Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജോ കോക്‌സ് എംപിയുടെ രക്തസാക്ഷിത്വം യൂറോപ്യൻ യൂണിയന് ആശ്വാസമാകുന്നു; ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്ന അഭിപ്രായത്തിന് പിന്തുണ കുറഞ്ഞു; വൻ ഭൂരിപക്ഷത്തിൽ മുമ്പിൽ നിന്ന ബ്രെക്സിറ്റ് പിന്നോട്ട്; ഒറ്റയടിക്ക് നഷ്ടമായത് ആറ് പോയിന്റ്

ജോ കോക്‌സ് എംപിയുടെ രക്തസാക്ഷിത്വം യൂറോപ്യൻ യൂണിയന് ആശ്വാസമാകുന്നു; ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്ന അഭിപ്രായത്തിന് പിന്തുണ കുറഞ്ഞു; വൻ ഭൂരിപക്ഷത്തിൽ മുമ്പിൽ നിന്ന ബ്രെക്സിറ്റ് പിന്നോട്ട്; ഒറ്റയടിക്ക് നഷ്ടമായത് ആറ് പോയിന്റ്

ക്കഴിഞ്ഞ ആഴ്ചകളിലെ തുടർച്ചയായ എക്‌സിറ്റ് പോളുകളിൽ ലീവ് കാംപയിൻ വ്യക്തമായ ഭൂരിപക്ഷം നേടി മുന്നോട്ടുള്ള പ്രയാണം തുടങ്ങിയിരുന്നു. എന്നാൽ ലേബർ എംപിയും റിമെയിൻ കാംപയിനിന്റെ ശക്തമായ വക്താവുമായ ജോ കോക്‌സിന്റെ രക്തസാക്ഷിത്വത്തെ തുടർന്ന് ബ്രെക്‌സിറ്റിനുള്ള ജനപിന്തുണ പുറകോട്ട് പോവുന്നുവെന്നാണ് പുതിയ പോൾ ഫലം വെളിപ്പെടുത്തുന്നത്. അതായത് ബ്രെക്‌സിറ്റിന് ഒറ്റടയടിക്ക് ആറ് പോയിന്റ് ലീഡാണ് നഷ്ടമായിരിക്കുന്നത്.ഇതോടെ ബ്രിട്ടൻ വിട്ട് പോകുമെന്ന് ഭയപ്പെട്ടിരുന്ന യൂറോപ്യൻ യൂണിയന് ആശ്വാസമായിരിക്കുകയാണ്.

തൽഫലമായി കോക്‌സിന്റെ കൊലപാതകത്തിന് ശേഷം യൂറോപ്യൻ യൂണിയൻ റഫറണ്ടം കാംപയിനിൽ റിമെയിൻ ക്യാമ്പിന് ഇതോടെ അപ്രതീക്ഷിതമായി മൂന്ന് പോയിന്റ് ലീഡുണ്ടായിരിക്കുകയാണ്. മെയിൽ ഓൺ സൺഡേയ്ക്ക് വേണ്ടി സർവേഷൻ നടത്തിയ പോളിൽ കാമറോണിന്റെ നേതൃത്വത്തിലുള്ള റിമെയിൻ പക്ഷത്തിന് 45 ശതമാനം പിന്തുണയുണ്ടെന്നും എന്നാൽ ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള ലീവ് ക്യാമ്പിന് വെറും 42 ശതമാനം പിന്തുണ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും വ്യക്തമായിട്ടുണ്ട്. ലേബർ എംപി കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നടത്തിയ സർവേഷൻ പോളിൽ ലീവ് കാംപയിൻ നേടിയ പിന്തുണയേക്കാൾ ആറ് പോയിന്റ് കുറവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നത് റഫറണ്ടം അടുത്തിരിക്കുന്ന ഈ വേളയിൽ നിർണായകമാണ്. പുതിയ പോൾ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ടെലിഫോണിലൂടെയാണ് നടത്തിയിരിക്കുന്നത്. അതായത് രാജ്യം കോക്‌സിന് ആദരാജ്ഞലി അർപ്പിക്കവെയാണീ പോൾ നടത്തിയിരിക്കുന്നത്.

കോക്‌സിന്റെ കൊലയ്ക്ക് പിന്നിൽ വംശീയവാദിയായ ടോമിമേയർ ആണെന്ന് തെളിഞ്ഞിരിക്കുന്നത് റിമെയിൻ ക്യാമ്പിന് ഗുണം ചെയ്യുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ട കാര്യമാണ്. വടക്കൻ ലണ്ടനിലെ ബാട്‌ലി ആൻഡ് സ്‌പെൻ മണ്ഡലത്തിലെ എംപിയായ ഇവർ മണ്ഡലത്തിൽ വോട്ടർമാരുമായുള്ള കൂടിക്കാഴ്ച നടത്തുന്നതിനെയാണ് വെടിയേറ്റ് മരിച്ചത്. വെസ്റ്റ് യോർക്ക് ഷെയറിലെ ബിർസ്റ്റാളിലായിരുന്നു ആക്രമം അരങ്ങേറിയത്.41കാരിയായ ജോ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് ശക്തമായി വാദിച്ചിരുന്നയാളാണ് .റഫറണ്ടത്തിൽ റിമെയിൻ ക്യാമ്പിന് വേണ്ടിയുള്ള പ്രചാരണ പരിപാടികളിൽ സജീവമായിരിക്കെയാണ് ജോ കൊല്ലപ്പെട്ടത്.ലേബർ പാർട്ടിയുടെ ആദ്യ വനിതാ എംപിയെന്ന ബഹുമതിയും ജോയ്ക്കുണ്ടായിരുന്നു. 2015 മുതൽ എംപിയായി തുടരുന്ന കോക്‌സ്, സിറിയിലേക്ക് നിയോഗിച്ച സംയുക്ത പാർലമെന്റ് സമിതിയുടെ അധ്യക്ഷ കൂടിയായിരുന്നു. കോക്‌സിന്റെ മരണത്തെ തുടർന്ന് യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണോ എന്ന് തീരുമാനിക്കുന്നതിനുള്ള ഹിതപരിശോധനയുടെ പ്രചാരണ നടപടികൾ നിർത്തി വയ്ക്കുകയും ചെയ്തിരുന്നു.

കോക്‌സിന്റെ കൊലപാതകത്തിന് ശേഷം വോട്ടർമാരിൽ അരക്ഷിതാവസ്ഥയുണ്ടായിരിക്കുന്നുവെന്നും അതിനാൽ യൂണിയൻ വിട്ട് പോകുന്ന റിസ്‌ക് ഒഴിവാക്കാൻ അവർ കൂടുതലായി റിമെയിൻ കാംപയിനെ പിന്തുണയ്ക്കാൻ തുടങ്ങിയിരിക്കുന്നുവെന്നുമാണ് ചില കമന്റേറ്റർമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതിയ സർവേഷൻസ് പോൾ പ്രകാരം റഫറണ്ടത്തിൽ പ്രത്യേകിച്ച് തീരുമാനമൊന്നുമെടുക്കാത്ത വോട്ടർമാർ 13 ശതമാനമാണ്. ഇത്തരക്കാരെ ഒഴിവാക്കിയാൽ യൂണിയനിൽ തുടരുന്നതിനെ അനുകൂലിക്കുന്നവർ 52 ശതമാനവും എതിർക്കുന്നവർ 48 ശതമാനവുമാണ്. അതായത് റിമെയിൻ കാംപ് വ്യക്തമായ ഭൂരിപക്ഷം തിരിച്ച് നേടിയിരിക്കുന്നുവെന്ന് ചുരുക്കം.റഫണ്ടം ക്യാമ്പയിനിന്റെ ഭാഗമായി ഏറ്റവും നല്ല പ്രചാരണം നടത്തിയത് കാമറോണാണെന്നാണ് 17 ശതമാനം പേരും പ്രസ്തുത പോളിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ബോറിസ് ജോൺസനെ 15 ശതമാനം പേർ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. നിഗെൽ ഫെരാഗിന് 10 ശതമാനം പേരുടെയും മൈക്കൽ ഗോവിന് ഒമ്പത് ശതമാനം പേരുടെയും ഒസ്‌ബോണിന് രണ്ട് ശതമാനം പേരുടെയും പിന്തുണയേയുള്ളൂ.

ഫെരാഗ് പുറത്തിറക്കിയ ബ്രേക്കിങ് പോയിന്റ് എന്ന പോസ്റ്ററിനോട് പോളിൽ പങ്കെടുത്ത 43 ശതമാനം പേരും കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇത് കടുത്ത പ്രകോപനമുണ്ടാക്കുന്നതാണെന്നാണ് 43 ശതമാനം പേർ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇത് നീതിയുക്തമാണെന്നാണ് 28 ശതമാനം പേർ പറയുന്നത്. അഭയാർത്ഥികൾ കൂടത്തോടെ പ്രവഹിക്കുന്ന ഒരു ചിത്രമായിരുന്നു ലീവ് കാംപയിനിന്റെ ഭാഗമായി ഫെരാഗ് പുറത്തിറക്കിയിരുന്നത്. കാമറോണിന്റെ റിമെയിൻ ക്യാമ്പാണ് ഏറ്റവും ഉത്തരവാദിത്വമുള്ള ക്യാമ്പയിൻ നടത്തുന്നതെന്നാണ് മൂന്നിലൊന്ന് ഭാഗം പേരും അഥവാ 31 ശതമാനം പേരും പോളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. റഫറണ്ടത്തിന്റെ പേരിൽ എംപിമാർ നടത്തുന്ന വാഗ്വാദങ്ങൾ അവസാനിപ്പിക്കണമെന്നാണ് 10ൽ ഏഴ് പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP