Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിഷ്‌കരിച്ച ബ്രെക്‌സിറ്റ് കരാറിനും പരാജയം തന്നെ; യൂറോപ്യൻ യൂണിയൻ വിടാനുള്ള കരാർ തള്ളുന്നത് മൂന്നാം തവണ; പ്രധാനമന്ത്രി തെരേസാ മേയുടെ കരാർ പാർലമെന്റ് തള്ളിയത് 344-286 എന്ന വോട്ട് നിലയിൽ; പാസായാൽ രാജിവെയ്ക്കാമെന്ന മേയുടെ പുത്തൻ വാഗ്ദാനത്തിന് പിന്നാലെയുള്ള കരാറും പച്ചതൊട്ടില്ല

പരിഷ്‌കരിച്ച ബ്രെക്‌സിറ്റ് കരാറിനും പരാജയം തന്നെ; യൂറോപ്യൻ യൂണിയൻ വിടാനുള്ള കരാർ തള്ളുന്നത് മൂന്നാം തവണ; പ്രധാനമന്ത്രി തെരേസാ മേയുടെ കരാർ പാർലമെന്റ് തള്ളിയത് 344-286 എന്ന വോട്ട് നിലയിൽ; പാസായാൽ രാജിവെയ്ക്കാമെന്ന മേയുടെ പുത്തൻ വാഗ്ദാനത്തിന് പിന്നാലെയുള്ള കരാറും പച്ചതൊട്ടില്ല

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രക്സിറ്റ് പ്രതിസന്ധി തുടരുന്നു. ബ്രിട്ടിഷ് പാർലമെന്റിൽ അവതരിപ്പിച്ച പരിഷ്‌കരിച്ച ബ്രെക്സിറ്റ് കരാറും പരാജയപ്പെട്ടു. പ്രധാനമന്ത്രി തെരേസാ മേയുടെ കരാർ 344- 286 വോട്ടിന് പാർലമെന്റ് തള്ളി. മൂന്നാംതവണയാണ് യൂറോപ്യൻ യൂണിയൻ വിടാനുള്ള കരാർ തള്ളുന്നത്. മുൻപ് രണ്ടു തവണ മേയുടെ കരാർ പാർലമെന്റ് വോട്ടിനിട്ടു തള്ളിയിരുന്നു. പ്രതിസന്ധിക്ക് പരിഹാരം കാണാൻ നേരത്തെ മേയെ മറികടന്ന് എംപിമാർ അവതരിപ്പിച്ച ഒരു ഡസണോളം പ്രമേയങ്ങളിൽ ഒന്നുപോലും പാസായിരുന്നില്ല.

ഇതോടെയാണു പാസായാൽ രാജിവയ്ക്കാം എന്ന വാഗ്ദാനത്തോടെ പുതിയ കരാറുമായി തെരേസാ മേ വീണ്ടുമെത്തിയത്. കരാർ പരാജയപ്പെട്ട സാഹചര്യത്തിൽ ഏഴ് സാധ്യതകൾക്കായി എംപിമാർക്ക് വോട്ട് ചെയ്യേണ്ടി വരും. ബ്രക്സിറ്റ് റദ്ദ് ചെയ്യുന്നതും സെക്കൻഡ് റഫറണ്ടവും ഈ ഏഴ് സാധ്യതകളിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

ബ്രക്സിറ്റ് വൈകിപ്പിക്കുന്നതിനാവശ്യപ്പെട്ട് തെരേസ യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് മുന്നിലെത്തിയതിനെ തുടർന്ന് ബ്രസൽസിൽ വച്ച് നടന്ന സമ്മിറ്റിൽ മാർച്ച് 29ന് യൂണിയനിൽ നിന്ന് വിട്ട് പോകുന്നതിന് പകരം ഏപ്രിൽ 12 വരെ തീയതി നീട്ടിക്കൊടുക്കാമെന്നാണ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ തെരേസയുടെ ഡീൽ പാസായാൽ മെയ് 22 വരെ തുടരാമെന്നും യൂണിയൻ അനുവാദം നൽകിയിരുന്നു. ഡീൽ പാസായില്ലെങ്കിൽ പകരമായി പ്ലാൻ ബി കണ്ടെത്തുന്നതിന് തെരേസയെ സഹായിക്കുന്നതിനായി എല്ലാ പാർട്ടികളിലെയും എംപിമാരുടെ സഹായം ഡൗണിങ് സ്ട്രീറ്റ് ചോദിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP