Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകളെ കൂട്ടിലിട്ട് വളർത്തുന്നവരെന്ന് സൗദിയെ ആക്ഷേപിച്ചവരെല്ലാം ആപ്പിലായി; ഒന്നിനുപുറകെ ഒന്നായി സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകി രാജകുമാരൻ; ഭർത്താവിന്റെയോ പുരുഷബന്ധുവിന്റെയോ തുണയില്ലാതെ സ്ത്രീകൾക്ക് സ്വന്തമായി ബിസിനസ് തുടങ്ങാൻ അനുമതി

സ്ത്രീകളെ കൂട്ടിലിട്ട് വളർത്തുന്നവരെന്ന് സൗദിയെ ആക്ഷേപിച്ചവരെല്ലാം ആപ്പിലായി; ഒന്നിനുപുറകെ ഒന്നായി സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകി രാജകുമാരൻ; ഭർത്താവിന്റെയോ പുരുഷബന്ധുവിന്റെയോ തുണയില്ലാതെ സ്ത്രീകൾക്ക് സ്വന്തമായി ബിസിനസ് തുടങ്ങാൻ അനുമതി

സ്ത്രീകൾക്ക് സ്വാതന്ത്ര്യമനുവദിക്കാത്ത രാജ്യമെന്ന് ഇനി സൗദി അറേബ്യയെ ആരും വിളിക്കില്ല. മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശിയായി വന്നശേഷം സ്ത്രീകൾക്ക് ഒന്നിനുപുറകെ ഒന്നായി സ്വാതന്ത്ര്യം അനുവദിക്കുകയാണ്. ആദ്യം ഡ്രൈവിങ്ങിനുള്ള സ്വാതന്ത്ര്യം നൽകിയ രാജകുമാരൻ, പിന്നീട് ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളിൽപ്പോയി പുരുഷന്മാരുടെ ഫുട്‌ബോൾ മത്സരം കാണാനുള്ള അനുമതി നൽകി. ഇപ്പോഴിതാ, ഭർത്താവിന്റെയോ പുരുഷ ബന്ധുവിന്റെയോ പിന്തുണയില്ലാതെ സ്വന്തം നിലയ്ക്ക് ബിസിനസ് സംരംഭങ്ങൾ തുടങ്ങാനുള്ള അനുമതിയും സ്ത്രീകൾക്ക് കൈവന്നു.

സ്തീകൾക്ക് സ്വന്തമായി വ്യവസായ സംരംഭം തുടങ്ങുന്നതിന് ഭർത്താവിന്റെയോ പുരുഷ ബന്ധുവിന്റെയോ സമ്മതം ആവശ്യമില്ലാതാക്കുകയാണ് സർക്കാർ ചെയ്തത്. സൗദിയിലെ രക്ഷകർതൃ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരാൻ പോകുന്നു എന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പതിറ്റാണ്ടുകളായി രക്ഷകർതൃ നിയമത്തിന്റെ പരിധിയിലാണ് സൗദി സ്ത്രീകളുടെ ജീവിതം കടന്നുപോകുന്നത്.

സർക്കാരുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കുന്നതിനും യാത്ര ചെയ്യുന്നതിനും ക്ലാസുകളിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനും രക്ഷകർത്താവിന്റെ അനുപതി പത്രം ഹാജരാക്കണമെന്നതാണ് രക്ഷകർതൃനിയമം അനുശാസിക്കുന്നത്. ഭർത്താവോ പിതാവോ സഹോദരനോ ആകാം ഈ രക്ഷകർത്താവ്. പുരുഷനറിയാതെ സ്വതന്ത്രമായി സ്ത്രീ ഒന്നും ചെയ്യരുതെന്നാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇനിമുതൽ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനും സർക്കാരിൽനിന്ന് സഹായം നേടിയെടുക്കുന്നതിനും ഈ ആൺതുണ ആവശ്യമില്ലാതായി.

സ്വകാര്യമേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനാണ് സ്ത്രീകളെയും വ്യവസായ ലോകത്തേയ്ക്ക് ആനയിക്കുന്നത്. എണ്ണനിക്ഷേപം അവസാനിച്ചാലും ഇത്തരം സ്വകാര്യ സംരംഭങ്ങൾ രാജ്യത്തിന് മുതൽക്കൂട്ടായി ഉണ്ടാകുമെന്നാണ് സർക്കാർ കരുതുന്നത്. ഇതിന് പുറമേ, കൂടുതൽ തൊഴിലവസരങ്ങളും സ്ത്രീകൾക്കായി സർക്കാർ തുറന്നുകൊടുത്തിട്ടുണ്ട്. അതിർത്തികളിലും വിമാനത്താവളങ്ങളിലുമായി 140 വനിതകളെയാണ് സർക്കാർ നിയമിച്ചത്. 107,000 അപേക്ഷകരിൽനിന്നാണ് ഇവരെ തിരഞ്ഞെടുത്തത്.

മതമൗലിക വാദികളായ പുരോഹിതന്മാരുടെ ഉപദേശപ്രകാരം ഭരണാധികാരികൾ പ്രവർത്തിച്ചിരുന്ന സൗദിയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് മുഹമ്മദ് ബിൻ സൽമാൻ കൊണ്ടുവന്നിട്ടുള്ളത്. സൗദിയെ കൂടുതൽ സ്വതന്ത്രവും പുരോഗമനപരവുമായ പാതയിലൂടെ നയിക്കുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് സ്ത്രീകളെ ഡ്രൈവ് ചെയ്യാൻ അനുവദിച്ചത്. സൽമാൻ രാജാവ് അംഗീകരിച്ച ഈ നിയമം ജൂൺ മുതൽ പ്രാബല്യത്തിൽ വരും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP