Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊടുമുടിയുടെ മുകളിൽ കയറി പൂർണ നഗ്‌നയായി നടന്ന യുവതി അറസ്റ്റിൽ; ഭൂകമ്പത്തിന്റെ കാരണം നഗ്‌നതാ പ്രദർശനമാണെന്ന് നാട്ടുകാർ

കൊടുമുടിയുടെ മുകളിൽ കയറി പൂർണ നഗ്‌നയായി നടന്ന യുവതി അറസ്റ്റിൽ; ഭൂകമ്പത്തിന്റെ കാരണം നഗ്‌നതാ പ്രദർശനമാണെന്ന് നാട്ടുകാർ

ഗ്‌നതാ പ്രദർശനം ഭൂകമ്പമുണ്ടാക്കുമോ? ഉണ്ടാക്കുമെന്നാണ് മലേഷ്യക്കാർ പറയുന്നത്. ഇവിടുത്തെ ഒരു കൊടുമുടിയുടെ മുകളിൽ ഒരു ബ്രിട്ടീഷ് യുവതി പൂർണനഗ്‌നയായി നടന്നതിനാലാണ് ഇവിടെ ഭൂകമ്പമുണ്ടായതെന്നാണ് തദ്ദേശീയരിൽ ചിലർ വിശ്വസിക്കുന്നതെന്നാണ് റിപ്പോർട്ട്. കൊടുമുടിയുടെ മുകളിൽ നൂൽബന്ധമില്ലാതെ നടന്ന ബ്രിട്ടീഷ് ബാക്ക്പാക്കറായ യുവതി അറസ്റ്റിലാവുകയും ചെയ്തു. 24 കാരിയായ എലെനർ ഹാക്കിൻസാണീ കഥയിലെ വില്ലത്തി.

മുൻ പബ്ലിക്ക് സ്‌കൂൾ ഹെഡും കൂടെയുണ്ടായിരുന്ന അഞ്ച് പാശ്ചാത്യ ടൂറിസ്റ്റുകളും മലേഷ്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിക്ക് മുകളിൽ ഈ വിധത്തിൽ കയറുകയും അവിടെയുള്ള ദൈവങ്ങളെ കോപിപ്പിക്കുകയും തൽഫലമായി ഭൂകമ്പമുണ്ടാവുകയും ചെയ്തുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഭൂകമ്പത്തിൽ 18 പേർ മരിച്ചിരുന്നു. ക്വലാംലം പൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എലെനറെ സബാഹ് വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അസഭ്യതാ പ്രദർശനക്കുറ്റം ചുമത്തി തന്നെ ലോക്കപ്പിലിട്ടതിൽ ഈ എയറോസ്‌പേസ് എൻജിനീയറിങ് വിദ്യാർത്ഥിനി മാനസികമായി തളർന്നിരിക്കുകയാണ്. ഇതിനെ തുടർന്ന് ഇവർക്ക് മൂന്ന് മാസമെങ്കിലും തടവ് ശിക്ഷ ലഭിച്ചേക്കും. ഡെർബി സ്വദേശിനിയാണ് യുവതി. ഇവരുടെ പിതാവായ ടിം ഹാക്കിൻസ് ഡെർബിയിൽ ഒരു എൻജിനീയറിങ് വ്യവസായം നടത്തുകയാണ്.

ഇന്നലെ രാവിലെ തന്നോട് സംസാരിക്കവെ തന്റെ മകളുടെ സ്വരത്തിൽ ഭയമുണ്ടെന്നാണ് ആ പിതാവ് വെളിപ്പെടുത്തിയത്. തന്റെ മകളുടെ മേൽ വ്യാജക്കുറ്റം കെട്ടിയേൽപിക്കാൻ ശ്രമിക്കുകയാണെന്ന് ടിം ഹോക്കിൻസ് ആരോപിക്കുന്നു. അവൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മലേഷ്യൻ അധികൃതരോട് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എലെനർ ഇപ്പോൾ മറ്റ് മൂന്ന് പാശ്ചാത്യ ടൂറിസ്റ്റുകൾക്കുമൊപ്പം റിമാൻഡിലാണ്. അവരെ എപ്പോഴാണ് കോടതിയിൽ ഹാജരാക്കുകയെന്ന് അറിയില്ലെന്നാണ് എലെനയുടെ അഭിഭാഷകനായ റോണി ചാം പറയുന്നത്. വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ ഹാജരാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു. എലെന ഇപ്പോൾ സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റിയിൽ മാസ്റ്റർ ഇൻ എയറോട്ടിക്‌സിന് പഠിച്ച് കൊണ്ടിരിക്കുകയാണ് എലെന ഇപ്പോൾ.

എലെനയ്ക്ക് പുറമെ കാനഡക്കാരിയായ ലിൻഡ്‌സെ പീറ്റർസൺ, സഹോദരി ഡാനിയെല്ല, ഡച്ച് കാരനായ സ്‌നെൽ തുടങ്ങിയവരും മലേഷ്യയിൽ കസ്റ്റഡിയിലാണ്. ഇവർമൂവരും സബാഹിലെ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇവരെ നയിച്ചിരുന്ന മറ്റൊരു കനേഡിയനായ എമിൽ കാമിൻസ്‌കിയെ ഇന്നലെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

കിനാബലു കൊടുമുടിക്ക് മുകളിൽ കയറി മെയ്‌ 30ന് നഗ്‌ന ഫോട്ടോകളെടുത്ത പത്ത് പേരിൽ ഉൾപ്പെട്ടവരാണെന്നാണ് കരുതുന്നത്. ഇവ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. 6.0 മാഗ്‌നിറ്റിയൂഡിലുള്ള ഭൂകമ്പം വെള്ളിയാഴ്ചയായിരുന്നു ഇവിടെയുണ്ടായത്. ഇതിനെ തുടർന്ന് 18 പർവതാരോഹകർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് കാരണം വിദേശികളുടെ നഗ്‌നതാ പ്രദർശനമാണെന്നാണ് ഇവിടുത്തുകാർ ആരോപിക്കുന്നത്.
 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP