Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മിണ്ടാപ്രാണിയാണെലും ഞാനും ഒരമ്മയല്ലേ' ? റോഡിൽ കിടന്ന് കുഞ്ഞിന്റെ ജീവൻ പോയപ്പോൾ വാഹനങ്ങൾക്ക് നേരെ കുരച്ചുകൊണ്ട് അവളോടി; നായ്ക്കുട്ടിയുടെ ജഡത്തിന് മുന്നിലൂടെ എന്തുചെയ്യണമെന്ന് അറിയാതെ ഓടുന്ന അമ്മ നായുടെ വീഡിയോ കണ്ട് നിറകണ്ണുകളോടെ ലോകം ; റോഡ് മിണ്ടാപ്രാണികൾക്ക് കെണിയാകുമ്പോൾ

'മിണ്ടാപ്രാണിയാണെലും ഞാനും ഒരമ്മയല്ലേ' ? റോഡിൽ കിടന്ന് കുഞ്ഞിന്റെ ജീവൻ പോയപ്പോൾ വാഹനങ്ങൾക്ക് നേരെ കുരച്ചുകൊണ്ട് അവളോടി; നായ്ക്കുട്ടിയുടെ ജഡത്തിന് മുന്നിലൂടെ എന്തുചെയ്യണമെന്ന് അറിയാതെ ഓടുന്ന അമ്മ നായുടെ വീഡിയോ കണ്ട് നിറകണ്ണുകളോടെ ലോകം ; റോഡ് മിണ്ടാപ്രാണികൾക്ക് കെണിയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

മാനില : തനിക്കും കുഞ്ഞിനുമുള്ള തീറ്റയുമായി അമ്മ നായ് എത്തിയപ്പോൾ കണ്ടത് ചോരയൊലിപ്പിച്ച് കിടക്കുന്ന നായ്ക്കുട്ടിയെ. മിണ്ടാപ്രാണിയാണെങ്കിലും പെറ്റമ്മയുടെ മനസ് എല്ലാ ജീവജാലങ്ങൾക്കും ഒരേപോലെയാണ്. കുഞ്ഞിന്റെ ജഡം കണ്ട് പരിഭ്രാന്തയായ ആ മിണ്ടാപ്രാണി വാഹനങ്ങൾക്ക് നേരെ കുരച്ചുകൊണ്ട് തന്റെ രോഷം പ്രകടിപ്പിച്ചു. ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ ഇടിക്കുമെന്ന ഘട്ടം വന്നിട്ടും നിറുത്താതെ അവൾ വീണ്ടും വീണ്ടും തന്റെ ദേഷ്യം മനുഷ്യരോട് കാണിച്ചുകൊടുത്തു.

ഫിലിപ്പിൻസിലെ തിരക്കേറിയ റോഡിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്ന വീഡിയോ ഏവരുടേയും കണ്ണ് നിറയ്ക്കുന്ന ഒന്നാണ്. തനിക്കും കുഞ്ഞിനും ഭക്ഷണം കണ്ടെത്താൻ അമ്മ നായ പോയ സമയത്ത് നായ്ക്കുട്ടിയെ ഒരു വണ്ടി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. കരഞ്ഞു കൊണ്ട് അതുവഴി പോയ വാഹനങ്ങൾക്ക് പിന്നാലെ അമ്മ നായ ഓടിയെങ്കിലും ആരും വണ്ടി നിർത്തിയില്ല.

അവസാനം തെരുവിന്റെ ഓരത്ത് കിടന്ന് നായ്ക്കുട്ടി ചത്തു. സമീപത്തുണ്ടായിരുന്ന ആരോ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ മൊബൈലിൽ ഈ സംഭവം എടുത്ത സമയം കൊണ്ട് ഈ ദൃശ്യം പകർത്തിയ വ്യക്തിക്ക് ആ നായ്ക്കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP