Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നോ ഡീൽ ബ്രെക്സിറ്റ് സംഭവിച്ചാൽ മരുന്ന് ക്ഷാമം ഉണ്ടാകുമോ..? ഇന്ത്യയിൽ നിന്നും പോസ്റ്റൽ വഴിയും യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചും മരുന്നുകൾ ശേഖരിച്ച് രോഗികൾ

നോ ഡീൽ ബ്രെക്സിറ്റ് സംഭവിച്ചാൽ മരുന്ന് ക്ഷാമം ഉണ്ടാകുമോ..? ഇന്ത്യയിൽ നിന്നും പോസ്റ്റൽ വഴിയും യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചും മരുന്നുകൾ ശേഖരിച്ച് രോഗികൾ

ലണ്ടൻ: യൂറോപ്യൻ യൂണിയനുമായി കരാറൊന്നുമില്ലാതെയുള്ള ബ്രെക്സിറ്റ് അഥവാ നോ ഡീൽ ബ്രെക്സിറ്റുണ്ടായാൽ യുകെയിൽ മരുന്ന് ക്ഷാമം രൂക്ഷമാകുമോ എന്ന ആശങ്ക ഇപ്പോൾ ശക്തമാവുകയാണ്. തൽഫലമായി ഇന്ത്യയിൽ നിന്നും പോസ്റ്റൽ വഴിയും യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചും മരുന്നുകൾ ശേഖറിക്കാൻ നിരവധി രോഗികൾ തിടുക്കം കൂട്ടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഫ്രാൻസ് പോലുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് ഇടക്കിടെ പോയി മരുന്ന് കൊണ്ടു വരാനാണ് നിരവധി പേർ ആലോചിക്കുന്നത്. മരുന്ന് ക്ഷാമത്തിൽ നിന്നും രക്ഷപ്പെടാനായി ഇന്ത്യയിൽ നിന്നും നിയമവിരുദ്ധമായി പോസ്റ്റലിലൂടെ മരുന്ന് ഓർഡർ ചെയ്തെത്തിക്കാനുള്ള നീക്കവും ചിലർ നടത്തുന്നുണ്ട്. 

\
തങ്ങൾ ഇപ്പോൾ തന്നെ മരുന്നുകൾ വിദേശത്ത് നിന്നും ശേഖരിക്കാൻ ആരംഭിച്ചിട്ടുണ്ടെന്ന് കാര്യം നിരവധി രോഗികൾ സമ്മതിക്കുന്നുണ്ട്. ഇതിനായി ജിപിമാരിൽ നിന്നും എമർജൻസി പ്രിസ്‌ക്രിസ്പിഷനുകൾ ഇവർ വാങ്ങുന്നുമുണ്ട്. നാഷണൽ ഡ്രഗ് സ്റ്റോക്ക്സിനെ കുറിച്ച് കൂടുതൽ സുതാര്യമായ നിലപാട് പ ുലർത്താൻ മുതിർന്ന ഡോക്ടർമാർ മിനിസ്റ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതായത് ഇപ്പോൾ തന്നെ ക്ഷാമം നേരിടുന്നവയോ അല്ലെങ്കിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കേണ്ട മരുന്നുകളായ ഇൻസുലിൽ പോലുള്ളവയുടെ കാര്യത്തിൽ കടുത്ത ജാഗ്രത വേണമെന്നും ഡോക്ടർമാർ മുന്നറിയിപ്പേകുന്നു.

ഈ നിർണായക വേളയിൽ രോഗികൾക്ക് അത്യാവശ്യ മരുന്നുകൾ മുടക്കമില്ലാതെ ലഭിക്കുമെന്ന കാര്യത്തിൽ സർക്കാർ ഉറപ്പേകേണ്ടിയിരിക്കുന്നുവെന്നാണ് ദി റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് അഥവാ ആർസിപി ആവശ്യപ്പെട്ടിരിക്കുന്നത്. മരുന്ന് വിതരണ സിസ്റ്റത്തിൽ ഈ അവസരത്തിൽ വിശ്വാസ്യത നിലനിർത്താനായി തുറന്ന സമീപനവും നിരന്തര അപ്ഡേറ്റുകളും കൂടിയേ കഴിയുവെന്നാണ് ആർസിപി പ്രസിഡന്റായ പ്രഫ. ആൻഡ്ര്യൂ ഗോഡാർഡ് പറയുന്നത്. ഈ വിധത്തിൽ രോഗികൾ മുൻകൂട്ടി മരുന്നു കൾ ശേഖരിക്കുന്ന സാഹചര്യമുണ്ടാകുന്നത് എൻഎച്ച്എസ് വിഭവങ്ങൾ വെറുതെയാകുന്നതിന് വഴിയൊരുക്കുമെന്നാണ് ഡയബറ്റിസ് യുകെയുടെ പോളിസി ഹെഡായ റോബിൻ ഹീവിൻഗ്സ് മുന്നറിയിപ്പേകുന്നത്.

ആളുകൾ അവർക്കാവശ്യമായതിൽ കൂടുതൽ ഇൻസുലിൻ വാങ്ങി സംഭരിക്കുന്നത് കടുത്ത ആശങ്കയുണർത്തുന്നുവെന്നും അദ്ദേഹം പറയുന്നു. ഡയബറ്റിസ് രോഗികൾ നാല് മാസത്തേക്ക് വരെയും അവർക്ക് ആവശ്യമുള്ളതിനേക്കാൾ ഇരട്ടിയും ഇൻസുലിൻ വാങ്ങി സംഭരിക്കുന്ന അവസ്ഥയാണ് നിലവിൽ വന്നിരിക്കുന്നതെന്നും വെളിപ്പെട്ടിരിക്കുന്നു. ഈ വിധത്തിൽ ഇൻസുലിൻ കൂടുതൽ വാങ്ങി സംഭരിക്കുന്നത് ഇൻസുലിൻ ദൗർലഭ്യത്തിനും വഴിയൊരുക്കിയിരിക്കുന്നു.

കോമൺ മെഡിസിനുകളും ഈ വിധത്തിൽ അമിതമായി സംഭരിക്കുന്നത് വർധിച്ചിരിക്കുന്നതിനാൽ അവയുടെ ക്ഷാമം രൂക്ഷമാവുകയും അവയ്ക്ക് അമിതമായ വില നൽകേണ്ട അവസ്ഥയും നിലവിൽ വന്നിട്ടുണ്ടെന്ന് റിപ്പോർ്ട്ടുണ്ട്. ബ്ലഡ് പ്രഷറിന്റെ ഗുളികൾക്കും ആന്റി ഇൻഫ്ലേമറ്ററികൾക്കും ക്ഷാമം നേരിടുന്നുണ്ട്. ചില മരുന്നുകൾ ഇല്ലാത്തതിനാൽ പകരം മരുന്നുകൾ എഴുതി വാങ്ങാനായി നിരവധി രോഗികളെയാണ് ഫാർമസികളിൽ നിന്നും ഡോക്ടർമാരുടെ അടുത്തേക്ക് മടക്കി അയക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP