുട്ടികളെ ചൂഷണം ചെയ്ത് വൻതുകയാണ് തട്ടിയെടുക്കുന്നതെന്നും മൈക്കൽ പറയുന്നു. ബ്രസീലിലെ 40 ദശലക്ഷം പേർ കൊടും ദാരിദ്ര്യത്തിലാണ് കഴിയുന്നത്.

ലോകത്തിൽ കുട്ടികളെ വച്ചുള്ള വേശ്യാവൃത്തിയിൽ രണ്ടാംസ്ഥാനമാണ് രാജ്യത്തിനുള്ളത്. ബ്രസീലിലെ രദശലക്ഷത്തോളം കുട്ടികൾ ലൈംഗിക വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സതേൺ ബഹിയ സ്റ്റേറ്റിലെ പ്രദേശങ്ങൾ കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്ന തികച്ചും ഒറ്റപ്പെട്ട പ്രദേശങ്ങളാണെന്നും ഇവിടെ പെൺകുട്ടികളെ വരുമാന മാർഗങ്ങളായാണ് പലരും കാണുന്നതെന്നുമാണ് മെനിനഡാൻക ചാരിറ്റി ഗ്രൂപ്പ് വെളിപ്പെടുത്തുന്നത്. ബ്രസീലിലെ നീളമുള്ളതും തിരക്കേറിയതുമായി മോട്ടോർവേ ആയ ബിആർ116നോട് ചേർന്നാണ് ഈ പ്രദേശങ്ങൾ നിലകൊള്ളുന്നത്.ഇതിനെ ചൂഷണത്തിന്റെ പാത എന്ന് വിളിക്കുന്നുണ്ട്. ഈ പാതയിലൂടനീളം കുട്ടികളെ വച്ചുള്ള വേശ്യാവൃത്തി വൻതോതിലായതാണ് ഈ പേരിന് കാരണം.

തങ്ങളുടെ യുവതികളായ മക്കളെ രക്ഷിതാക്കൾ തന്നെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നുണ്ടെന്നാണ് മെനിനഡാൻകയിലെ വാർലെയ് ടോറെസാനി സാക്ഷ്യപ്പെടുത്തുന്നത്. 10ഉം 11 വയസുമുള്ള പെൺകുട്ടികളെ തേടി പുരുഷന്മാർ ഇവിടെയെത്താറുണ്ട്. ഇവിടെ ഇതൊരു കുറ്റമായി പലരും കണക്കാക്കുന്നില്ലെന്നതാണ് പ്രശ്‌നത്തിന് കാരണം. എൻക്രുസിൽഹാഡയിലെ റാഫിളുകൾ പ ലതും പകൽ വെളിച്ചത്തിലാണ് നടക്കുന്നതെന്നും സാമൂഹിക പ്രവർത്തകരും പൊലീസും ഇതിനെ തടയാൻ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും വാർലെയ് ആരോപിക്കുന്നു. ഇത്തരം റാഫിളുകളെ കുറിച്ച് അന്വേഷിക്കുമെന്നാണ് എൻക്രുസിൽഹാഡയിലെ സിവിൽ പൊലീസ് ചീഫായ അരിലാൻഡൊ ബോടെൽഹോ കഴിഞ്ഞ രാത്രി വ്യക്തമാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP