Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രെക്സിറ്റിന്റെ പേരിൽ രണ്ട് കൊല്ലമായി അടിയും പിടിയും മുറുകുമ്പോൾ മനസുമാറ്റി ബ്രിട്ടീഷ് ജനത; ഇനിയൊരു റഫറണ്ടം കൂടി നടന്നാൽ 12 ശതമാനം കൂടുതൽ പേർ ബ്രെക്സിറ്റിനെ തള്ളുമെന്ന് അഭിപ്രായ സർവേ; 44ശതമാനം പേർ ബ്രെക്സിറ്റ് വോട്ട് ചെയ്യുമ്പോൾ 56 ശതമാനം പേർ നോ പറയും

ബ്രെക്സിറ്റിന്റെ പേരിൽ രണ്ട് കൊല്ലമായി അടിയും പിടിയും മുറുകുമ്പോൾ മനസുമാറ്റി ബ്രിട്ടീഷ് ജനത; ഇനിയൊരു റഫറണ്ടം കൂടി നടന്നാൽ 12 ശതമാനം കൂടുതൽ പേർ ബ്രെക്സിറ്റിനെ തള്ളുമെന്ന് അഭിപ്രായ സർവേ; 44ശതമാനം പേർ ബ്രെക്സിറ്റ് വോട്ട് ചെയ്യുമ്പോൾ 56 ശതമാനം പേർ നോ പറയും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകണമോ വേണ്ടയോ എന്ന വിഷയത്തിൽ ഇനിയുമൊരു റഫറണ്ടം നടന്നാൽ വെറും 44 ശതമാനം പേർ മാത്രമേ അനുകൂലമായി വോട്ട് ചെയ്യുകയുള്ളുവെന്നും മറിച്ച് 56 ശതമാനം പേർ ബ്രെക്സിറ്റിനെ എതിർത്ത് വോട്ട് ചെയ്യുമെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. അതായത് ഇതിന് മുമ്പ് ബ്രെക്സിറ്റിനെ എതിർത്ത് വോട്ട് ചെയ്തതിനേക്കാൾ 12 ശതമാനം കൂടുതൽ പേർ രണ്ടാമത് റഫറണ്ടത്തിൽ വോട്ട് ചെയ്യുമെന്നാണ് ദി ടൈംസിന് വേണ്ടി നടത്തിയ ഏറ്റവും പുതിയ യുഗോവ് പോളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ബ്രെക്സിറ്റിന്റെ പേരിൽ രണ്ട് കൊല്ലമായി അടിയും പിടിയും മുറുകുമ്പോൾ ഇത്തരത്തിൽ മനസ് മാറ്റിയാണ് ബ്രിട്ടീഷ് ജനത മുന്നോട്ട് വന്നിരിക്കുന്നത്.

തെരേസ മെയ്‌ ബ്രെക്സിറ്റിനായി തയ്യാറാക്കിയിരിക്കുന്ന ഡീൽ കോമൺസിൽ ദയനീയമായി പരാജപ്പെടുകയും ബെക്സിറ്റിന്റെ പേരിൽ എംപിമാർ ഇരുഭാഗമായി പിരിയുകയും രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഈ സർവേഫലം പുറത്ത് വന്നിരിക്കുന്നതെന്നത് നിർണായകമാണ്. നോ ഡീൽ ബ്രെക്സിറ്റ് വേണമോ വേണ്ടയോ എന്ന കാര്യത്തിലും രണ്ടാമത് റഫറണ്ടം വേണമോ വേണ്ടയോ എന്ന കാര്യത്തിലും കടുപ്പമില്ലാത്ത ബ്രെക്സിറ്റിന്റെ കാര്യത്തിലും കാബിനറ്റ് മിനിസ്റ്റർമാർ പരസ്യമായി തല്ല് കൂടുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ബ്രെക്സിറ്റ് യുക്തിപൂർവം നടപ്പിലാക്കാൻ സാധിക്കുന്നില്ലെന്ന് ആരോപിച്ച് മുൻ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൻ തെരേസക്കെതിരെ കടുത്ത ആക്രമണവുമായി മുന്നോട്ട് വന്നിട്ടുമുണ്ട്.

1070 വോട്ടർമാരാണ് പുതിയ യുഗോവ് സർേവേയിൽ പങ്കെടുത്തിരിക്കുന്നത്. തെരേസയുടെ ബ്രെക്സിറ്റ് പ്ലാൻ കോമൺസിൽ ദയനീയമായി പരാജയപ്പെട്ടതിന് പിറ്റേ ദിവസമായിരുന്നു ഈ പോൾ നടത്തിയിരുന്നത്. ഈ പരാജയത്തെത്തുടർന്ന് രാജ്യത്ത് കടുത്ത ഭരണസ്തംഭനവും ഏത് വഴി സ്വീകരിക്കണമെന്ന കാര്യത്തിൽ എംപിമാർക്കിടയിൽ കടുത്ത അഭിപ്രായ വ്യത്യാസവും ഉടലെടുത്തിരുന്നു. ബ്രെക്സിറ്റിൽ ഇനി അടുത്ത ചുവട് വയ്പ് എന്താണെന്ന് തെരേസ മെയ്‌ അടുത്ത തിങ്കളാഴ്ച് നിർബന്ധമായും പ്രഖ്യാപിക്കേണ്ട അവസ്ഥയാണുള്ളത്. ബ്രെക്സിറ്റ് പ്ലാൻ ബി എന്നാണിത് അറിയപ്പെടുന്നത്. അതിനെ തുടർന്ന് ബ്രെസ്‌കിറ്റുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ടുന്ന വിവിധ വഴികളെക്കുറിച്ച് പാർലിമെന്റ് ചർച്ച ചെയ്യുകയും ചെയ്യും.

പ്രധാനമന്ത്രി എടുക്കുന്ന പുതിയ തീരുമാനത്തിന്റെ പേരിൽ തുടർന്നുള്ള ആഴ്ചയിൽ എംപിമാർ വോട്ട് രേഖപ്പെടുത്തുന്നതായിരിക്കും. ഇത് തെരേസക്ക് മേൽ കടുത്ത സമ്മർദമാണുണ്ടാക്കുന്നത്. നിലവിൽ വോട്ടർമാർക്ക് ബ്രെക്സിറ്റിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും പുതിയ പോളിലൂടെ വെളിപ്പെട്ടിരിക്കുന്നു. അതിനാൽ രാജ്യം യൂണിയനിൽ തുടരുന്നതിനെ പിന്തുണക്കുന്നവർ വർധിച്ച് കൊണ്ടിരിക്കുന്നുവെന്നും പുതിയ പോൾ ഫലം വെളിപ്പെടുത്തുന്നു. തെരേസ തയ്യാറാക്കിയിരിക്കുന്ന ബ്രെക്സിറ്റ് ഡീലിനെ പിന്തുണച്ചില്ലെങ്കിൽ യൂണിയനിൽ തുടരുകയെന്ന വഴി മാത്രമേ സ്വീകരിക്കേണ്ടതുള്ളൂവെന്നാണ് വോട്ടർമാർ ഈ പോളിലൂടെ മനസ് തുറന്നിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു തെരേസയുടെ ബ്രെക്സിറ്റ് പ്ലാനിനെ കോമൺസ് 230 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നത്. പുതിയ പോൾ പ്രകാരം ലേബർ അനുയായികളിൽ 78 ശതമാനം പേരും രണ്ടാമത് റഫറണ്ടത്തെ പിന്തുണക്കുന്നുണ്ട്. രാജ്യത്തെ സമ്പദ് വ്യവസ്ഥ ബ്രെക്സിറ്റിലൂടെ ദൂർബലമാകുമെന്നാണ് 46 ശതമാനം പേർ പോളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതുകൊണ്ട് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന് പറയുന്നത് വെറും 24 ശതമാനം പേർ മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP