Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡിന്റെ ഇരുവശത്തും വീലുകളുള്ള കൂറ്റൻ ആകാശ ബസ്സുകൾ ഓടിത്തുടങ്ങി; സഞ്ചരിക്കുന്ന ഫ്‌ളൈ ഓവറുകൾക്ക് അടിയിലൂടെ സാധാരണ ഗതാഗതവും; ഈ ചൈനയോടാണോ നമ്മൾ മത്സരിക്കുന്നത്?

റോഡിന്റെ ഇരുവശത്തും വീലുകളുള്ള കൂറ്റൻ ആകാശ ബസ്സുകൾ ഓടിത്തുടങ്ങി; സഞ്ചരിക്കുന്ന ഫ്‌ളൈ ഓവറുകൾക്ക് അടിയിലൂടെ സാധാരണ ഗതാഗതവും; ഈ ചൈനയോടാണോ നമ്മൾ മത്സരിക്കുന്നത്?

താഗതക്കുരുക്കിൽ മണിക്കൂറുകൾ വിയർത്തൊട്ടിക്കിടക്കുകയാണ് ഇന്ത്യയിലെ മഹാനഗരങ്ങൾ ഇപ്പോഴും. എന്നാൽ, ചൈന ഇവിടുന്നൊക്കെ വളരെ വേഗത്തിൽ മുന്നേറിക്കഴിഞ്ഞു. സഞ്ചരിക്കുന്ന ഫ്‌ളൈ ഓവറുകൾ പോലെ, റോഡിന്റെ ഇരുവശത്തും വീലുകളുള്ള കൂറ്റൻ ആകാശബസ്സുകളിലൂടെ അവർ റോഡ് ഗതാഗതത്തിന് പുതിയ മാനം നൽകിയിരിക്കുന്നു.

സാധാരണ റോഡുകൾക്ക് മുകളിലൂടെ സഞ്ചരിക്കുന്ന ട്രാൻസിറ്റ് എലിവേറ്റഡ് ബസ് സംവിധാനമാണിത്. തിരക്കേറിയ റോഡിലൂടെ നടന്നുകഷ്ടപ്പെടാതെ ഇതിനുള്ളിൽ കയറിയാൽ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താം. ഫ്‌ളൈ ഓവറിന് അടിയിലെന്ന പോലെ അതിനുതാഴെ സാധാരണ ഗതാഗതം നിർബാധം തുടരുകയും ചെയ്യും.

72 അടി നീളമുള്ള ട്രാൻസിറ്റ് എലിവേറ്റഡ് ബസിന്റെ പരീക്ഷണ ഓട്ടം ക്വിൻഹുവാങ്‌ഡോയിലാണ് നടത്തിയത്. 300 യാത്രക്കാർക്ക് ഇതിൽ സഞ്ചരിക്കാം. ഇത്തരത്തിലുള്ള നാല് ബസുകൾവരെ കൂട്ടിയോജിപ്പിച്ച് പ്രവർത്തിപ്പിക്കാനാകും. പ്രത്യേക ട്രാക്കിലൂടെയായിരുന്നു പരീക്ഷണ ഓട്ടം.

റോഡിലെ സ്ഥലം ഒട്ടേറെ ലാഭിക്കാൻ കഴിയും എന്നതാണ് ട്രാൻസിറ്റ് എലിവേറ്റഡ് ബസിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പ്രോജക്ടിന്റെ ചീഫ് എൻജിനിയർ യോൻഷു പറഞ്ഞു. അണ്ടർഗ്രൗണ്ട് ട്രെയിനുകൾ നിർമ്മിക്കുന്നതിനെക്കാൾ ചെലവ് കുറവാണ് എന്നതുകൊണ്ട് ഇത്തരത്തിലുള്ള ട്രാൻസിറ്റ് ബസുകൾ വൻനഗരങ്ങളിൽ തുടങ്ങുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗത്തിൽ പദ്ധതികൾ പൂർത്തിയാക്കുന്ന ചൈനീസ് രീതി ഇവിടെയും കാണാം. 2010-ലാണ് ടിഇബിയുടെ ആദ്യരൂപം ചൈനയിൽ പരീക്ഷിച്ചത്. അപ്പോൾത്തന്നെ കൂടുതൽ വിപുലമായ രീതിയിൽ ബസുകൾ നിർമ്മിക്കാനുള്ള പദ്ധതിക്ക് അവർ തുടക്കമിടുകയും ചെയ്തിരുന്നു.

റോഡിലെ തിരക്ക് 30 ശതമാനമെങ്കിലും കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഓരോ എലിവേറ്റഡ് ബസുകളും 40 സാധാരണ ബസ്സുകളുടെ ഫലം ചെയ്യും. അത്രയും വാഹനങ്ങൾ റോഡിൽനിന്ന് ഇല്ലാതാക്കാൻ ഇതിനാകും. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ടിഇബികൾ പരിസ്ഥിതിക്കും അനുയോജ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP