Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമൽ ക്ലൂണിക്ക് ബ്രിട്ടീഷ് സർക്കാരിന്റെ പിന്തുണ; മീറ്റിംഗുകളിൽ ചെറി ബ്ലെയർക്ക് നിരോധനം

അമൽ ക്ലൂണിക്ക് ബ്രിട്ടീഷ് സർക്കാരിന്റെ പിന്തുണ; മീറ്റിംഗുകളിൽ ചെറി ബ്ലെയർക്ക് നിരോധനം

ടവിലാക്കപ്പെട്ട മാലിദ്വീപിലെ മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ പുറത്തിറക്കാൻ വേണ്ടി വാദിക്കുന്ന അമൽ ക്ലൂണിക്ക് പിന്തുണയേകാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. എന്നാൽ അതേ സമയം നഷീദിനെതിരായി മാലിദ്വീപ് സർക്കാരിന് വേണ്ടി വാദിക്കുന്ന ചെറി ബ്ലെയർക്ക് മീറ്റിംഗുകളിൽ നിരോധനമേർപ്പെടുത്താനും ഫോറിൻ ഓഫീസ് തീരുമാനിച്ചു. മുഹമ്മദ് നഷീദിന്റെ ഭാവിയെപ്പറ്റി ചർച്ച ചെയ്യുന്നതിന് വേണ്ടി വിളിച്ച് കൂട്ടിയ ഒരു മീറ്റിംഗിൽ പങ്കെടുക്കുന്നതിൽ നിന്നാണ് ഫോറിൻ ഓഫീസ് മിനിസ്റ്ററായ ഹ്യൂഗോ സ്വിർ ചെറി ബ്ലെയറിനെ വിലക്കിയത്. 2008ൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മാലിദ്വീപിലെ ആദ്യ പ്രസിഡന്റായ നഷീദിനെ എങ്ങനെയെങ്കിലും പുറത്തിറക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ് അമൽ ക്ലൂണി. എന്നാൽ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യയും ഒംനിയ സ്ട്രാറ്റജി എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ചെറി ബ്ലെയറാണ് മാലിദ്വീപ് സർക്കാരിനു വേണ്ടി നഷീദിനെതിരായി കോടതിയിലെത്താറുള്ളത്. ഇത്തരത്തിൽ രണ്ടു ബ്രിട്ടീഷ് വനിതകൾ തമ്മിലുള്ള വാദമെന്ന നിലയിൽ പ്രസ്തുത കേസിന് ഇംഗ്ലണ്ടിൽ വലിയ പ്രാധാന്യമാണ് കിട്ടക്കൊണ്ടിരിക്കുന്നത്.

അഭിഭാഷയ്‌ക്കെന്നതിന് പുറമെ മനുഷ്യാവകാശ പ്രവർത്തക കൂടിയായ അമൽ പ്രതിഫലം പോലും കൈപ്പറ്റാതെയാണ് നഷീദിന് വേണ്ടി നിയമയുദ്ധം നടത്തുന്നത്. എന്നാൽ ചെറിബ്ലെയർ വൻ പ്രതിഫലം വാങ്ങിയാണ് കേസിനായി ഹാജരാകുന്നത്. 2012ലാണ് നഷീദിനെ അട്ടിമറിയിലൂടെ പുറത്താക്കിയത്. തുടർന്ന് സ്വേച്ഛാധിപത്യ ഭരണകൂടം അദ്ദേഹത്തെ തീവ്രവാദ കുററം ചുമത്തി 13 വർഷത്തേക്ക് തടവിലിടുകയായിരുന്നു.നഷീദിന്റെ മോചനവുമായി ബന്ധപ്പെട്ട് പുതിയ ശ്രമങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ഫോറിൻ ഓഫീസ് മിനിസ്റ്ററായ ഹ്യൂഗോ സ്വിർ കഴിഞ്ഞയാഴ്ച മാലിദ്വീപ് ഫോറിൻ മിനിസ്റ്ററായ ദുന്യ മൗമൂണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്കൊപ്പം ചെറി ബ്ലെയറിനെയും കൂട്ടാൻ മൗമൂൺ നിർബന്ധം പിടിച്ചെങ്കിലും അതിന് സ്വിർ തയ്യാറായില്ല. ഒരു പ്രൈവറ്റ് ലീഗൽ അഡൈ്വസറുടെ സാന്നിധ്യത്തിൽ തനിക്ക് മാലിദ്വീപ് ഫോറിൻ മിനിസ്റ്ററെ കാണേണ്ടതില്ലെന്നായിരുന്നു സ്വിറിന്റെ പക്ഷം. എന്നാൽ ചെറി ബ്ലെയറിന്റെ സാന്നിധ്യമില്ലാതെ ചർച്ചയ്ക്ക് തയ്യാറാകാൻ മൗമൂൺ വിസമ്മതിച്ചതിനാൽ ഈ മീറ്റിഗ് റദ്ദാക്കപ്പെടുകയും ചെയ്തു. ചെറിയുടെ ഉപദേശപ്രകാരമാണോ മൗമൂൺ ഇത് റദ്ദാക്കിയതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 

ഇത്തരത്തിൽ ചെറി ബ്ലെയറിനോട് കടുത്ത നടപടി സ്വീകരിച്ച ബ്രിട്ടീഷ് സർക്കാർ അമൽ ക്ലൂണിക്ക് തികഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് നൽകുന്നത്. ഹോളിവുഡ് നടനായ ജോർജ് ക്ലൂണിയുടെ ഭാര്യയായ അമലിന് ഇതിനെത്തുടർന്ന് സ്വിറുമായി ജൂണിൽ തന്നെ ചർച്ച ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ഇതിന് പുറമെ നഷീദിന്റെ ഭാര്യയായ ലൈല അലിയ്‌ക്കൊപ്പം പ്രധാനമന്ത്രി കാമറോണിനെ കാണാനും അമലിന് അവസരം ലഭിച്ചിരുന്നു. ചെറി ബ്ലെയറിനോട് ഫോറിൻ ഓഫീസ് സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് ഒരു നയതന്ത്ര ഉറവിടം രംഗത്തെത്തിയിട്ടുണ്ട്. സാധാരണ രണ്ടു വ്യത്യസ്ത രാജ്യങ്ങളിലെ മന്ത്രിമാർ തമ്മിൽ ചർച്ച നടത്തുമ്പോൾ അതിന് അഭിഭാഷകരുടെ സാന്നിധ്യം വേണ്ടെന്നും മന്ത്രിമാർ നേരിട്ട് ചർച്ച നടത്തുന്നതാണ് പ്രൊട്ടോക്കോളെന്നും ഉറവിടം പറയുന്നു. മുൻ മാലിദ്വീപ് പ്രസിഡന്റായ അബ്ദുൾ ഗയൂമിന്റെ പുത്രിയാണ് മാലിദ്വീപ് ഫോറിൻ മിനിസ്റ്ററായ ദുന്യ മൗമൂൺ. 2008ൽ നഷീദിനെ അട്ടിമറിച്ചാണ് അബ്ദുൾ ഗയൂം അധികാരം പിടിച്ചെടുത്തത്. അദ്ദേഹത്തെ സ്വേച്ഛാധിപതിയായാണ് വിമർശകർ വിലയിരുന്നത്. ഈ മാസം ആദ്യം ഈ കേസുമായി ബന്ധപ്പെട്ട വിചാരണയിൽ അമൽ ക്ലൂണി ഹാജരായിരുന്നു. അവർക്കെതിരെ ചെറി ബ്ലെയറിന്റെ സ്ഥാപനത്തിലെ അഭിഭാഷകർ ഇതിനെതിരെ ഹാജരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP