Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐറിഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷ; അതിർത്തി ചർച്ചയ്ക്ക് പുരോഗതി; അപ്രതീക്ഷിത നേട്ടം പൗണ്ട് വിലയും ഉയർത്തി: ബ്രക്സിറ്റിനു ദിവസങ്ങൾ ശേഷിക്കവേ വീണ്ടും പ്രതീക്ഷ

ഐറിഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷ; അതിർത്തി ചർച്ചയ്ക്ക് പുരോഗതി; അപ്രതീക്ഷിത നേട്ടം പൗണ്ട് വിലയും ഉയർത്തി: ബ്രക്സിറ്റിനു ദിവസങ്ങൾ ശേഷിക്കവേ വീണ്ടും പ്രതീക്ഷ

മറുനാടൻ ഡെസ്‌ക്‌

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഐറിസ് പ്രധാനമന്ത്രി ലിയോ വരദ്കറും തമ്മിൽ മെഴ്സിസൈഡിൽ വച്ചു നടത്തിയ കൂടിക്കാഴ്ച ബോറിസ് ജോൺസണിന് പ്രതീക്ഷ നൽകുന്നതാണ്. ബ്രക്സിറ്റ് വിഷയത്തിൽ അനിശ്ചിതത്വം തുടരുന്ന വേളയിൽ മുന്നോട്ടുള്ള യാത്രയ്ക്ക് ശുഭ സൂചന നൽകുന്നതായിരുന്നു ഇന്നലെ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ച. മൂന്നു മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ ഐറിഷ് അതിർത്തി സംബന്ധിച്ച ചർച്ചയിൽ നിർണായക പുരോഗതിയാണ് ഉണ്ടായതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ഒക്ടോബർ അവസാനത്തോടെ ബ്രക്സിറ്റ് ഡീൽ നടത്താകാനുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് വരദ്കർ വ്യക്തമാക്കി. 90 മിനിറ്റിലധികം ഇരു നേതാക്കളും ഉദ്യോഗസ്ഥരില്ലാതെയാണ് ചർച്ച നടത്തിയത്. ചർച്ചകളെല്ലാം തന്നെ വളരെ പോസിറ്റീവായിരുന്നുവെന്നും, ബോറിസ് ജോൺസൺ ബ്രക്സിറ്റ് ഡീലിനായി പരിശ്രമിക്കുന്നുണ്ടെന്ന് തനിക്ക് വ്യക്തമായതായും വരദ്കർ പറഞ്ഞു.

ബോറിസും വരദ്കറും തമ്മിൽ നടത്തിയ ചർച്ചിൽ വ്യക്തമായ മുന്നേറ്റം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ, ബ്രക്‌സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർക്ലേ ഇന്ന് യൂറോപ്യൻ യൂണിയൻ ചീഫ് നെഗോഷ്യേറ്റർ മൈക്കൽ ബാർനിയറുമായി ബ്രേക്ക്ഫാസ്റ്റ് ചർച്ച നടത്തുവാൻ ബ്രസ്സൽസിലേക്ക് പോയിട്ടുണ്ട്. ഈ കൂടിക്കാഴ്ച നന്നായി നടന്നാൽ, യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന ചൂടേറിയ ചർച്ചകളിലേക്കുള്ള 'ടണൽ' എന്ന് വിളിക്കപ്പെടുമെന്ന് ഇരുപക്ഷവും പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും, ഐറിഷ് അതിർത്തി സംബന്ധിച്ച തർക്കത്തിൽ ഒത്തുതീർപ്പിലേക്ക് എത്തുന്നതിന് ഇളവുകൾ നൽകുന്ന കാര്യത്തിൽ ബ്രിട്ടീഷ്, ഐറിഷ് സർക്കാരുകൾ കടുത്ത നിലപാടായിരുന്നു സ്വീകരിച്ചത്. കാബിനറ്റ് അംഗങ്ങളെപ്പോലും ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ അറിയിച്ചിട്ടില്ല. കസ്റ്റംസ് ചെക്കിംഗുകളുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ ഭാഗത്തു നിന്നും വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണ് നടന്നിരിക്കുന്നതെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ കാബിനറ്റ് വൃത്തം ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ നടത്തിയ ചർച്ച വിജയകരമാണെങ്കിലും ഈ കരാറിനെ കുറിച്ചുള്ള വരും കാല ചർച്ചകൾ തകരാൻ സാധ്യതയുണ്ടെന്നും വരദ്കർ മുന്നറിയിപ്പ് നൽകുന്നു. കപ്പിനും ചുണ്ടിനും ഇടയിലൂടെയാണ് കാര്യങ്ങൾ പോകുന്നത്. ഇതിനിടയിലുള്ള നിരവധി കാര്യങ്ങൾ തന്റെ നിയന്ത്രണത്തില്ലെന്നും വരദ്കർ പറഞ്ഞുവെക്കുന്നു. മെർസീസൈഡിലെ തോൺടൺ മാനറിൽ നടന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരായ, മുഖ്യ ഉപദേശകൻ ഡൊമിനിക് കമ്മിങ്സ്, കാബിനറ്റ് സെക്രട്ടറി സർ മാർക്ക് സെഡ്വിൽ എന്നിവരടക്കമാണ് പങ്കെടുത്തത്.

അതേസമയം, ചർച്ചയിലുണ്ടായ അപ്രതീക്ഷിത നേട്ടം പൗണ്ട് വിലയും ഉയർത്തിയിരിക്കുകയാണ്. ഡോളറിനും യൂറോയ്ക്കുമെതിരെ കരുത്തു നേടിയുള്ള പൗണ്ടിന്റെ തിരിച്ചു വരവ് വിപണിക്കും ഊർജ്ജം പകർന്നിട്ടുണ്ട്. ഡോളറിനെതിരെ 1.9 ശതമാനം വളർച്ചയും യൂറോയ്ക്കെതിരെ 1.5 ശതമാനം വളർച്ചയുമാണ് നേടിയത്. ബോറിസ് ജോൺസണും ലിയോ വരദ്റും തമ്മിൽ നടത്തിയ കൂടിക്കാഴ്ച നടത്തിയ പ്രതീക്ഷയാണ് പൗണ്ടിന് അപ്രതീക്ഷിത മാറ്റം ഉണ്ടാക്കിയത്. ബ്രക്സിറ്റിന് ഇനി ഇരുപതു ദിവസങ്ങൾ മാത്രം ശേഷിക്കവേ പൗണ്ട് വിലയിൽ ഉണ്ടായ മാറ്റം വിപണിക്കും കരുത്തു പകർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP