Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിയമോപദേശം വെളിപ്പെടുത്താത്തത് പാർലിമെന്റിന്റെ അവകാശലംഘനം; ബ്രെക്സിറ്റ് പ്ലാൻ പാർലിമെന്റിൽ പരാജയപ്പെട്ടാൽ അടുത്ത പ്ലാൻ എന്തെന്ന് വെളിപ്പെടുത്തണം; ഇന്നലെ രാത്രി ഹൗസ് ഓഫ് കോമൺസിൽ സുപ്രധാനമായ മൂന്ന് പരാജയങ്ങൾ ഏറ്റ് വാങ്ങി തെരേസ മെയ്‌ സർക്കാർ

നിയമോപദേശം വെളിപ്പെടുത്താത്തത് പാർലിമെന്റിന്റെ അവകാശലംഘനം; ബ്രെക്സിറ്റ് പ്ലാൻ പാർലിമെന്റിൽ പരാജയപ്പെട്ടാൽ അടുത്ത പ്ലാൻ എന്തെന്ന് വെളിപ്പെടുത്തണം; ഇന്നലെ രാത്രി ഹൗസ് ഓഫ് കോമൺസിൽ സുപ്രധാനമായ മൂന്ന് പരാജയങ്ങൾ ഏറ്റ് വാങ്ങി തെരേസ മെയ്‌ സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഈ വരുന്ന 11ാം തിയതി തെരേസ മേയുടെ ബ്രെക്സിറ്റ് പ്ലാനിന്റെ ഭാവി നിശ്ചയിക്കുന്ന നിർണായക വോട്ടെടുപ്പ് ഹൗസ് ഓഫ് കോമൺസിൽ നടക്കാൻ പോവുന്നതിന് മുമ്പ് തന്നെ ഇന്നലെ രാത്രി കോമൺസിൽ തെരേസ സർക്കാർ മുന്ന് സുപ്രധാനമായ പരാജയങ്ങൾ ഏറ്റ് വാങ്ങിയെന്ന് റിപ്പോർട്ട്. ബ്രെക്സിറ്റ് പ്ലാനുമായി ബന്ധപ്പെട്ട് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം പാർലിമെന്റിന് മുന്നിൽ വെളിപ്പെടുത്താഞ്ഞത് പാർലിമെന്റിന്റെ അവകാശലംഘനമാണെന്നാണ് നിരവധി എംപിമാർ ആരോപിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ സർക്കാരിന് കടുത്ത തിരിച്ചടിയുണ്ടായിട്ടുണ്ട്. ബ്രെക്സിറ്റ് പ്ലാൻ പാർലിമെന്റിൽ പരാജയപ്പെട്ടാൽ അടുത്ത പ്ലാൻ എന്തെന്ന് വെളിപ്പെടുത്തണമെന്നതിലും സർക്കാർ വിട്ട് വീഴ്ച ചെയ്യാൻ നിർബന്ധിതമായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ഇതിനെ തുടർന്ന് ബ്രെക്സിറ്റ് പ്ലാനിന് മേൽ ലഭിച്ച മുഴുവൻ നിയമോപദേശവും ഇന്ന് കോമൺസിൽ വെളിപ്പെടുത്താൻ മിനിസ്റ്റർമാർ നിർബന്ധിതരായിരിക്കുകയാണ്. ടോറി എംപിയും മുൻ അറ്റോർണി ജനറലുമായ ഡൊമിനിക് ഗ്രീവ് മുന്നോട്ട് വച്ച ഒരു നിർണായക ഭേദഗതി പാസായി എന്നതാണ് ഗവൺമെന്റിന് ലഭിച്ചിരിക്കുന്ന രണ്ടാമത്തെ പ്രഹരം. ഇത് പ്രകാരം ബ്രെക്സിറ്റ് പ്ലാൻ പാർലിമെന്റിൽ പരാജയപ്പെട്ടാൽ അടുത്ത പ്ലാൻ എന്തെന്ന് തെരേസയോട് നിർദേശിക്കാൻ എംപിമാർക്ക് അധികാരം ലഭിക്കുന്നതായിരിക്കും. യൂറോപ്യൻ യൂണിയന്റെ അനുവാദമില്ലാതെ യുകെയ്ക്ക് ബ്രെക്സിറ്റ് അവസാനിപ്പിക്കാൻ സാധിക്കുമെന്ന് ഇതിന് മുമ്പ് യൂറോപ്യൻ യൂണിയൻ ലീഗൽ അഡൈ്വസർ വെളിപ്പെടുത്തിയിരുന്നു.

കോമൺസ് വോട്ടിംഗിനായി ഏതാനും ദിവസങ്ങൾ കൂടി മാത്രമേ ബാക്കിയുള്ളുവെന്നിരിക്കെ തന്റെ ബ്രെക്സിറ്റ് ഡീലിനെ ന്യായീകരിക്കുന്ന ചർച്ചയ്ക്കും പ്രധാനമന്ത്രി കരുതലോടെയാണ് തുടക്കം കുറിച്ചത്. അടുത്ത ആഴ്ച നടക്കുന്ന വോട്ടിംഗിൽ ഡീൽ കോമൺസിൽ പരാജയപ്പെട്ടാൽ ബ്രെക്സിറ്റിൽ അടുത്ത നടപടി എന്തെന്ന് നിർദേശിക്കുന്നതിനുള്ള അധികാരം എംപിമാർക്ക് നേടിയെടുക്കുന്നതിനുള്ള ഭേദഗതിക്കായി സമ്മർദം ചെലുത്തിക്കൊണ്ട് 26 ടോറി എംപിമാർ ലേബറിനൊപ്പം ചേരുന്ന കാഴ്ചയാണ് ഇന്നലെ കോമൺസിലുണ്ടായിരിക്കുന്നത്.

ഇത്തരത്തിലുള്ള അധികാരം എംപിമാർക്ക് ലഭിച്ചാൽ ബ്രെക്സിറ്റ് ആകമാനം അവസാനിപ്പിക്കാൻ വരെ അവർക്ക് സാധിച്ചേക്കും. ഈ കലാപത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു ഡൊമിനിക്ക് ഗ്രീവ്. ഈ നീക്കം നോ ഡീൽ ബ്രെക്സിറ്റിലേക്കെത്തുന്ന സാധ്യതയ്ക്ക് വരെ വഴിയൊരുക്കിയിരുന്നു. ഇതിനെ തുടർന്ന് രണ്ടാമതൊരു റഫറണ്ടം നടത്തേണ്ടി വരുമെന്നും ഗ്രീവ് അവകാശപ്പെട്ടിരുന്നു. യൂറോപ്യൻ യൂണിയൻ വിത്ത്ഡ്രാവൽ കരാറിന് സർക്കാരിന് ലഭിച്ച നിയമോപദേശം രഹസ്യമാക്കി വയ്ക്കുന്നതിലാണ് തെരേസക്ക് വമ്പിച്ച തിരച്ചടിയുണ്ടായിരിക്കുന്നത്. ഇക്കാര്യത്തിൽ ആധുനിക ചരിത്രത്തിൽ പാർലിമെന്റിന് മുമ്പിൽ ഏറ്റവും വലിയ കീഴടങ്ങലാണ് തെരേസ സർക്കാരിനുണ്ടായിരിക്കുന്നത്.

ഈ വരുന്ന 11ാം തിയതി നടക്കുന്ന വോട്ടെടുപ്പിൽ ബ്രെക്സിറ്റ് ഡീൽ പരാജയപ്പെട്ടാൽ ബ്രെക്സിറ്റ് പ്രക്രിയ തന്നെ നിർത്തി വയ്ക്കപ്പെട്ടേക്കാമെന്ന കടുത്ത മുന്നറിയിപ്പ് ഇന്നലെ കോമൺസിൽ തെരേസ ആവർത്തിച്ച് പുറപ്പെടുവിച്ചിരുന്നു.താൻ ഏറെ വിട്ട് വീഴ്ചകൾ ചെയ്ത് നേടിയെടുത്ത ഡീലിന്റെ മേലുള്ള വിമർശനങ്ങളെ തെരേസ സമ്മതിക്കാൻ തയ്യാറായിരുന്നു.എന്നാൽ നല്ലൊരു ബ്രെക്സിറ്റ് ഇവിടുത്തെ ജനത്തിന് ലഭ്യമാക്കുന്നതിന് തടസം നിൽക്കുന്ന വിധത്തിലുള്ള വിമർശനങ്ങൾക്കും തടസവാദങ്ങൾക്കുമായി ആരും മുതിരരുതെന്നും തെരേസ അഭ്യർത്ഥിച്ചിരുന്നു.

2016ലെ റഫറണ്ട ഫലത്തെ കാറ്റിൽ പറത്തുന്ന വിധത്തിൽ ആരും പെരുമാറരുതെന്നും പ്രധാനമന്ത്രി മുന്നറിയിപ്പേകിയിരുന്നു.ഐറിഷ് ബാക്ക് സ്റ്റോപ്പിന്റെ കാര്യത്തിൽ ടോറി എംപിമാർക്കുള്ള ആശങ്കകൾ ചെവിക്കൊള്ളാമെന്ന് സമ്മതിക്കാനും തെരേസ കോമൺസിൽ ഇന്നലെ നിർബന്ധിതയായിട്ടുണ്ട്. അടുത്ത വർഷം യുകെ യൂണിയനിൽ നിന്നും വിട്ടതിന് ശേഷം വ്യാപാരവുമായി ബന്ധപ്പെട്ട് യൂണിയനുമായി നടത്തുന്ന ചർച്ചകളിൽ എംപിമാർക്ക് ഔപചാരികമായ പങ്ക് കൂടുതൽ നൽകുമെന്ന വാഗ്ാനം നൽകാനും തെരേസ വഴങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP