Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈബർ ഖിലാഫത്തിൽ ജുനൈദ് ഹുസൈൻ; ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ മോഹിച്ച റെയാദ് ഖാൻ; പിസ ഡെലിവറി ചെയ്ത് ഭീകരനായ റുഹുൾ അമിൻ; സിറിയയിൽ കൊല്ലപ്പെട്ട മൂവരുടെയും കഥ ഇങ്ങനെ

സൈബർ ഖിലാഫത്തിൽ ജുനൈദ് ഹുസൈൻ; ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ മോഹിച്ച റെയാദ് ഖാൻ; പിസ ഡെലിവറി ചെയ്ത് ഭീകരനായ റുഹുൾ അമിൻ; സിറിയയിൽ കൊല്ലപ്പെട്ട മൂവരുടെയും കഥ ഇങ്ങനെ

ലണ്ടൻ: ഐസിസിലേക്ക് വൻതോതിൽ ബ്രിട്ടീഷ് യുവതീയുവാക്കൾ ചേരാൻ പോകുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണല്ലോ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇവരിൽ മിക്കവരും ഉന്നത വിദ്യാഭ്യാസം നേടിയവരും വ്യക്തിപരമായ നിരവധി സവിശേഷ കഴിവുകളുള്ളവരുമാണെന്നതാണ് ദുഃഖകരമായ സത്യം. ഇവരുടെ വിലപ്പെട്ട കഴിവുകൾ ഭീകരർ വിനാശകരമായ കാര്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്നുവെന്നതാണ് അപകടകരമായ യാഥാർത്ഥ്യം.

ഓഗസ്റ്റ് 21ന് ബ്രിട്ടണിലെ ലിൻകോളിൻ ഷെയറിൽ നിന്നും അയച്ച ആളില്ലാ വിമാനം സിറിയയിൽ എത്തി വകവരുത്തിയ ബ്രിട്ടീഷ് ജിഹാദി യുവാക്കളും തങ്ങളുടെ രംഗങ്ങളിൽ കഴിവുതെളിയിച്ചവരും പിന്നീട് ഭീകരതയിലേക്ക് വഴിതെറ്റിയവരുമായിരുന്നു.കൊല്ലപ്പെട്ട കാർഡിഫിൽ നിന്നുള്ള റെയാദ് ഖാൻ, അബെർദീനിൽ നിന്നുള്ള റുഹുൾ അമിൻ,ബർമിങ്ഹാമിൽ നിന്നുള്ള ജുനൈദ് ഹുസൈൻ എന്നിവർ വ്യക്തിപരമായ കഴിവുകൾ പിൽക്കാലത്ത് ഐസിസിന് വേണ്ടി തുലച്ചവരാണെന്ന് വ്യക്തമായിട്ടുണ്ട്. സൈബർലാഭത്തിൽ വിശ്വസിച്ചയാളായിരുന്നു ഐടി വിഗദ്ധനായ ജുനൈദ്. കാർഡിഫിൽ നിന്നുള്ള റെയാദ് ഖാനാകട്ടെ ബ്രിട്ടനിലെ ആദ്യത്തെ ഏഷ്യൻ വംശജനായ പ്രധാനമന്ത്രിയാകുന്നത് സ്വപ്‌നം കണ്ട യുവാവായിരുന്നു. റുഹുൾ അമിനാകട്ടെ പിസ ഡെലിവറി ചെയ്ത് ഭീകരനായ ചെറുപ്പക്കാരനായിരുന്നു.

ബർമിങ്ഹാമിലെ മിടുക്കനായ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന ജുനൈദ് ഹുസൈൻ എന്ന 21 കാരൻ ആസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഐടി പഠിച്ചത്. ഐടി രംഗത്തെ ഒരു ബുദ്ധിരാക്ഷസനായിരുന്നു ജുനൈദ്. ശാന്തസ്വഭാവക്കാരനായ ജുനൈദ് നല്ല കുടുംബപാരമ്പര്യമുള്ളയാളുമാണ്.പിന്നീട് കുപ്രസിദ്ധനായ ബ്രിട്ടീഷ് കമ്പ്യൂട്ടർ ഹാക്കറായായിരുന്നു ഇയാളുടെ പരിണാമം. യുഎസ്, യുകെ, യൂറോപ്പിലെ വിവിധ ഇടങ്ങൾ
എന്നിവിടങ്ങളിൽ നടന്ന സൈബർ ആക്രമണങ്ങളുടെ ഉത്തരവാദി ജുനൈദായിരുന്നു. 2012ൽ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് ജുനൈദിനെ ആറ് മാസം തടവിലിട്ടിരുന്നു. തുടർന്ന് വീണ്ടും അറസ്റ്റിലായെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.ഐസിസ് ബന്ധം സംശയിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിൽ ജുനൈദിന്റെ വീട്ടിൽ കൗണ്ടർ ടെററിസം ഓഫീസർമാർ റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ വർഷം അവസാനമാണ് ജാമ്യത്തിനിടെ ജുനൈദ് സിറിയയിലേക്ക് കടന്ന് ഐസിസിൽ സജീവമായത്. അവിടുത്തെ സൈബർ കലിഫത്തിന്റെ നേതൃത്വസ്ഥാനത്തായിരുന്നു.വിജെ ഡേയ്ക്കിടെ ബ്രിട്ടനിൽ ഐസിസ് നടത്താനൊരുങ്ങിയ ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ ജുനൈദ് പ്രധാന പങ്കാണ് വഹിച്ചത്.

ഏഷ്യൻ വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ കൊതിച്ച ചെറുപ്പക്കാരനാണ് കാർഡിഫിൽ നിന്നുള്ള റെയാദ് ഖാൻ.മുൻ ലേബർ ഫ്രന്റ് ബെഞ്ചറായ എഡ്ബാൾ റെയാദ് ഖാൻ പഠിക്കുന്ന കാർഡിഫിലെ സ്‌കൂളിൽ 2009ൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ തൊട്ടടുത്ത് നിന്ന് ഫോട്ടോ എടുത്തിരുന്നു.മിതമായ നിലപാടുകളുള്ള റെയാദ് ഖാൻ ഒരു പ്രതിഭയായിരുന്നുവെന്നാണ് മുൻ സഹപാഠികൾ ഓർമിക്കുന്നത്.എന്നാൽ 2013ൽ ഖാന്റെ നിലപാടുകൾ മതപരമായിത്തീരുകയും പിന്നീട് അത് തീവ്രവാദപരമായിത്തീരുകയും ചെയ്തു. സൗദിയിലെ മദിനാ യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ ചെന്നപ്പോഴായിരുന്നു ഈ മാറ്റമുണ്ടായത്. റാഖയിലെത്തിയപ്പോൾ ഐസിസ് നടത്തുന്ന അരുംകൊലകളെ ന്യായീകരിച്ച് റെയാദ് രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് മണ്ണിൽ ഭീകരവാദം വളർത്താൻ ശ്രമിക്കുന്നുവെന്ന് തെളിഞ്ഞതോടെ കഴിഞ്ഞമാസം ബ്രിട്ടനിലെ കൊ ടും കുറ്റവാളികളുടെ ലിസ്റ്റിൽ റെയാദ് സ്ഥാനം പിടിച്ചു.

പിസ ഡെലിവറി ചെയ്ത് ഭീകരനായ ചരിത്രമായണ് അബെർദീൻകാരനായ റുഹുൾ അമിനുള്ളത്. കഴിഞ്ഞ വർഷം ജൂണിൽ റെയാദ് ഖാനൊപ്പം ഐസിസ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് അമിൻ കുപ്രസിദ്ധനാകുന്നത്. ജിഹാദില്ലാതെ ജീവിതമില്ലെന്ന ടൈറ്റിൽ ചെയ്ത വീഡിയോ ആയിരുന്നു അത്. ബംഗ്ലാദേശിലാണ് അമിൻ ജനിച്ചത്. ക്രിക്കറ്റിൽ പാടവമുള്ള തങ്ങളുടെ പഴയ സഹപാഠി ഭീകരനായെന്ന് വിശ്വസിക്കാൻ ഇപ്പോഴും സഹപാഠികൾക്കാകുന്നില്ല. ഐസിസിൽ ചേരാൻ സിറിയയിലേക്ക് പോകുന്നതിന് മുമ്പ് ഈ യുവാവ് സലോൺ ഷോപ്പിലും സ്‌പൈസ് ഷോപ്പിലും പിസ ഡെലിവറി ബോയ് ആയി പ്രവർത്തിച്ചിരുന്നു.അല്ലാഹുവിന് വേണ്ടി ജോലിയും കുടുംബവും മറ്റ് സുഖസൗകര്യവും വെടിഞ്ഞ് ജിഹാദിനിറങ്ങണമെന്നായിരുന്നു മെഷീൻ ഗണ്ണുമേന്തി പ്രത്യക്ഷപ്പെട്ട വീഡിയോയിൽ അമിൻ ആഹ്വാനം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP