Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് രോഗശാന്തിയില്ല; വിട്ടുമാറാത്ത പനി തുടർന്നതോടെ ആശുപത്രിയിൽ അടിയന്തരമായി അഡ്‌മിറ്റാകാൻ ഡോക്ടറുടെ നിർദ്ദേശം; ആശുപത്രിയിലായ പ്രധാനമന്ത്രിയുടെ അഭാവത്തിൽ കൊറോണ അവലോകനം നടത്തുക വിദേശകാര്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കൊറോണ ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ രോഗം മാറാത്തതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിട്ടുമാറാത്ത പനിയെത്തുടർന്നാണ് ഞായറാഴ്ച വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് മുൻകരുതൽ നടപടിയെന്നോണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇപ്പോഴും ചുമതലകൾ പ്രധാനമന്ത്രിക്കാണെങ്കിലും തിങ്കളാഴ്ചത്തെ കൊറോണ അവലോകന യോഗം വിദേശ കാര്യ സെക്രട്ടറിയുടെ അധ്യക്ഷതയിലാവും നടക്കുക.പ്രധാനമന്ത്രിക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിട്ട് പത്ത് ദിവസമായി. പത്ത് ദിവസം കഴിഞ്ഞിട്ടും രോഗ ലക്ഷണങ്ങൾ കാണിക്കുകയും രോഗം ഭേദമാവാതിരിക്കുകയും ചെയ്യുന്നതിനാലാണ് മുൻകരുതൽ നടപടിയെന്നോണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രധാനമന്ത്രിയെ വീണ്ടും ടെസ്റ്റിന് വിധേയമാക്കും.ബോറിസ് ജോൺസൺ ശക്തനായ മനുഷ്യനാണെന്നും രോഗത്തെ അതിജീവിച്ച് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ ട്രംപ് പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP