Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനഡയിൽ പൊതു തെരഞ്ഞെടുപ്പ് ഓക്ടോബർ 21ന്; പാർലമെന്റ് പിരിച്ചുവിട്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ; നാലു വർഷം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്‌തെന്നും ട്രൂഡോ

കാനഡയിൽ പൊതു തെരഞ്ഞെടുപ്പ് ഓക്ടോബർ 21ന്; പാർലമെന്റ് പിരിച്ചുവിട്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ; നാലു വർഷം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്‌തെന്നും ട്രൂഡോ

മറുനാടൻ മലയാളി ബ്യൂറോ

ഒട്ടാവ: കാനഡയിൽ പാർലമെന്റ് പിരിച്ച് വിട്ട് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. രാജ്യത്തിന്റെ ഗവർണർ ജനറൽ ജൂലി പിയാറ്റയെ കണ്ടശേഷമാണ് പ്രധാനമന്ത്രി രാജ്യം അടുത്ത പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന വിവരം അറിയിച്ചത്. രാഷ്ട്രത്തലവന്റെ ചുമതല വഹിക്കുന്ന ജൂലി പിയാറ്റെ ആറാഴ്‌ച്ച തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അനുവദിച്ചു. ഒക്ടോബർ 21നാണ് കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുക എന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

ഞങ്ങൾ കഴിഞ്ഞ നാലുവർഷം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്തു. പക്ഷേ, ഇനിയും ഒരപാട് കാര്യങ്ങൽ ചെയ്യാനുണ്ട് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കനേഡിയൻ ജനതക്ക് കൺസർവേറ്റീവ് പാർട്ടിയുടെ പരാജയപ്പെട്ട നയങ്ങളാണോ അതോ ലിബറൽ പാർട്ടിയെയാണോ വേണ്ടതെന്ന് തെരഞ്ഞെടുക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിപ്രായ വോട്ടെടുപ്പുകളിൽ കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും ഒപ്പത്തിനൊപ്പമാണ്. 1935 മുതൽ കാനഡയിൽ അധികാരത്തിൽ വരുന്ന പാർട്ടിക്ക് തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെടാറാണ് പതിവ്.

ലിബറൽ പാർട്ടി നേതാവാണ്. 2015 നവംബർ 4നാണ് കാനഡയുടെ 23-ആമത്തെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്.കാനഡയുടെ മുൻപ്രധാനമന്ത്രി പിയറി ട്രൂഡോയുടെ മകനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP