Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

39 കാരിക്ക് പിറന്നത് 18-ാമത്തെ കുഞ്ഞ്; ബ്രിട്ടണിലെ ഏറ്റവും വലിയ കുടുംബത്തിന് എങ്ങും കയ്യടി

39 കാരിക്ക് പിറന്നത് 18-ാമത്തെ കുഞ്ഞ്; ബ്രിട്ടണിലെ ഏറ്റവും വലിയ കുടുംബത്തിന് എങ്ങും കയ്യടി

ബ്രിട്ടണിലെ ലങ്കാഷെയർ മോർകാംബിലെ റാഡ്‌ഫോർഡ് കുടുംബത്തിലക്ക് കഴിഞ്ഞയാഴ്ച കടന്നുവന്നത് 18-ാമത്ത് അതിഥിയാണ്. 39 വയസ്സിനിടെ 18 കുട്ടികളെ പ്രസവിച്ച സ്യൂ റാഡ്‌ഫോർഡിന് തന്റെ വലിയ കുടുംബത്തെക്കുറിച്ച് അഭിമാനം മാത്രം. 18 കുട്ടികളെ വളർത്തിയിട്ടും ഒരു പൈസ പോലും സർക്കാരിൽനിന്ന് ആനുകൂല്യമായി വാങ്ങാത്ത ബ്രിട്ടണിലെ റാഡ്‌ഫോർഡ് കുടുംബത്തെ അഭിനന്ദിക്കുകയാണ് ഏവരും.

കഴിഞ്ഞ ബുധനാഴ്ചയാണ് 18-ാമത്തെ കുട്ടിയായി ഹാലി ആൽഫയെ സ്യൂ പ്രസവിച്ചത്. മോർകാംബിൽ ബേക്കറി ബിസിനസ് നടത്തുന്ന ഈ കുടുംബം ചൈൽഡ് ബെനഫിറ്റുകളൊന്നും ഇതുവരെ കൈപ്പറ്റിയിട്ടില്ല. ഇനിയും കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന ഇവർ, ഉടനെയൊന്നും പ്രസവം നിർത്താൻ ഉദ്ദേശമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞവർഷം 17-ാമത്തെ കുഞ്ഞിനെ സ്യൂ ഗർഭം ധരിച്ചെങ്കിലും, ആ പ്രസവം അലസിപ്പോവുകയായിരുന്നു. പിറക്കാതെപോയ ആ കുഞ്ഞിന്റെ ഓർമ്മയ്ക്കുവേണ്ടി ആ കുഞ്ഞിന് കരുതിവച്ചിരുന്ന ആൽഫിയെന്ന പേര് ഇപ്പോഴത്തെ കുഞ്ഞിന് നൽകിയിട്ടുണ്ട്. ഡിസംബറിലാണ് കുടുംബത്തിന്റെ വെബ്‌സൈറ്റിൽ സ്യൂ 18-ാമത്തെ പ്രസവം പ്രഖ്യാപിച്ചത്.



കഴിഞ്ഞ ചൊവ്വാഴ്ച സാധാരണപോലെത്തെ ചെക്കപ്പിനായാണ് റോയൽ ലങ്കാഷെയർ ആശുപത്രിയിൽ അവരെത്തിയത്. എന്നാൽ, പിന്നീട് പ്രസവവേദന അനുഭവപ്പെട്ട അവർ പിറ്റേന്ന് കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. 21 വയസ്സുള്ള സോഫിയും ക്രിസും മുതൽ ഇപ്പോൾ പിറന്ന ആൽഫി വരെയുള്ള മക്കൾ ഒരുമിച്ചാണ് താമസിക്കുന്നത്. റാഡ്‌ഫോർഡ് ദമ്പതിമാർക്ക് രണ്ട് പേരക്കുട്ടികളുമുണ്ട്.

സ്യൂവിന്റെ 14-ാം വയസ്സിലാണ് അവർ ആദ്യമായി ഗർഭിണിയാകുന്നത്. കുട്ടിക്കാലം മുതൽക്കെ പ്രണയത്തിലായിരുന്നു സ്യൂവും ഭർത്താവ് നോയലും. ഇത്രയേറെ മക്കൾ പിറന്നിട്ടും, ഇനിയും കുട്ടികൾ വേണമെന്ന ആഗ്രഹത്തിലാണ് ഇരുവരും. ഇപ്പോഴത്തെ കുട്ടി അവസാനത്തേതായിരിക്കുമോ എന്ന് തീർത്തുപറയാൻ സ്യൂ തയ്യാറല്ല. ഇനിയൊരു കുഞ്ഞിനുവേണ്ടി ശ്രമിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കില്ലെന്ന് അവർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP