Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനക്കൂട്ടത്തിന്റെ കാടത്തത്തിൽ ലോകത്തിന് മുമ്പിൽ തല കുനിച്ച് ഇന്ത്യ; കുട്ടിക്കടത്ത് ആരോപിച്ച് ബംഗാളിൽ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ജനക്കൂട്ടം തല്ലിക്കൊന്നു വാർത്ത ഞെട്ടലോടെ പ്രസിദ്ധീകരിച്ച് വിദേശ മാധ്യമങ്ങൾ; കുട്ടിയെ തട്ടിക്കൊണ്ടു പോകൽ കഥ നാട്ടുകാർ മെനഞ്ഞതെന്നും വ്യക്തം

ജനക്കൂട്ടത്തിന്റെ കാടത്തത്തിൽ ലോകത്തിന് മുമ്പിൽ തല കുനിച്ച് ഇന്ത്യ; കുട്ടിക്കടത്ത് ആരോപിച്ച് ബംഗാളിൽ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ജനക്കൂട്ടം തല്ലിക്കൊന്നു വാർത്ത ഞെട്ടലോടെ പ്രസിദ്ധീകരിച്ച് വിദേശ മാധ്യമങ്ങൾ; കുട്ടിയെ തട്ടിക്കൊണ്ടു പോകൽ കഥ നാട്ടുകാർ മെനഞ്ഞതെന്നും വ്യക്തം

കൊൽക്കത്ത: ലോകത്തിന് മുന്നിൽ രാജ്യത്തെ നാണം കെടുത്തുന്ന നിരവധി വാർത്തകൾ ഇടയ്ക്കിടെ പുറത്തുവന്നിട്ടുണ്ട്. പശുക്കടത്തിന്റെ പേരിൽ പച്ചക്ക് ആളുകളെ കൊലപ്പെടുത്തുന്ന സംഭവങ്ങൾക്ക് പിന്നാലെ കുട്ടിക്കടത്ത് ആരോപിച്ച് ഒരു ബംഗാളി സ്ത്രീയെ ജനക്കൂട്ടം തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ മുർഷിയാബാദിൽ കഴിഞ്ഞ ദിവസമാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. 42 കാരിയായ ഒടേര ബിബി എന്ന സ്ത്രീയാണ് ഈ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഈ വാർത്ത പാശ്ചാത്യ ലോകം അതിവേഗമാണ് ഷെയർ ചെയ്യപ്പെട്ടത്. ഇന്ത്യക്ക് നാണക്കേടുണ്ടാക്കും വിധത്തിൽ ഈ വാർത്ത അതിവേഗം ഷെയർ ചെയ്യപ്പെടുകയാണ്.

മുർഷിദാബാദ് ജില്ലയിലെ സിക്കന്ദരയിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയുള്ള മിഥിപുർ-പനാനഗർ ഗ്രാമത്തിലാണ് ഒടേര താമസിച്ചിരുന്നത്. ഒട്ടേരയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.ചൊവ്വാഴ്ച വെളുപ്പിന് മൂന്ന് മണിയോടെ കൈക്കുള്ളിൽ എന്തോ അടക്കി പിടിച്ച നിലയിൽ ദിലിപ് ഖോഷ് എന്ന വ്യക്തിയുടെ വീടിനുള്ളിൽ ഒടേര കടക്കുന്നത് ആരോ കണ്ടിരുന്നു. ദിലീപിന്റെ മകളെ തട്ടിക്കൊണ്ടു പോകാൻ ഒടേര ആസൂത്രണം ചെയ്തതായി നാട്ടുകാർ കഥ മെനയുകയായിരുന്നു. ദിലീപിന്റെ മകളെ തട്ടിക്കൊണ്ടു പോകാനായി കയ്യിൽ ക്ലോറോഫോം ഒടേര കരുതിയിരുന്നതായി കഥ പരക്കുകയും ചെയ്തു.

നിയന്ത്രണം വിട്ട ജനക്കൂട്ടം വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറി ഒടേരയെ പിടിച്ചു കെട്ടി. താൻ നിരപരാധിയാണെന്ന് പലവട്ടം ജനക്കൂട്ടത്തെ ബോധ്യപ്പെടുത്താൻ ഒടേര ശ്രമിച്ചുവെങ്കിലും ദയനീയമായി പരാജയപ്പെട്ടു. ഒടേര ബംഗ്ലാദേശുകാരിയാണെന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും സ്ഥിരം കലാപരിപാടിയാണെന്നും ചിലർ വിലയിരുത്തി. ആൾക്കൂട്ടത്തിനിടയിൽ ഒടേരയുടെ വസ്ത്രം ഭാഗികമായി ഉരിഞ്ഞുമാറ്റി അപമാനിക്കുവാനും ശ്രമം ഉണ്ടായി.

ട്രക്കിൽ കെട്ടിയിട്ട ശേഷം ജനക്കൂട്ടം ഒടേരയുടെ വസ്ത്രം വലിച്ചു കീറുകയും മുടി മുറിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ജനക്കൂട്ടം ഇടപെടാൻ അനുവദിച്ചില്ല. ഒടുവിൽ നീണ്ട നേരത്തെ പരിശ്രമത്തിന് ശേഷം റീഎൻഫോഴ്സ്മെന്റ് സേന വന്ന് സ്ത്രീയെ രക്ഷിപ്പെടുത്തിയെങ്കിലും മരണത്തിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞില്ല. ജൂൺ മുതൽ ഝാർഖണ്ഡിന്റെ പരിസര പ്രദേശങ്ങളിൽ നിന്ന് നിരവധി കൂട്ടികളെയാണ് കാണാതായിരുന്നത്. ഒടേര കുട്ടിക്കടത്തുകാരിയാണെന്ന വാദം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒടേരയുടെ കൊലപാതകത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP