Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അവധി ആഘോഷിക്കാൻ കുവൈറ്റിൽ എത്തിയ സൗദി കുടുംബാംഗമായ പെൺകുട്ടി വീട്ടുകാരെ വെട്ടിച്ച് ബാങ്കോക്കിൽ ഇറങ്ങിയത് വെറുതെയായില്ല; യുഎൻ രക്ഷയായി എത്തിയപ്പോൾ 18കാരിക്ക് കാനഡയിൽ അഭയം;വധഭീഷണിയെ തുടർന്ന് ട്വിറ്റർ നിർജീവമാക്കിയെന്നും യുവതി

അവധി ആഘോഷിക്കാൻ കുവൈറ്റിൽ എത്തിയ സൗദി കുടുംബാംഗമായ പെൺകുട്ടി വീട്ടുകാരെ വെട്ടിച്ച് ബാങ്കോക്കിൽ ഇറങ്ങിയത് വെറുതെയായില്ല; യുഎൻ രക്ഷയായി എത്തിയപ്പോൾ 18കാരിക്ക് കാനഡയിൽ അഭയം;വധഭീഷണിയെ തുടർന്ന് ട്വിറ്റർ നിർജീവമാക്കിയെന്നും യുവതി

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് : വീട്ടുകാർ വധിക്കുമോ എന്ന് ഭയന്ന് നാടുവിട്ട സൗദി പെൺകുട്ടിക്ക് കാനഡ അഭയമാകും. ഇസ്ലാമിക മതത്തിൽ നിന്നും മാറുന്നതുമായി ബന്ധപ്പെട്ട്  കുടുംബവുമായി തർക്കമുണ്ടായതിനെ തുടർന്ന് രാജ്യം വിട്ട് തായ്‌ലൻഡിലെത്തിയ സൗദി യുവതി റഹാഫ് മുഹമ്മദ് അൽ ക്വനൂനിനാണ്(18) പുതു ജീവിതം ലഭിക്കുന്നത്. കുട്ടിക്ക് അഭയം നൽകാൻ കാനഡയ്ക്ക് പുറമേ ഓസ്‌ട്രേലിയയുമായും ഇപ്പോൾ ചർച്ച പുരോഗമിക്കുന്നുണ്ടെന്ന് തായ് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അഭയാർഥികൾക്കായുള്ള യുഎൻ സമിതി ചർച്ച തുടരുകയാണ്. ഇതേസമയം, വധഭീഷണിയെ തുടർന്ന് പെൺകുട്ടി ട്വിറ്റർ അക്കൗണ്ട് നിർജീവമാക്കി.കുവൈത്തിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കു പോകുന്നതിനിടെ ബാങ്കോക്ക് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ പൊലീസ് തടഞ്ഞുവച്ചതോടെ സമൂഹ മാധ്യമങ്ങളിലൂടെയാണ് റഹാഫ് ലോകശ്രദ്ധ നേടിയത്. അവളെ പിന്തുണച്ച് ആയിരങ്ങൾ എത്തി. തിരിച്ച് സൗദിയിലേക്കു വിടാൻ തീരുമാനിച്ചിരുന്ന തായ് പൊലീസിന് ഇതോടെ പിൻവാങ്ങേണ്ടിവന്നു.

പൊലീസ് തിരിച്ചയയ്ക്കുമെന്ന ഭീതിയിൽ, ഹോട്ടൽ മുറിയിൽ പുറത്തുനിന്നാരും കയറാതിരിക്കാൻ കട്ടിലും മേശയും വാതിലിനു പിന്നിൽ നിരത്തി പ്രതിരോധം തീർത്ത പെൺകുട്ടിയുടെ ചിത്രം ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യുഎൻ ഉദ്യോഗസ്ഥരുടെ താൽക്കാലിക സംരക്ഷണത്തിൽ ഹോട്ടലിൽ കഴിയുകയാണ് റഹാഫ്.

നാടുവിട്ടത് കാർക്കശമായ ഇസ്ലാമിക നിയമത്തിൽ മനം മടുത്ത് 

കർക്കശമായ ഇസ്ലാമിക നിയമത്തിൽ മനം മടുത്ത് സൗദി അറേബ്യയിൽ നിന്നും തായ്‌ലാൻഡിലേക്ക് യുവതി പലായനം ചെയ്തത്. യുഎൻ അഭയാർത്ഥി സംഘം ഇടപെട്ടതോടെ തായ്‌ലൻഡിൽ നിന്നും തിരിച്ചയക്കാതെ റാഫിന് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. സൗദിയിലെ പീഡനങ്ങളിൽ മനം മടുത്ത് നാട് ഈ പെൺകുട്ടി ബാങ്ക്‌കോംഗിൽ തന്നെ തുടരുകയായിരുന്നു. വീട്ടുകാർക്കൊപ്പം കുവൈത്തിൽ എത്തിയപ്പോഴായിരുന്നു ഈ സൗദി പെൺകുട്ടി മുങ്ങിയതെന്നും വെളിപ്പെട്ടിട്ടുണ്ട്.

ബാങ്ക്‌കോംഗിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ബാങ്ക് കോംഗ് എയർപോർട്ടിൽ റാഫിനെ തടഞ്ഞ് വയ്ക്കുകയായിരുന്നു. റാഫ് അനുവാദമില്ലാതെയാണ് സൗദി വിട്ടതെന്ന് പിതാവ് വെളിപ്പെടുത്തിയതിനെ തുടർന്ന് ഈ എയർ പോർട്ടിലെ സൗദി ഒഫീഷ്യൽ റാഫിന്റെ പാസ്‌പോർട്ട് പിടിച്ച് വയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തന്നെ സൗദിയിലേക്ക് തിരിച്ചയച്ചാൽ പിതാവ് തന്നെ കൊല്ലുമെന്നും അതിനാൽ തിരിച്ചയക്കരുതെന്നുമാവശ്യപ്പെട്ട് പെൺകുട്ടി ഹോട്ടൽമുറിയിൽ അടച്ചിരുന്നിരുന്നു. ഇന്നലെ രാവിലെ 4.15ന് ബാങ്ക്‌കോംഗിൽ നിന്നും കുവൈത്തിലേക്കുള്ള വിമാനത്തിൽ റാഫിനെ കയറ്റി വിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

യുഎൻ റെഫ്യൂജീ ഏജൻസി ഈ കേസിൽ ഇടപെട്ടിരിക്കുന്നതിനാൽ പെൺകുട്ടിയുടെ ആഗ്രഹത്തിന് വിരുദ്ധമായി അവളെ നിർബന്ധിച്ച് സൗദിയിലേക്ക് തിരിച്ചയക്കില്ലെന്ന നിലപാടിലാണ് നിലവിൽ തായ് അധികൃതർ എത്തിയിരിക്കുന്നത്. എന്നാൽ ഇത് കുടുംബവിഷയമാണെന്നും അതിനാൽ പെൺകുട്ടിയെ മടക്കി അയക്കുമെന്നുമായിരുന്നു നേരത്തെ തായ് അധികൃതർ വ്യക്തമാക്കിയിരുന്നത്. നാല് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാഫ് കുവൈത്തിൽ നിന്നും തായ്‌ലൻഡിലെത്തിയിരുന്നത്. ഇവിടെ നിന്നും ഓസ്‌ട്രേലിയയിലേക്ക് പോയി അവിടെ അസൈലത്തിന് അപേക്ഷിക്കാനായിരുന്നു റാഫിന്റെ പദ്ധതി.

ഏതാനും ദിവസം മുൻപ് യുഎൻ റെഫ്യൂജീ ഏജൻസിയുടെ പ്രതിനിധികൾ പെൺകുട്ടിയുമായി സംസാരിച്ചിരുന്നു. പെൺകുട്ടിയെ മരണത്തിലേക്ക് വിട്ട് കൊടുക്കില്ലെന്നാണ് ഒരു തായ് ഒഫീഷ്യൽ അതിന് ശേഷം പ്രതികരിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ കാര്യത്തിൽ തീരുമാനമാകുന്നത് വരെ തായ്‌ലൻഡിൽ സുരക്ഷിതമായി താമസിക്കുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നതായിരിക്കും. തന്റെ പിതാവ് തായ്‌ലൻഡിൽ എത്തിയിരിക്കുന്നതെന്നറിഞ്ഞ് തനിക്ക് ഭയം തോന്നുന്നുവെന്നും എന്നാൽ യുഎൻ, തായ് അധികൃതരുടെ സംരക്ഷണയിൽ താൻ സുരക്ഷിതയാണെന്നും ഇന്നലെ പെൺകുട്ടി ട്വീറ്റ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP