Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാമിൽ വളർത്തിയിരുന്ന 'ഭീകരപക്ഷി'യുടെ ആക്രമണത്തിൽ ഉടമയ്ക്ക് ദാരുണാന്ത്യം; പറക്കാനാവില്ലെങ്കിലും അപകടകാരിയായ കാസോവരിക്ക് ഒന്നരമീറ്ററിലധികം പൊക്കവും 60കിലയോളം തൂക്കവും വരും; ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയുടെ ആക്രമണത്തിൽ ഓസ്ട്രേലിയയിൽ മാത്രം കൊല്ലപ്പെട്ടത് 150ഓളം പേർ

ഫാമിൽ വളർത്തിയിരുന്ന 'ഭീകരപക്ഷി'യുടെ ആക്രമണത്തിൽ ഉടമയ്ക്ക് ദാരുണാന്ത്യം; പറക്കാനാവില്ലെങ്കിലും അപകടകാരിയായ കാസോവരിക്ക് ഒന്നരമീറ്ററിലധികം പൊക്കവും 60കിലയോളം തൂക്കവും വരും; ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയുടെ ആക്രമണത്തിൽ ഓസ്ട്രേലിയയിൽ മാത്രം കൊല്ലപ്പെട്ടത് 150ഓളം പേർ

മറുനാടൻ ഡെസ്‌ക്‌

വീട്ടിലെ ഫാമിൽ വളർത്തിയിരുന്ന പക്ഷിയുടെ ആക്രമണത്തിൽ ഉടമ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി കാസോവരിയുടെ(cassowary) ആക്രമണത്തിലാണ് എഴുപത്തഞ്ചുകാരനായ മാർവിൻ ഹാജോസ് മരിച്ചത്. കാസോവരിയെ കൂടാതെ നിരവധി വിചിത്രപക്ഷികളെ മാർവിൻ ഫാമിൽ സംരക്ഷിച്ചിരുന്നു. മൃഗശാലകളിൽ പ്രത്യേക മുൻകരുതലുകൾ സ്വീകരിച്ചാണ് ഈ പക്ഷികളെ സൂക്ഷിക്കുന്നത്.

പറക്കാനാവില്ലെങ്കിലും അപകടകാരിയായ പക്ഷിയാണ് കാസോവരി. മനുഷ്യനെപ്പോലും പിന്തുടർന്ന് ആകമ്രിക്കുന്ന സ്വഭാവം ഇവയ്ക്കുണ്ട്. ന്യൂഗിനിയയിലും വടക്കുകിഴക്കൻ ഓസ്‌ട്രേലിയയിലും കാണപ്പെടുന്ന ഈ കൂറ്റൻപക്ഷി ഒളിച്ചുകഴിയുന്നവരുടെ കൂട്ടത്തിൽപ്പെട്ടതാണ്. തീറ്റ തേടലും കൂട്ടുകൂടലുമെല്ലാം കാട്ടിൽ തന്നെ. 1.5-1.8 മീറ്റർ വരെഉയരമുള്ള ഇവയ്ക്ക് 60 കിലോഗ്രാമോളമാണുഭാരം. പെൺ കാസോവരികൾക്കാണു വലുപ്പക്കൂടുതൽ. കാലുകളിൽ നല്ല മൂർച്ചയുള്ള നഖങ്ങളുണ്ട്. ഒളിച്ചിരുന്നു ശത്രുക്കളെ ആകമ്രിച്ചു കീഴ്‌പ്പെടുത്താനും മണ്ണുമാന്തി കുഴിയുണ്ടാക്കാനും സാധിക്കുന്നു. നിശ്ചിത ചുറ്റളവിനുള്ളിൽ സ്വന്തമായൊരു ആവാസമേഖല തീർക്കുന്ന കാസോവരികൾ ഇവിടേക്ക് അതികമ്രിച്ചു കയറുന്നവരെ ശക്തമായി കൈകാര്യം ചെയ്യാനും മടിക്കാറില്ല.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഫ്ളോറിഡയിലെ അലാചുവായിലുള്ള ഫാമിൽ നിന്ന് അടിയന്തര വൈദ്യസഹായമെത്തിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ലഭിച്ച ഫോൺ സന്ദേശത്തിൽ നിന്നാണ് വിവരം പുറത്തറിഞ്ഞത്. മാർവിൻ വീണതിനെ തുടർന്ന് പക്ഷി ഇയാളെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാർവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ക്ലാസ് കക വിഭാഗത്തിൽ പെടുത്തിയിട്ടുള്ള കാസോവരികളെ വിൽക്കുന്നതിനും പ്രദർശനത്തിനും കൈവശം വെയ്ക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമുണ്ട്. പക്ഷിയെ സംരക്ഷിക്കാൻ മാർവിന് അനുമതി ലഭിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒട്ടകപക്ഷിയുടേയും എമുവിന്റേയും ബന്ധുവായ കാസോവരി വലിപ്പത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ്. ക്യൂൻസ് ലാൻഡ്, ഓസ്ട്രേലിയ, ന്യൂഗിനിയ എന്നി രാജ്യങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. കറുത്ത കട്ടി കൂടിയ തൂവലുകൾ ശരീരമാകെ മൂടിയിട്ടുള്ള കാസോവരിയുടെ കഴുത്തിന്റെ ഭാഗത്തുകൊബാൾട്ടിന്റെ നീല നിറത്താൽ ആകർഷണീയമാണ്. കഴുത്തിൽ കോഴിയുടേത് പോലെ ചുവന്ന താടയും തലയിൽ പൂവും കാസോവരിക്കുണ്ട്.

ഇവയുടെ കാലുകളാണ് കാസോവരിയെ കൂടുതൽ അപകടകാരികളാക്കുന്നത്. കൂർത്തതും നീളമുള്ളതുമായ കാൽ വിരലുകൾക്ക് കഠാരയോളം മൂർച്ചയുണ്ട്. ഈ പക്ഷിയുടെ തൊഴിയേൽക്കുന്നത് ഗുരുതര പരിക്കുകൾക്ക് കാരണമാവും. എന്നാൽ വനത്തിനുള്ളിൽ തന്നെ കഴിയാനാണ് കസോവരികൾക്ക് താൽപര്യം. മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ നിന്ന് ഈ പക്ഷികൾ അകന്നു നിൽക്കാറാണ് പതിവ്.

ഈ പക്ഷിയുടെ ആക്രമണത്തിൽ ഓസ്ട്രേലിയയിൽ മാത്രം 150 ഓളം പേർ മരിച്ചിട്ടുണ്ട്. ഒന്നര മീറ്ററിലധികം ഉയരമുള്ള ഈ പക്ഷി ഉയരത്തിൽ ചാടിയാണ് ആക്രമിക്കാറ്. വലിയ ചിറകുകളുണ്ടെങ്കിലും ഇവയ്ക്ക് പറക്കാനുള്ള കഴിവില്ല. തികച്ചും സസ്യഭുക്കാണ് ഈ പക്ഷി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP