Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരാഴ്‌ച്ച കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ആയെങ്കിലും ഒരു വർഷമായിട്ടും വീട്ടിൽ പോകാതെ ഒരമ്മയും മകളും; താമസിക്കാൻ വീടില്ലാത്തതിനാൽ ആശുപത്രിയെ വീടാക്കി കുടുംബം; സായിപ്പിന്റെ നാട്ടിലെ ആശുപത്രിയിലും കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്

ഒരാഴ്‌ച്ച കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ആയെങ്കിലും ഒരു വർഷമായിട്ടും വീട്ടിൽ പോകാതെ ഒരമ്മയും മകളും; താമസിക്കാൻ വീടില്ലാത്തതിനാൽ ആശുപത്രിയെ വീടാക്കി കുടുംബം; സായിപ്പിന്റെ നാട്ടിലെ ആശുപത്രിയിലും കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യയിലെ അസൗകര്യങ്ങൾ ചൂണ്ടി കളിയാക്കൻ ബ്രിട്ടീഷ് സായിപ്പന്മാർ ഒട്ടും പിന്നിലല്ല. എന്നാൽ, സായിപ്പിന്റെ നാട്ടിലെ ആശുപത്രിയിലെ ചില സംഭവങ്ങൾ കേട്ടാൽ തിരിച്ചു കളിയാക്കാൻ അവസരവും ഉണ്ടാകും. അത്തരമൊരു കഥയാണ് നോർത്ത് ലണ്ടനിലെ ബാർനെറ്റ് എൻഎച്ച് എസ് ആശുപത്രയിൽ നിന്നും പുറത്തുന്നത്. ഹോസ്പിറ്റലിൽ 15 മാസങ്ങൾക്ക് മുമ്പ് ചികിത്സക്കെത്തിയ റുത്ത് കിഡാനെ (21)യും കൂട്ടിനെത്തിയ അമ്മ മിമി ടെബ്ജെയും (50) ഇനിയും തിരിച്ച് പോയിട്ടില്ലെന്ന് റിപ്പോർട്ട്.

റുത്തിന്റെ അസുഖം ഒരാഴ്ചകകം മാറി ഡിസ്ചാർജ് ചെയ്തിട്ടും വീട്ടിൽ പോകാമെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടും ബാർനെറ്റ് ഹോസ്പിറ്റലിൽ നിന്നും തിരിച്ച് പോകാൻ ഇവർ തയ്യാറാകുന്നില്ലെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. താമസിക്കാൻ വീടില്ലാത്തതിനാൽ ഇവർ ഹോസ്പിറ്റലിൽ തന്നെ താമസിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എൻഎച്ച്എസ് നാണക്കേടിന്റെ കാരണം തേടുന്നവർക്കായാണ് ലിൻകോളിൻഷെയറിൽ നിന്നുള്ള ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്.

ലിൻകോളിൻഷെയറിലെ ഗ്രിംസ്ബിയിൽ തങ്ങൾക്ക് കൗൺസിൽ ഹോമില്ലാത്തതാണ് ഇവരെ എൻഎച്ച്എസ് ആശുപത്രിയിൽ മാസങ്ങളോളം അനാവശ്യമായി തങ്ങുന്നതിന് നിർബന്ധിതരാക്കിയിരിക്കുന്നത്.നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ റുത്തിന് ഒരു വീൽചെയറോ അല്ലെങ്കിൽ മൊബിലിറ്റി സ്‌കൂട്ടറോ അത്യാവശ്യമാണ്. ഇവരുടെ റൂമിലേക്ക് റുത്തിന്റെ അമ്മയ്ക്ക് പതിവായി കത്തുകൾ വരുകയും അസോസ് തുണിത്തരങ്ങൾ വരുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ 15 മാസത്തോളം കാലം ഇവർ ആശുപത്രിയിൽ വെറുതെ താമസിച്ചതിലൂടെ നികുതിദായകന്റെ കീശയിൽ നിന്നും 150,000 പൗണ്ടിൽ കൂടുതലാണ് അനാവശ്യമായി ചെലവഴിക്കേണ്ടി വന്നിരിക്കുന്നത്.

എന്നാൽ ഗ്രിസ്ബിയിൽ ശരാശരി വീട് വില വെറും 147,000 പൗണ്ട് മാത്രമാണ്. അതായത് അവർക്ക് കൗൺസിൽ ഹൗസ് അനുവദിച്ചിരുന്നെങ്കിൽ ഇത്രം നഷ്ടം സംഭവിക്കില്ലായിരുന്നുവെന്ന് ചുരുക്കം. റുത്തും മിമിയും ഇത്തരത്തിൽ ആശുപത്രിയിൽ അനാവശ്യമായി തങ്ങിയതിലൂടെ ഇക്കാലത്തിനിടെ നൂറിലധികം രോഗികൾക്ക് ബെഡ് ലഭിക്കാത്ത ദുരവസ്ഥയുണ്ടായെന്നാണ് വിദഗ്ദർ എടുത്ത് കാട്ടുന്നത്. സാധാരണ ആശുപത്രിയിലെ ഇൻപേഷ്യന്റുമാർ ശരാശറി അഞ്ച് ദിവസത്തിൽ താഴെ മാത്രമാണ് ഉണ്ടാവാറുള്ളത്.

നോർത്ത് ഈസ്റ്റ് ലിൻകോളിൻഷെയർ കൗൺസിലിന് ഇവർക്ക് ഗ്രിംസ്ബിയിൽ പുതിയൊരു വീട് ഇതുവരെ കണ്ടെത്താൻ സാധിക്കാത്തതാണ് ഈ ഒരു നഷ്ടമുണ്ടായതെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് ഇവര് താമസിച്ചിരുന്നത്. എന്നാൽ ഇതിലേക്ക് ഒരു പുതിയ താമസക്കാരൻ വന്നതിനെ തുടർന്ന്ഇവർ മാറിക്കൊടുക്കാൻ നിർബന്ധിതരാവുകയും വീട് നഷ്ടപ്പെട്ട് ആശുപത്രിയിൽ തങ്ങുകയുമായിരുന്നു. വികലാംഗയായ റുത്ത് വ്യക്തമാകാത്ത കാരണങ്ങളാലാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. ഈ അമ്മയും മകളും നോർത്ത് ഈസ്റ്റ് ലിൻകോളിൻഷെയറിൽ രജിസ്ട്രർ ചെയ്തതിനാൽ തങ്ങൾക്ക് ഇക്കാര്യത്തിൽ സഹായിക്കാൻ സാധിക്കില്ലെന്നാണ് ബാർനെറ്റ് കൗൺസിൽ പ്രതികരിച്ചിരിക്കുന്നത്. ഇതിനിടെ ഹോസ്പിറ്റൽ ഇവർക്കുള്ള ജീവിതച്ചെലവുകൾ നൽകുന്നത് തുടർന്ന് വരുകയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP